scorecardresearch

Daily Horoscope June 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 14, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 6

Daily Horoscope June 14, 2022: നമ്മളിപ്പോൾ പ്രധാനപ്പെട്ട ഒരു ചന്ദ്ര ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുകയാണ്. ഈ മാറ്റത്തിന്റെ സമയം നിങ്ങളുടെ ചിന്തികൾ താത്കാലികമായി നിർത്തിവെക്കാനും ഒരു ചെറിയ ഇടവേളയെടുത്ത് നിങ്ങളുടെ ബാറ്ററികൾ റീചാർജ് ചെയ്യാനുമാണ് എല്ലാ ജ്യോതിഷ സിദ്ധാന്തങ്ങളും സൂചിപ്പിക്കുന്നത്. മടിയന്മാരും ഉത്സാഹമില്ലാത്തവരുമായ ആളുകൾക്ക് ഇത് യഥാർത്ഥത്തിൽ അനുയോജ്യമായ സമയമാണ്, ഒന്നും ചെയ്യാതിരിക്കാൻ കാരണമുണ്ടെന്ന് അവർ മനസിലാക്കും! അതേസമയം, അഭിലാഷങ്ങൾ ഉള്ളവർ ചിന്തകൾ അൽപം നിർത്തിവെച്ചേക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

Advertisment

ചൊവ്വ ഇപ്പോൾ ഒരു പുതിയ ഘട്ടം ആരംഭിച്ചിരിക്കുന്നു, അത് നിങ്ങളുടെ മനോവീര്യം ഉയർത്തുകയും നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. എന്നാൽ അതിനു നിങ്ങൾ പൂർത്തിയാകാത്ത ബിസിനസുകളും മാറ്റിവെച്ച ജോലികളും പൂർത്തിയാക്കണം. നിങ്ങളുടെ എല്ലാ കഴിവുകളും സമൃദ്ധമായ ഊർജ്ജവും എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതാണ് നിലനിൽക്കുന്ന ഒരു ചോദ്യം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇപ്പോൾ മുതൽ നിങ്ങൾ സൂക്ഷിച്ചു മുന്നോട്ട് പോകണം, പലതും തിരശീലയ്ക്ക് പിന്നിൽ കറങ്ങുന്നുണ്ട്, അതിൽ പെടാതെയിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്ര ശ്രമിക്കണം! നിങ്ങളുടെ ജീവിതത്തിലെ വരാനിരിക്കുന്ന ഘട്ടം വിവേചനാധികാരത്തിനുള്ളതാണ്, അതിനാൽ അതിനനുസരിച്ച് ആസൂത്രണം ചെയ്യുക. കൂടാതെ, ഒരു സുഹൃത്തോ പങ്കാളിയോ നിങ്ങളെ നിരാശപ്പെടുത്തുകയാണെങ്കിൽ, അവരോട് നീരസം തോന്നരുത്, അവർക്ക് മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലാകാം.

Also Read: Weekly Horoscope (June 12  – June 18, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

Advertisment

ഇത് അൽപം സെൻസിറ്റീവായ ദിവസമാണ്, എന്നാൽ അതിൽ ആത്മവിശ്വാസത്തിന് കുറവൊന്നുമുണ്ടാകില്ല. എല്ലാത്തിനും കുറ്റപ്പെടുത്തരുത് എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ചെറിയ പല കാര്യങ്ങളും മനഃപൂർവംചെയ്തതാകില്ല എന്ന് മനസിലാക്കുക. പങ്കാളികൾക്ക് നിങ്ങളുടെ പരിചരണവും സഹതാപവും ആവശ്യമാണ്. അതുകൊണ്ട് നിങ്ങൾ ക്ഷമ കാണിക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ചില വൈകാരിക അടിയൊഴുക്കുകളെ കുറിച്ച് നിങ്ങൾക്ക് നല്ല ബോധ്യമുണ്ട്. നിങ്ങളുടെ അവബോധജന്യമായ കഴിവുകൾക്ക് നന്ദി, ഇപ്പോൾ ഇത് അഭിമുഖീകരിക്കുന്ന മറ്റാരേക്കാളും വ്യക്തമായ ബോധ്യം നിങ്ങൾക്കുണ്ട്. എന്നുവച്ച് നിങ്ങൾ എപ്പോഴും ശരിയാകും എന്നല്ല. അതുകൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോകുക.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്നത്തെ നക്ഷത്രങ്ങൾ പതിവിലും കൂടുതൽ ശാന്തരാണെന്ന് കരുതി, ഇനി ദൈനംദിന സമ്മർദ്ദങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കരുത്. ഏത് സമ്മർദ്ദവും നിങ്ങളുടെ നേട്ടത്തിലേക്ക് എത്തിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം, പ്രത്യേകിച്ച് ജോലിസ്ഥലത്ത് വലിയ മെച്ചപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾക്ക് അത് അവസരം നൽകുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളികൾ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറാകുന്ന ഒരു അവസരമാണിത്. ജോലിസ്ഥലത്ത് തൊഴിലുടമകൾ പറയുന്നത് കേൾക്കുകയും അനുസരിക്കുകയും വേണം, എന്നാൽ അവരും നിങ്ങളുടെ പങ്ക് തിരിച്ചറിയണം. ഇതെല്ലാം പരസ്പര ബഹുമാനത്തിന്റെ കാര്യമാണ്, ശരിയായ ബാലൻസ് കണ്ടെത്താൻ ശ്രമിക്കുക.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഈ സമയത്തെ മികച്ച ബന്ധങ്ങൾ സംയുക്ത താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ നല്ല സംഭാഷണത്തിൽലും സന്തോഷകരമായ സാമൂഹിക ജീവിതത്തിലും അധിഷ്ഠിതമായതാണ്. നിയമപരമായ കാര്യങ്ങൾ പരിഗണിക്കുക, എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആർക്കും തെറ്റായ ധാരണ നൽകരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഇപ്പോൾ പ്രവേശിക്കുന്ന ഘട്ടം സ്വയം എരിഞ്ഞടങ്ങുമെന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്ന ഒന്നാണ്, എന്നാൽ ഇത് നിങ്ങളുടെ ശാരീരിക ക്ഷേമം ഉറപ്പാക്കാനും നിങ്ങളുടെ ഭക്ഷണക്രമം നല്ലരീതിയിൽ ആക്കാനും നിങ്ങളുടെ വ്യായാമ രീതികൾ മെച്ചപ്പെടുത്താനും വിട്ടുമാറാത്ത പരാതികൾ കൈകാര്യം ചെയ്യാനും നിങ്ങൾക്ക് അവസരം നൽകുന്നു.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പങ്കാളികളും ബിസിനസിലെ സഹപ്രവർത്തകരും നിങ്ങൾ അറിയണം എന്ന് ആഗ്രഹിക്കുന്ന സത്യങ്ങൾ പതിയെ തുറന്നുപറയും.എന്തായാലും അധികാരസ്ഥാനത്തുള്ള ആളുകളുമായി ഇടപഴകുമ്പോൾ, സത്യം വേർതിരിച്ചെടുക്കുക എന്നത് ഒരു കല്ലിൽ നിന്ന് രക്തം പുറത്തെടുക്കുന്നത് പോലെയായിരിക്കും. അതിനർത്ഥം നിങ്ങൾ ശ്രമിക്കരുതെന്നല്ല!

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജീവിതത്തിലെ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്ന മേഖലകൾ നിങ്ങളുടെ കാര്യങ്ങൾ എങ്ങനെ കാര്യക്ഷമമാക്കണമെന്നും നിങ്ങളുടെ ബന്ധങ്ങൾ എങ്ങനെ പുനസംഘടിപ്പിക്കണമെന്നും കൃത്യമായി സൂചിപ്പിക്കുന്നു. വീട്ടിൽ ആവശ്യമായ എല്ലാ മാറ്റങ്ങളും സ്വീകരിക്കുക, നിങ്ങൾക്ക് അറിയില്ല, ചിലപ്പോൾ അവ ഏറ്റവും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടേക്കാം.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ സാഹചര്യങ്ങൾ നിങ്ങളുടെ ചില പദ്ധതികൾ ഉപേക്ഷിക്കണോ വിട്ടുവീഴ്ച്ച ചെയ്യാനോ നിർബന്ധിതമാക്കിയേക്കാം. കുടുംബകാര്യങ്ങൾ ഇപ്പോഴും ചെറിയ അനിശ്ചിതത്വത്തിലാണ്, എന്നാൽ വിനോദ വശങ്ങൾ എല്ലാം അനുകൂലമായി കാണുന്നു.സന്തോഷിക്കാനുള്ള എല്ലാ അവസരവും ഉപയോഗിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റുള്ളവർ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ വഞ്ചിക്കാനോ ഉദ്ദേശിച്ചു കാണില്ല, എതിർപ്പിന് കാരണമായി നിങ്ങൾ തെറ്റിദ്ധരിക്കുന്നത് ചിലപ്പോൾ പിന്തുണ ആയിരിക്കാം. ആരെങ്കിലും വഴിയിൽ തടസ്സമാകുന്നുണ്ടെങ്കിൽ, പഴയതിനേക്കാൾ പക്വതയോടെ പ്രതികരിക്കാൻ അവർ നിങ്ങളെ നിർബന്ധിതരാകുന്നുണ്ടാകാം. അവർ നിങ്ങളുടെ ഒരു നന്ദി പോലും അർഹിക്കുന്നുണ്ടാകാം.

Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: