/indian-express-malayalam/media/media_files/cO4xDd6mkHl3x3QlAhqe.jpg)
ദീപിക പദുക്കോൺ
താരങ്ങളുടെ ജീവിത രീതിയും അവരുടെ സൗന്ദര്യ ആരോഗ്യ പരിപാലനവുമൊക്കെ ഏറെ ആകാംഷയോടെയാണ് ആരാധകർ നോക്കികാണാറുള്ളത്. അടുത്തിടെ ബോളിവുഡ് നടി ദീപിക പദുക്കോണിൻ്റെ ഇഷട്ടപ്പെട്ട ഭക്ഷണത്തെക്കുറച്ച് താരത്തിൻ്റെ മുൻ ന്യൂട്രീഷ്യനിസ്റ്റ് പറയുകയുണ്ടായി. എന്നാലിപ്പോൾ ഇതാ ദീപികയുടെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യമാണ് വെളുപ്പെടുത്തിയിരിക്കുന്നത്. പോഷകാഹാര വിദഗ്ധയായ ശ്വേത ഷാ ആണ് ആ രഹസ്യം പങ്കിട്ടത്.
അമ്മയാകാൻ ഒരങ്ങുകയാണ് ദീപിക. 2018ലായിരുന്നു നടനായ രൺവീറും ദീപികയും വിവാഹിതരായത്. ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിനു മുമ്പാണ് താൻ താരത്തെ പരിചയപ്പെട്ടതെന്ന് ശ്വേത പറയുന്നുണ്ട്. തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മവും മുടിയുമാണ് ദീപിക ഏറെ ആഗ്രഹിച്ചിരുന്നത് എന്നവർ പറയുന്നു. അതിനായ മൂന്ന് മാസത്തോളം ഒരു പ്രത്യേക ജ്യൂസ് കുടിക്കുമായിരുന്നു എന്നവർ വെളിപ്പെടുത്തി.
ചേരുവകൾ
- പുതിനയില
- മല്ലിയില
- വേപ്പില
- കറിവേപ്പില
- ബീറ്റ്റൂട്ട്
തയ്യാറാക്കുന്ന വിധം
പുതിനയില, മല്ലിയില, വേപ്പില, കറിവേപ്പില, ബീറ്റ്റൂട്ട് എന്നിവ അരച്ചെടുക്കുക. ഇത് അരിച്ച് ജ്യൂസ് ഉപയോഗിക്കുക.
ഇത് എത്രത്തോളം ഫലപ്രദമാണ്
ഈ ജ്യൂസിൻ്റെ ചേരുവകൾ വെള്ളത്തിൽ കലരുമ്പോൾ ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു മികച്ച പാനീയമായേക്കാം എന്ന് ചീഫ് ഡയറ്റീഷ്യനായ സുഷ്മ പറയുന്നു. വ്യത്യസ്തമായ ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, ദഹനം സുഗമമാക്കുന്നതിനും ഇത് സഹായിച്ചേക്കാം. എന്നാൽ ചർമ്മത്തിന് തിളക്കം നൽകുന്നതിലുള്ള ഇതിൻ്റെ പങ്ക് ഇപ്പോഴും ചർച്ചാ വിഷയമാണ്.
ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ ചർമ്മാരോഗ്യം നിലനിർത്താൻ പലരും കുറുക്കുവഴികൾ തേടാറുണ്ട്. എന്നാൽ അവ മലബന്ധം, ഗ്യാസ്, ദഹനക്കേട്, വയറിളക്കം എന്നിവയിലേയ്ക്ക് നയിച്ചേക്കാം. റോസേഷ്യ, മുഖക്കുരു, എക്സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ചില ചർമ്മപ്രശ്നങ്ങളുള്ള ആളുകൾ ഈ ജ്യൂസ് അമിതമായി കുടിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് ജ്വലനത്തിനും അലർജി പ്രതിപ്രവർത്തനങ്ങൾക്കും കാരണമാകും എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂർ പറയുന്നു.
അതിനാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം പാനിയങ്ങൾ സ്ഥിരമായി ഉപയോഗിക്കരുത്. ഒരോ വ്യക്തികളുടേയും ശാരീരിക ക്ഷമതയും, പ്രവർത്തനവും വ്യത്യസ്തമായിരിക്കും. സെൻസിറ്റീവ് ചർമ്മം ഉള്ളവർ, അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, സ്ഥിരായി മരുന്നുകൾ കഴിക്കുന്നവർ ഇക്കാര്യത്തിൽ പ്രത്യേക കരുതൽ എടുക്കണം. സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന ചർമ്മ സംരക്ഷണ പാനിയങ്ങൾ പരീക്ഷിക്കുന്നതിനു മുമ്പ് അത് ആരോഗ്യകരമാണോ എന്ന് വിദഗ്ധരോട് ചോദിച്ചറിയുക.
ആരോഗ്യകരമായ ചർമ്മത്തിന് പഞ്ചസാരയും, അമിതമായ ഉപ്പും കുറച്ചു കൊണ്ടുള്ള സമീകൃതാഹാര രീതി പിൻതുടരുന്നത് സഹായിക്കും. പ്രതിദിനം 1 മുതൽ 2 ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശാരീരിക വ്യയാമങ്ങളിൽ ഏർപ്പെടുക. ചർമ്മ സംരക്ഷണത്തിന് കൃത്യമായ ദിനചര്യ പാലിക്കുക.
Read More
- വരണ്ട ചർമ്മത്തിനൊരു മികച്ച ഫെയ്സ്മാസ്ക്
- ആരോഗ്യമുള്ള ചർമ്മത്തിന് ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തൂ
- വരണ്ടതും കട്ടികുറഞ്ഞതുമായ മുടിയാണോ? ഈ ഹെയർമാസ്ക് ട്രൈ ചെയ്യൂ
- നിങ്ങളുടെ ഈ ശീലം മുഖക്കുരുവിന് കാരണമായേക്കാം?
- അഴകാർന്ന തലമുടിക്ക് ഒലിവ് എണ്ണ എങ്ങനെ ഗുണം ചെയ്യും?
- മുഖ സൗന്ദര്യം കൂട്ടണോ? കഞ്ഞി വെള്ളം ട്രൈ ചെയ്യൂ
- സൗന്ദര്യത്തിനു പിന്നിലെ പ്രധാന ചേരുവ വെളിപ്പെടുത്തി കൃതി സനോൻ
- കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ ഒരു പൊടിക്കൈ
- ചർമ്മ സംരക്ഷണത്തിന് പിങ്ക് ഹിമാലൻ സോൾട്ട്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ ഹെയർ മാസ്ക് ട്രൈ ചെയ്തു നോക്കൂ
- ഹെയർ പെർഫ്യൂമുകൾ മുടിക്ക് നല്ലതോ? ബദൽ മാർഗങ്ങൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.