scorecardresearch

Daily Horoscope september 2, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope September 2, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope September 2, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope 4

വെള്ളിയാഴ്ച ശുക്രനാണ് ദിവസം. പുരാതന കാലത്തു ശുക്രന്‍ സ്വര്‍ഗ്ഗത്തിന്റെ രാജ്ഞി എന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രഹത്തിന്റെ തേജസ്സും അങ്ങനെയായിരുന്നു. ആ ബന്ധം എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. എന്നാല്‍ ഗ്രഹത്തിന്റെ പരമ്പരാഗത അര്‍ത്ഥം എല്ലാറ്റിനും ഒരു ശുഭ മുഹൂര്‍ത്തമുണ്ടെന്നാണ്. പ്രണയത്തിലാകുക, സുഹൃത്തുക്കളുണ്ടാകുക, വിവാഹം കഴിക്കുക എന്നിവയ്‌ക്കെല്ലാം.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ നിലവിലെ മാറ്റങ്ങളുടെ ദീര്‍ഘകാല ഫലത്തെ ഒരിക്കലും കുറച്ചുകാണരുത്. അടുത്ത ആഴ്ച എല്ലാം വ്യക്തമാകും, അമിതമായി ആകുലനാകരുത്. നിങ്ങളുടെ മുടങ്ങി കിടക്കുന്ന ഗാര്‍ഹിക ജോലികളില്‍ പ്രവേശിക്കാനും പൂര്‍ത്തിയാക്കാനും കഴിയും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങള്‍ക്ക് ഇപ്പാള്‍ വേണ്ടത് മനോഭാവത്തിലെ മാറ്റമാണ്. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ പരിമിതികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഭാവനയില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ, അതിനാല്‍ വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ അവര്‍ ഒരുപക്ഷേ അപ്രത്യക്ഷമാകുന്നു. ശരിയായ ആളുകളുമായി സംസാരിക്കാന്‍ ഇത് സഹായിക്കും.

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങള്‍ പല കാര്യങ്ങളിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ മാറി മറിയുന്നു. നിങ്ങള്‍ക്ക്
വേണ്ടി തന്നെ നിങ്ങള്‍ ചിലത് ചെയ്യുക. ശാന്തമായ ധ്യാനത്തിനായി കുറച്ച് സമയം മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് കാര്യങ്ങള്‍ നേടാനുള്ള ഏക വഴി.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
എല്ലാ കര്‍ക്കടകത്തിനും ഉള്ളില്‍ ഒരു മകരം രാശി പുറത്തുവരാന്‍ കാത്തിരിക്കുന്നു എന്ന് പറയപ്പെടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കലഹവും വൈകാരികവുമായ വിഷയങ്ങള്‍ക്കും എല്ലാം ഒരു കാരണമുണ്ട്. എന്നിട്ടും അമിത സമ്മര്‍ദത്തിലാകാതെ നിങ്ങള്‍ അവ കൈകാര്യം ചെയ്യുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങളെ തന്നെ പഴി ചാരുന്നതില്‍ എന്ത് പ്രയോജനം.
പ്രത്യേകിച്ച് പണത്തിന്റെ കാര്യങ്ങളില്‍ മാത്രമല്ല, വ്യക്തിപരമായ ഒരു പരിധി എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്. നിങ്ങള്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍, എല്ലാം കലങ്ങി തെളിയുന്നത് വരെ കാത്തിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23

നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നും നിങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ കരുതുന്നു. എന്നിരുന്നാലും, നിങ്ങള്‍ തെറ്റായ ഒരു പാത പിന്തുടരുകയായിരിക്കാം. നിങ്ങള്‍ തീര്‍ച്ചയായും ശരിയായിരിക്കാം, പക്ഷേ എനിക്ക് ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കാന്‍ സംശയത്തിന്റെ ഘടകം മതിയാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കാണുന്നതു പോലെ അല്ല എല്ലാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് തെറ്റുപറ്റാം. ഓര്‍ക്കേണ്ട കാര്യം, സുഹൃത്തുക്കള്‍ എപ്പോഴും അവര്‍ പറയുന്നത് തന്നെ അര്‍ത്ഥമാക്കമമെന്നില്ല. സാമൂഹിക ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ വളരെ എളുപ്പത്തില്‍ നിങ്ങളുടെ തന്നെ കുഴി തോണ്ടുന്നു, അത് ശരിക്കും വലിയ നാണക്കേടാണ്, കാരണം നിങ്ങളുടെ പെരുമാറ്റം എല്ലാം എന്ന ജ്യോതിഷ സന്ദേശത്തിന് തികച്ചും വിരുദ്ധമാണ്. ഉദാഹരണത്തിന് ഇപ്പോള്‍ നിങ്ങളുടെ പ്രൊഫഷണല്‍ സാഹചര്യം ഏതെങ്കിലും വിധത്തില്‍ ശാശ്വതമാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളെ ആദ്യം മറ്റൊരു വ്യക്തിയിലേക്കോ ഒരു കൂട്ടം ആളുകളിലേക്കോ ആകര്‍ഷിച്ചത് എന്താണെന്ന് ഓര്‍ക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും - ശരിക്കും പ്രധാനപ്പെട്ടവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എല്ലാത്തിനുമുപരി, തെറ്റായ കാര്യങ്ങളില്‍ മറ്റുള്ളവരുടെ മേല്‍ പഴി ചാരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20))
തര്‍ക്കവിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്തേക്കാം, വളരെ വൈകിയാണെങ്കിലും അവസാന നിമിഷം വരെ പണത്തിന്റെ കാര്യമടക്കം അന്തിമ തീരുമാനം ആലോചിച്ച് തെരഞ്ഞെടുക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പ്രിയപ്പെട്ടവരെയും പങ്കാളികളെയും തൊഴിലുടമകളെയും നിങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാം നിസ്സാരമായി എടുക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഇനിയും വളരെ അമിര പ്രാധാന്യം നല്‍കരുത്. നിങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഒരു ന്യൂനപക്ഷം ആളുകള്‍ സ്വന്തം താല്‍പ്പര്യങ്ങളല്ലാതെ മറ്റ് കാര്യങ്ങളില്‍ ഉപദ്രവകാരികളാണ്.

മീനം രാശി (ഫെബ്രുവരി 20 – മാര്‍ച്ച് 20)
ദീര്‍ഘകാല സങ്കീര്‍ണതകള്‍ മാറ്റിനിര്‍ത്തിയാല്‍, ഇത് ലളിതവും പ്രയോജകരവുമായ ദിവസമാണ്. ദീര്‍ഘകാല പദ്ധതികള്‍ ചര്‍ച്ച ചെയ്യുക. പ്രതിസന്ധികളില്‍ പുതിയ പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ തയ്യാറായിരിക്കുന്നിടത്തോളം കാലം വിട്ടുവീഴ്ച ചെയ്യുക. പഴയ പ്രശ്‌നങ്ങളില്‍ നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളില്‍ ഒന്ന് ഒരു വശത്ത് വയ്‌ക്കേണ്ടി വന്നേക്കാം.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: