Horoscope 2022 Idavam: ആദ്യമായി ഇടവത്തിലെ ഗ്രഹസ്ഥിതി നോക്കാം. അതിചാരശനി കുംഭത്തിലും വ്യാഴം സ്വക്ഷേത്രമായ മീനത്തിലുമാണ്. ആദിത്യബുധന്മാർ ഇടവത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ മീനത്തിൽ പ്രവേശിക്കുകയാണ്. ശുക്രൻ മേടത്തിലേക്ക് പകരുന്നു. രാഹു മേടത്തിലുണ്ട്, കേതു തുലാത്തിലും. ഇടവം ഒന്നിന് ചന്ദ്രൻ ചോതി നക്ഷത്രത്തിലാണ്. ഇടവം 31 ആയപ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രംചുറ്റി കേട്ട നക്ഷത്രത്തിൽ എത്തിയിരിക്കുന്നു. ഈ ഗ്രഹസ്ഥിതി എപ്രകാരമാണ് ഇടവമാസത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരെ സ്വാധീനിക്കുന്നതെന്ന് നോക്കാം.
അശ്വതി: മുന്നിലും പിന്നിലും ഒപ്പവുമെല്ലാം ഗ്രഹസമൃദ്ധിയാണ്. അതിനാൽ ശബ്ദമുഖരിതമായ അന്തരീക്ഷം, നാനാതരം പ്രശ്നങ്ങൾ, പലതരക്കാരായ വ്യക്തികളുമായുള്ള സാമീപ്യസമ്പർക്കങ്ങൾ എന്നിവയൊക്കെ സംജാതമാകാം. ആൾക്കൂട്ടത്തിൽ അലിയുന്നതുപോലെ തോന്നാം. ധനോന്നതിയുണ്ടാവും. വിദ്യയിൽ വിജയം നേടും, നേത്രരോഗത്തിനോ / ഇ.എൻ.ടി സംബന്ധിച്ച രോഗങ്ങൾക്കോ ആയി ചികിൽസ തേടേണ്ടി വന്നേക്കാം.
Read More: Weekly Horoscope (April 30 – May 06, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ഭരണി: സുഖലോലുപത ഉണ്ടാകും. സുഹൃത്തുക്കൾ, സ്ത്രീകൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ കൈവരും. കലഹബുദ്ധിമൂലം വിഷമങ്ങൾ ഉണ്ടാവാം. പരുഷവാക്കുകൾ പറയും. സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ വന്നുചേരാം.
കാർത്തിക: ഈ മാസം മുഴുവൻ രാഹു കാർത്തികയിലുണ്ട്. അതിന്റെ സമ്മർദ്ദം പ്രകടമായിരിക്കും. യാത്രകൾ വേണ്ടിവരും. തന്മൂലം സമ്മിശ്ര നേട്ടങ്ങളാവും ഭവിക്കുക. ആദായം ഉയരുമെങ്കിലും ചെലവുമേറും. സ്ഥാനക്കയറ്റത്തിന് ചെറിയ കാലം കൂടി കാത്തിരിക്കേണ്ടിവരും. രോഹിണി:- വിദേശത്തുനിന്നും നല്ല വാർത്തകൾ വന്നെത്തും. ഉദ്യോഗാർത്ഥികൾക്ക് ജോലി സംബന്ധിച്ച ആശാവഹമായ അറിയിപ്പുകൾ ലഭിക്കും. പൂർവികസ്വത്തിൽ നിന്നും ആദായമുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പഠനയാത്രകൾക്ക് അവസരം തെളിയും. നിദ്രാഭംഗത്തിനും മാനസിക പിരിമുറുക്കത്തിനും കൂടി സാധ്യതയുണ്ട്.
മകയിരം: ദീർഘകാലപ്രണയം സാഫല്യത്തിലെത്തും. ദാമ്പത്യം സുഖോഷ്മളമാകും. മത്സരവിജയം, കൂട്ടായ്മകളിൽ സ്ഥാനലബ്ധി, തരക്കേടില്ലാത്ത ധനവരവ്, വ്യവഹാരം ഒത്തുതീർപ്പാകൽ എന്നിവയും പ്രതീക്ഷിക്കാം. ആരോഗ്യപരമായി അത്ര നല്ലകാലമല്ല. ചികിത്സാരീതികൾ മാറ്റുന്നത് വിദഗ്ദ്ധോപദേശം അനുസരിച്ച് വേണം.
Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?
തിരുവാതിര: രാശിനാഥനായ ബുധൻ മൗഢ്യത്തിലാണ്; കൂടാതെ ദു:സ്ഥാനമായ പന്ത്രണ്ടിലുമാണ്. അതിനാൽ ഇത് വ്യക്തിത്വ പ്രതിസന്ധിയുടെ കാലമാണ്. ന്യായമായ കാര്യങ്ങൾ പോലും നടന്നുകിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. തൊഴിൽരംഗത്ത് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. പതിനൊന്നിലെ ശുക്രസ്ഥിതി മൂലം ഭോഗം, ആഡംബരജീവിതം, വിനോദയാത്രകൾ, പാരിതോഷികലബ്ധി, സൗഹൃദങ്ങളിൽ നിന്നും സന്തോഷം ഇവയും പ്രതീക്ഷിക്കാവുന്നതാണ്.
പുണർതം: പത്തിലെ വ്യാഴസ്ഥിതി മൂലം കർമ്മഗുണം ചിലപ്പോൾ ഒളിമങ്ങിയും ചിലപ്പോൾ തെളിഞ്ഞും കാണപ്പെടും. പിതൃജനങ്ങളുടെ അനുകൂലമായ നിലപാട് കരുത്തേകും. ക്ലേശങ്ങൾ ചൂഴ്ന്നാലും ഭാഗ്യദേവത കൈവെടിയുകയില്ല. വിദ്യാർത്ഥികൾക്ക് നല്ലകാലമാണ്. പരീക്ഷാവിജയം, ആശിച്ചവിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം എന്നിവയുണ്ടാവും. എതിർപ്പുകളെ തന്ത്രപരമായി പരാജയപ്പെടുത്തും. വാഗ്വാദങ്ങളിൽ വിജയിക്കും.
പൂയം: പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിപരമായ പ്രവർത്തനങ്ങളിലൂടെ മറികടക്കും. പതിനൊന്നിലെ സൂര്യ- ബുധസ്ഥിതി മൂലം തെരഞ്ഞെടുപ്പുകളിൽ വിജയിക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ പുരോഗതി പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും ധനസഹായം ലഭിച്ചേക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാകും. സകുടുംബമുള്ള വിനോദ- വിദേശ യാത്രകളും ഒരു സാധ്യതയാണ്. ബിസിനസ്സിലും കൂട്ടുകച്ചവടത്തിലും മുതൽമുടക്കാൻ കാലം അത്ര നന്നല്ല.
Also Read: Horoscope 2022:മുന്നാളിനെ ഭയക്കണോ?
ആയില്യം: ബൗദ്ധിക പ്രവർത്തനങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ഇഷ്ടദിക്കിലേക്ക് സ്ഥാനക്കയറ്റത്തോടു കൂടിയ മാറ്റം കിട്ടാം. കൃഷിയിൽ നിന്നും ലാഭം വരാം. ചിട്ടി, വായ്പ മുതലായവ പ്രയോജനപ്പെടുത്തി തൊഴിൽരംഗം വിപുലീകരിക്കാൻ ശ്രമം നടത്തും. നാലിലെ കേതു സ്ഥിതി മൂലം മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ കരുതൽ വേണം. വാഹനം വാങ്ങാൻ കാലം ഉചിതമല്ല.
മകം: തൊഴിലിടത്തിൽ നൈപുണ്യം പ്രദർശിപ്പിക്കും. അധികാരികളുടെ പ്രശംസനേടും. ശത്രുക്കളെ സമർത്ഥമായ കരുനീക്കങ്ങളിലൂടെ പരാജയപ്പെടുത്തും. എന്നാൽ കർക്കശമായ പെരുമാറ്റം മൂലം ദാമ്പത്യം ദണ്ഡകാരണ്യം പോലെ ദുസ്തരമാകും. പ്രണയത്തിൽ ഇച്ഛാഭംഗം ഉണ്ടാവാം. ആരോഗ്യപരമായി കൂടുതൽ ജാഗ്രത വേണ്ട കാലമാണ്. വാത/ കഫ രോഗങ്ങൾ പിടിമുറുക്കാം.
പൂരം: ധനാഗമം സുഗമമാവും. നല്ലസൗഹൃദങ്ങൾ മനസ്സിന് ധൈര്യം പകരും. ഒമ്പതിലെ ശുക്രസ്ഥിതിയാൽ അശനശയനസുഖം, ഭോഗസിദ്ധി, വിനോദരസം എന്നിവയുണ്ടാകും. വിദേശയാത്രകൾക്ക് അനുമതി ലഭിക്കും. സഹോദരൈക്യം കുറയുന്ന കാലമാണ്. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം.
Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഉത്രം: ആത്മവിശ്വാസം ഉയരും. യുക്തമായ തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും വിജയിക്കും. ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് കടബാധ്യത വർദ്ധിക്കാം. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് ഗുണദോഷസമ്മിശ്രമായ കാലമാണ്. ആത്മാർത്ഥമായി പരിശ്രമിച്ചെന്നാലും കാര്യവിഘ്നം വരാം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ വിഷമം സൃഷ്ടിക്കാം. ഭൂമി സംബന്ധിച്ച ക്രയവിക്രയങ്ങൾ നീണ്ടുപോകാം.
അത്തം: കച്ചവടത്തിൽ നിന്നും വരവ് ഉയരുമെങ്കിലും ചെലവും വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം നേടാനും ആശിച്ച രീതിയിൽ തുടർപഠനം നടത്താനും അവസരമുണ്ടാകും. പുതിയ കൂട്ടുകെട്ടുകൾ ഗുണപ്രദമായേക്കും. വീടുപണിയിൽ പുരോഗതിയുണ്ടാവും. ദീർഘയാത്രകൾ പ്രയോജനകരമാവാം. രണ്ടിൽ നിൽക്കുന്ന കേതു വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നൽകുന്നു.
ചിത്തിര: ചിരകാലമായി അഭിലഷിക്കുന്നവ യാഥാർത്ഥ്യമാവും. അലച്ചിലും ദുരിതവും വന്നെന്നാലും അന്തിമവിജയം പ്രതീക്ഷിക്കാം. തീർത്ഥാടന യോഗ മുണ്ട്. കുടുംബവുമായി പിരിഞ്ഞു കഴിയുന്നവർക്ക് വീണ്ടും ഒത്തുചേരാനാ വുന്ന വേളയാണ്. പിതൃസ്വത്തിന്മേൽ ചില തർക്കങ്ങൾ ഉയർന്നു കൂടായ്കയില്ല. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ പുലർത്തണം. അഗ്നി, വൈദ്യുതി, ആയുധം, യന്ത്രം ഇവ ഏറ്റവും കരുതലോടെ കൈകാര്യം ചെയ്യണം. വരവുചെലവുകൾ സന്തുലിതമായിരിക്കും.
ചോതി: സ്വയംതൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കരാർ പണിക്കാർക്കും ഏജൻസികൾ നടത്തുന്നവർക്കും പുരോഗതിയും ധനപരമായി മെച്ചവും ഭവിക്കും. നിക്ഷേപങ്ങൾ ലാഭകരമാവും. കുടുംബാംഗങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരം ലഭിക്കും. കടമകൾ പൂർത്തിയാക്കും. കലഹവാസനയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കിടപ്പുരോഗികൾക്ക് അടിയന്തിര വൈദ്യസഹായം വേണ്ടിവരാം. ഏഴിലെ ശുക്രൻ മനസ്സിൽ പ്രണയപരാഗം വിതറിയേക്കും.
Read More: ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?
വിശാഖം: വിശിഷ്ട വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ചനടത്തും. കർമ്മമേഖലയെ സജീവവും സക്രിയവുമാക്കാൻ കിണഞ്ഞ് പരിശ്രമിക്കും. വിദേശത്തുനിന്നും ധനസഹായം കൈവരും. മക്കളുടെ ഉന്നതി സന്തോഷം പകരും. വ്യവഹാര ങ്ങൾ നീണ്ടുപോകാം. വാക്കുതർക്കങ്ങൾ മൂർച്ഛിക്കാതെ നോക്കുകയും വേണം. ആരോഗ്യപരമായി ശരാശരിക്കാലമാണ്.
അനിഴം: തൊഴിലിൽ മുന്നേറ്റമുണ്ടാകും. വായ്പകൾ ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തിയാകും. വാഹനയോഗവും ഉണ്ട്. ബന്ധുക്കളാൽ മനസ്സമാധാനം കുറയുന്ന കാലമാണ്. ചില സൗഹൃദങ്ങൾ വേണ്ടായിരുന്നുവെന്ന പുനശ്ചിന്തയുണ്ടാകും. സന്താനങ്ങൾക്ക് അഭ്യുദയം ഭവിക്കും. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാനുമിടയുണ്ട്.
തൃക്കേട്ട: സമൂഹമധ്യത്തിൽ സ്വന്തം നിലപാടുകൾ അംഗീകരിക്കപ്പെടും. ഭൗതികസാഹചര്യം മെച്ചപ്പെടാം. പടിഞ്ഞാറൻ ദിക്കിലേക്കുള്ള യാത്രകൾ വിജയിക്കും. സർഗഭാവന ഉദാത്തമാകും. ജീവിതത്തിന്റെ മന്ദതാളം മാറും. കൂടുതൽ ഊഷ്മളമായ സാഹചര്യങ്ങൾ വന്നുചേരും. മാതാവിന് രോഗമുക്തിയുണ്ടാകും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ കഴിയും.
മൂലം: വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. എല്ലാരംഗത്തും സ്വാശ്രയത്വം പുലർത്തും. ധനസമ്പാദനത്തിൽ അനുകൂലത വരും. ശാന്തമായ ഗൃഹാന്തരീക്ഷം എന്നത് യാഥാർത്ഥ്യമാകും. ഭോഗം, നിദ്രാസുഖം, മാതൃസൗഖ്യം, ബന്ധുഗുണം, ഉന്നത വിദ്യാഭ്യാസയോഗം എന്നിവ സാധ്യതകളാണ്. ദീർഘകാലമായി രോഗദുരിതം അനുഭവിക്കുന്നവർക്ക് രോഗമുക്തിയോ ആശ്വാസമോ ഉണ്ടാവും.
Read More: 2022 Yearly Horoscope Predictions: വർഷഫലം 2022
പൂരാടം: സൽക്കർമ്മങ്ങൾ ചെയ്യാനും അവയ്ക്ക് നേതൃത്വം വഹിക്കാനും സന്ദർഭമുണ്ടാകും. സമാധാനപരമായ ചുറ്റുപാടുകൾ ഊർജ്ജദായകമാവും. പ്രായം വൈകിപ്പോയവർക്ക് തടസ്സങ്ങൾ നീങ്ങി വിവാഹസിദ്ധി വരും. ദീർഘകാലമായി വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനും പുതിയ തൊഴിൽ തുടങ്ങാനും സാഹചര്യമൊരുങ്ങും. അഞ്ചിലെ രാഹുസ്ഥിതി മൂലം ചില ദുർബോധനങ്ങൾക്ക് ചെവികൊടുക്കാനിട കാണുന്നു.
ഉത്രാടം: ഉന്നതമായ കാര്യങ്ങളെ സ്വപ്നം കണ്ടാലും കുതിച്ചുചാടാനുള്ള കുതിരശക്തി ഉണ്ടായെന്നുവരില്ല. എന്താണ് പ്രതിസന്ധിക്ക് കാരണമെന്നാ ലോചിച്ച് തലപുകയ്ക്കും. ധനപരമായി ചില നേട്ടങ്ങൾ വരാം. സഹോദരഗുണം ഉള്ള കാലമാണ്. ആരോഗ്യസ്ഥിതി ഗുണകരമായി തുടരും. ധനുക്കൂറുകാർ ക്കാവും കൂടുതൽ മെച്ചപ്പെട്ട സമയം. വാഹനമോടിക്കുന്നവർ അതീവശ്രദ്ധ പുലർത്തണം.
തിരുവോണം: ആത്മവിശ്വാസം വർദ്ധിക്കും. ശുഭവാർത്തകൾ വന്നെത്തും. തൊഴിൽരംഗം പരിഷ്കരിക്കണമെന്ന് ആശിക്കും. എന്നാൽ പത്താം ഭാവത്തിലെ കേതു തടസ്സങ്ങൾക്കും വിളംബത്തിനും ഇടവരുത്തും. മക്കളെച്ചൊല്ലി ഉൽക്കണ്ഠയേറും. ധനസ്ഥിതി അൽപ്പമൊന്ന് ഉയരാം. അനുയായികളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും.
അവിട്ടം: നല്ലകാര്യങ്ങൾക്കായി പണച്ചെലവേറും. പൂർവ്വികസമ്പത്തിന്റെ അവകാശം ലഭിക്കും. വീട് പുതുക്കിപ്പണിയും. പഠിതാക്കൾ വിജയം വരിക്കും. നഷ്ടവസ്തുക്കൾ തിരികെ ലഭിക്കും. യാത്രകൾ കൊണ്ട് ഉദ്ദേശിച്ചതിലും നേട്ടങ്ങൾ വന്നുചേരും. ആരോഗ്യപരമായി കാലം അത്ര അനുകൂലമല്ല. ദിനചര്യകളുടെ താളംതെറ്റും.
ചതയം: സ്വതന്ത്രചിന്താഗതി പുലർത്തും. ഓഹരികളിൽ നേട്ടം കുറയും. ഭൂമിയുടെ ക്രയവിക്രയം നീണ്ടുപോയേക്കും. താൻ ചിലർക്ക് നൽകുന്ന പരിഗണനകൾ തെറ്റിദ്ധരിക്കപ്പെടാം. ഋണബാധ്യത പരിഹരിക്കാൻ നടത്തുന്ന യത്നങ്ങൾ വിജയിക്കണമെന്നില്ല. ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്. വാഹനത്തിനോ ഭവനത്തിനോ അറ്റകുറ്റപ്പണി വേണ്ടിവരും.
Read More:
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- 2022 Yearly Horoscope Predictions: വർഷഫലം 2022
- മുന്നാളിനെ ഭയക്കണോ?
പൂരുട്ടാതി: ജന്മശനി അസ്വസ്ഥതകളുണ്ടാക്കാം. ധനപരമായി ആവശ്യങ്ങൾ വർദ്ധിച്ചേക്കും. കർമ്മപരാങ്മുഖത്വം ഒരു ന്യൂനതയാണ്. ദൂരദിക്കിലേക്ക് ജോലി മാറ്റമുണ്ടാകും. വിവാഹവിളംബം, ദാമ്പത്യകലഹം ഇവയും ജന്മശനിയുടെ ഫലങ്ങളാണ്. എന്നാൽ ചെറുകിട ജോലികളിൽ മുഴുകിയവർ, കരാർ പണിക്കാർ, നിത്യവരുമാനക്കാർ എന്നിവരുടെ സ്ഥിതി മെച്ചപ്പെടും. എന്തിലും, ഏതിലും അവധാനത അനിവാര്യമാണ്.
ഉത്രട്ടാതി: അൽപ്പമൊന്ന് നിറം മങ്ങിപ്പോയ കഴിഞ്ഞ ചില മാസങ്ങളിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തും. ബാധ്യതകൾ തീർക്കാൻ കിണഞ്ഞ് പരിശ്രമിക്കും. പരാജയങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർക്കും. പ്രണയബന്ധം ശക്തമാകും. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം വിജയിക്കും. അന്യനാട്ടിൽ തൊഴിൽ തേടുന്നവർക്ക് അനുമതി വൈകാനിടയുണ്ട്. അധികാരികൾ വൈമനസ്യം സമ്പാദിക്കാനും സാധ്യത കാണുന്നു. ആരോഗ്യശ്രദ്ധയിൽ അലംഭാവം അരുത്.
രേവതി: വാക്ചാതുര്യത്താൽ തോൽവിയെ വിജയമാക്കി മാറ്റും. ക്രയവിക്രയങ്ങളിൽ നേരിയ ലാഭമെങ്കിലും ലഭിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ വരാം. ദേഹസുഖം കുറയും. അശുഭവാർത്തകൾ കേൾക്കാനിടയുണ്ട്. രോഗാതുരന്മാർ നിശ്ചിതമായ വൈദ്യപരിശോധന ഒഴിവാക്കരുത്. മുൻവിധിയില്ലാതെ കർമ്മത്തിൽ മുഴുകാൻ ശ്രമിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അന്യദേശത്ത് പോകേണ്ടതായി വരാം.
Read More: Daily Horoscope May 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം