scorecardresearch

ആരോഗ്യമുള്ള ചർമ്മത്തിന് ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തൂ

ചുളിവുകളും പാടുകളും മുഖക്കുരുവും ഇല്ലാത്ത ചർമ്മത്തിന് ശരിയായ ഭക്ഷണക്രമവും പാലിക്കേണ്ടതുണ്ട്

ചുളിവുകളും പാടുകളും മുഖക്കുരുവും ഇല്ലാത്ത ചർമ്മത്തിന് ശരിയായ ഭക്ഷണക്രമവും പാലിക്കേണ്ടതുണ്ട്

author-image
Lifestyle Desk
New Update
Healthy Skin Food

ചിത്രം: ഫ്രീപിക്

നമ്മുടെ ദിനചര്യകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ചർമ്മ സംരക്ഷണം. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിന് വേണ്ടി നിരവധി പരീക്ഷങ്ങളും ശീലങ്ങളുമാണ് പിൻതുടർന്നു പോരുന്നത്. എന്നാൽ പുറമേ നൽകുന്ന പരിചരണങ്ങൾ കൂടാതെ ഉള്ളിൽ നിന്നു തന്നെ ചർമ്മാരോഗ്യം നിലനിർത്താൻ സാധിക്കും. അതിനു ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്.  

Advertisment

ആൻ്റി ഓക്സിഡൻ്റായ ലൈക്കോപീൻ മുതൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഇ വരെ  ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ചർമ്മത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയേക്കാം എന്ന് ന്യൂട്രീഷ്യനിസ്റ്റായ ലോവ്നീത ബത്ര പറയുന്നു. 

ലൈക്കോപീൻ
പ്രകൃതിദത്തമായ സൺസ്ക്രീൻ എന്നാണ് ഇത് അറിയപ്പെടുത്തത്. ശക്തമായ ആൻ്റി ഓക്സിഡൻ്റാണ് ലൈക്കോപീൻ. 40ശതമാനം വരെ സൂര്യതാപം കുറയ്ക്കാൻ ഇതിനു കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു. അകാല വാർധക്യത്തിന് പ്രിതിരോധം സൃഷ്ട്ടിക്കാൻ ഇത് സഹായിക്കുന്നു. 

ഐസോഫ്ലവോൺസ്
സസ്യധിഷ്ഠിതമായ ഇസ്ട്രോജനാണിത്. ചർമ്മത്തിൻ്റെ ഇലാസ്തിക വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. അതിലൂടെ ചുളിവുകൾ മറ്റ് പാടുകൾ എന്നിവ അകറ്റുന്നു. സോയ പാൽ, ടോഫു, പയർ പോലെയുള്ളവ ഇതിൻ്റെ മികച്ച ഉറവിടമാണ്. 

Advertisment

വിറ്റാമിൻ സി
തിളക്കവും മിനുസവുമുള്ള ചർമ്മത്തിന് സഹായിക്കുന്നത് വിറ്റാമിൻ ഇ ആണ്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നു. നെല്ലിക്ക, പേരക്ക,  എന്നിവയിലൊക്കം ഇത് അടങ്ങിയിട്ടുണ്ട്. 

ഒമേഗ 3
ചർമ്മ പോഷണ സവിശേഷതകൾ ഒമേഗ 3 യിൽ ഉണ്ട്. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകൾ, ചുവന്ന പാടുകൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. 

വിറ്റാമിൻ ഇ
ജലാംശം നിലനിർത്തി ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു ആൻ്റി ഓക്സിഡൻ്റാണ് വിറ്റാമിൻ ഇ. അൾട്രാവയല്റ്റ് രശ്മികൾ മൂലം ഉണ്ടാകാവുന്ന ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കുന്നു. ഉള്ളിൽ നിന്നു തന്നെ ചർമ്മത്തെ ഈർപ്പമുള്ളതാക്കി തീർക്കുന്നു. 

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: