/indian-express-malayalam/media/media_files/uploads/2022/02/Horoscope-7.jpg)
Daily Horoscope June 02, 2022: ഇന്ന് ഒരു വ്യാഴവട്ട ദിനമാണ്. ലളിതമായി പറഞ്ഞാൽ ശുഭാപ്തിവിശ്വാസം, ഔദാര്യം, വിശാലത എന്നിവയുള്ള ദിവസം.എന്നാൽ മിക്ക ആളുകളും ഭാവിയേക്കാൾ ഭൂതകാലത്തിലേക്ക് നോക്കുകയും പഴയ കാര്യങ്ങളെ പിന്തുടരുകയും പഴയ അവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായും എനിക്ക് തോന്നുന്നു, നാമെല്ലാവരും പരസ്പര വീക്ഷണങ്ങളോട് സഹിഷ്ണുതയുള്ളവരാണെങ്കിൽ അവയെല്ലാം മികച്ച രീതിയിൽ വരും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വിദ്വേഷം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം, പക്ഷെ നിങ്ങൾക്ക് തോന്നുന്നത് പറയുകയും വേണം, കാരണം എപ്പോഴാണ് നിങ്ങൾക്ക് മറ്റൊരു അവസരം ലഭിക്കുക എന്നറിയില്ല. കൂടാതെ, ദീർഘകാലാടിസ്ഥാനത്തിൽ, നിങ്ങളുടെ യഥാർത്ഥ ആന്തരിക സ്വഭാവത്തിന് അനുസൃതമായി നിങ്ങൾ പ്രവർത്തിക്കണമെന്ന് മനസ്സിലാക്കുക. അതുകൊണ്ട് തന്നെ മറ്റുള്ളവർ പറയുന്നത് നിങ്ങൾ അവഗണിക്കേണ്ടി വന്നേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഒന്ന് രണ്ട് വസ്തുതകൾ ശ്രദ്ധിക്കാതെ പോയതായി തോന്നുന്നു. അതുകൊണ്ട് അടുത്ത ആഴ്‌ച വരെ ഒരു പുതിയ തീരുമാനത്തിലോ അഭിപ്രായത്തിലോ അധികം പ്രതിബദ്ധത പുലർത്തരുത്. നിങ്ങൾക്ക് ഉറപ്പുണ്ടാവുന്ന ഒരു കാര്യം നിങ്ങളുടെ സ്വപ്നങ്ങളാണ്, മറ്റെല്ലാം പരാജയപ്പെടുമ്പോൾ നിങ്ങൾക്ക് ഇപ്പോഴും ഒരു മികച്ച ലോകത്തെക്കുറിച്ചുള്ള ഒരു ദർശനം ഉണ്ടായിരിക്കും.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചൊവ്വ വളരെ ഉറച്ചു നിൽക്കുന്നു, ഒരു പങ്കാളിയോ ബിസിനസ്സ് അസോസിയേറ്റോ കടങ്ങൾ തീർത്തേക്കും. മറ്റുള്ളവർക്ക് പണം നഷ്ടപെട്ടതോ തട്ടിയെടുത്തതോ നിങ്ങളുടെ തെറ്റല്ല. ഈ ആഴ്ച നിങ്ങൾക്ക് ഒരു കാര്യം ചെയ്യാനുണ്ടെങ്കിൽ അത്, കാര്യങ്ങൾ വഴിയേ മെച്ചപ്പെടും എന്ന് മനസിലാക്കിക്കുകയാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ധീരനായി ഇരിക്കാൻ ശ്രമിക്കുകയാണ് എന്നെനിക്ക് അറിയാം, എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ നിങ്ങൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് സത്യസന്ധത പുലർത്തുക എന്നതും തുറന്നു സംസാരിക്കുക എന്നതുമാണ്. മറ്റുള്ളവർ മോശമായി പെരുമാറുകയാണെങ്കിൽ അവരോട് പറയണം. അവർ മറ്റെന്തെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന്.
Also Read: Weekly Horoscope (May 22 – May 28, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-10.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വിജയം ഉറപ്പല്ലെങ്കിൽ യുദ്ധത്തിനിറങ്ങില്ല എന്നാണ് ഒരു നല്ല ജനറൽ പറയുക. ചില കാര്യങ്ങളിൽ നിങ്ങൾക്കാണ് സാധ്യത. ഒരുപക്ഷേ ഇത് വളരെ നല്ല കാര്യമാണ്, കാരണം നിങ്ങളുടെ പാതയിൽ നിങ്ങളെ തടഞ്ഞുനിർത്തുകയാണെങ്കിൽ വീണ്ടും ചിന്തിക്കാനും നിങ്ങളുടെ പ്രവൃത്തിയെ മെച്ചപ്പെടുത്താനും നിങ്ങൾക്ക് കഴിയും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ ഇപ്പോൾ സമൃദ്ധമായ കാലഘട്ടത്തിലാണ്, നിങ്ങൾ ഏറ്റെടുത്തിട്ടുള്ള എല്ലാം ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ഭാഗ്യത്തിന് നിങ്ങൾ കൃത്യമായ ഉപദേശങ്ങൾ സ്വീകരിക്കുകയും നിങ്ങളുടെ ഒരു നഷ്ടത്തെ വലിയ ലാഭമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഓർക്കുക, നിങ്ങളുടെയും പങ്കാളികളുടെയും ആഗ്രഹങ്ങളും താൽപര്യങ്ങളും തമ്മിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടായേക്കും.
Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾക്ക് എപ്പോഴും ജീവിതത്തെ സീരിയസ് ആയി കാണാൻ സാധിക്കില്ല, അതുകൊണ്ട് ഇന്നത്തെ വികസനങ്ങൾ അൽപം സംശയത്തോടെ സ്വീകരിക്കുക. നിങ്ങളുടെ സാമൂഹിക ചുറ്റുപാടുകളിലെ വികസനങ്ങൾ നിങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതായി നിങ്ങൾ വൈകാതെ മനസിലാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
മറ്റുള്ളവർ അവരുടെ കാര്യമാ മാത്രമാണ് നോക്കുക എന്നത് സത്യമാണ്. എന്നാൽ പങ്കാളികൾ നിങ്ങളെ മിടുക്കരാക്കാനോ തന്ത്രപൂർവ്വം കൈകാര്യം ചെയ്യാനോ കഴിയുമെന്ന് കരുതുകയാണെങ്കിൽ അത് വെറും തെറ്റിദ്ധാരണമാത്രമാണ്. നിങ്ങൾ അവരോട് യോജിക്കുന്നതായി നടിച്ചാലും, നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളും മനോഭാവവും നിലനിർത്തണം.
Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-7.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
പങ്കാളികൾ സഹപ്രവർത്തകർ അടുത്ത സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഒരു സാമ്പത്തിക കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് നിങ്ങൾ ഇപ്പോൾ മനസിലാക്കി തുടങ്ങുമെന്ന് കരുതുന്നു. നിങ്ങൾ പുതിയൊരാൾക്കൊപ്പം വളരെ ലാഭമുണ്ടാക്കുന്ന സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന് ഏറ്റവും മികച്ചത് ഒരു സ്ത്രീയായിരിക്കും.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
കൂടുതൽ തടസങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. സഹകരണത്തിലും വിട്ടുവീഴ്ചയിലുമാകണം കൂടുതൽ ശ്രദ്ധനൽകേണ്ടത്, അതിപ്പോൾ ഒരാൾ രക്ഷപ്പെട്ടു പോവുകയാണെന്ന് തോന്നിയാൽ പോലും. നിങ്ങളോട് തെറ്റുചെയ്‌ത ഒരു വ്യക്തി അത് തിരുത്തിയേക്കും.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സാമ്പത്തിക കാര്യങ്ങൾ നിങ്ങൾക്കും ഒപ്പം തന്നെ മറ്റുള്ളവർക്കും ഗുണകരമാവുന്ന വിധത്തിൽ ക്രമീകരിക്കുക എന്നതായിരിക്കണം നിങ്ങളുടെ പ്രഥമ ലക്ഷ്യവും പരിഗണനയും. ഇന്ന് രണ്ടു അവസരങ്ങളുണ്ട്, ഒന്നില്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും സ്വമേധയാ നൽകും അല്ലെങ്കിൽ നിങ്ങൾക്ക് അത് നഷ്ടപ്പെടും. മറ്റൊരുവാക്കിൽ പറഞ്ഞാൽ നിങ്ങൾ ചാടുമോ, അതോ തള്ളിയിടാൻ കാത്തിരിക്കുമോ?
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ മൃദുലമായസ്വഭാവം സ്വഭാവം നിങ്ങളെ മറ്റുള്ളവരെക്കാൾ ശക്തരാക്കും, പക്ഷെ അത് നിങ്ങളെ കൂടുതൽ ദുർബലരാക്കും. നിങ്ങൾക്കായി നിലകൊള്ളാനും മറ്റുള്ളവരുടെ നിസ്സാര പരാതികൾ അവഗണിക്കാനും നിങ്ങൾ കൂടുതൽ തയ്യാറാകും, നിങ്ങൾ വിവേകപൂർണ്ണമായ രീതി സ്വീകരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ പ്രശസ്തിക്ക് പ്രയോജനമാകും.
Read More : Horoscope June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-9.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.