മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക, ഈ ആഴ്‌ചയിലെ അത്ഭുതകരമായ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങൾക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നൽകുന്നുവെന്ന് ഓർമ്മിക്കുക. എല്ലാം മറന്ന് മുന്നോട്ടു പോവുക. നിങ്ങൾ പങ്കാളികളിൽ നിന്ന് ഉപദേശം സ്വീകരിക്കേണ്ടിവരും. വിശ്വസിച്ചാലും ഇല്ലെങ്കിലും, ചില ആളുകൾക്ക് നിങ്ങളേക്കാൾ കൂടുതൽ അറിയാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ഊര്‍ജം നഷ്ടപ്പെടാതെ നോക്കുക. നിങ്ങളുടെ നക്ഷത്രങ്ങൾ വളരെ അനുകൂലമാണ്, അധിക പരിശ്രമം കൂടാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. മറ്റ് ആളുകളുടെ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
Also Read: Monthly Horoscope 2022 May: 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഒരു ദിവസം മറ്റൊന്നിലേക്ക് വഴിമാറുന്നതുപോലെ, നിങ്ങളുടെ ആഗ്രഹങ്ങൾ ഒരു ഘട്ടത്തിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് മാറുന്നു. നിങ്ങളുടെ ജീവിതത്തിന്റെ വ്യക്തിപരവും തൊഴിൽപരവുമായ എല്ലാ വശങ്ങളും തികച്ചും അനുകൂലമായിരിക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വ്യക്തിജീവിതമാണ് ഇപ്പോൾ ഏറ്റവും പ്രധാനം. സുഹൃത്തുക്കളെ കേള്‍ക്കുക. പ്രിയപ്പെട്ടവർക്ക് ആവശ്യമുള്ളത്ര സമയവും നല്‍കുക. ആഴ്ചയുടെ തുടക്കത്തിൽ പൊതുകാര്യങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി തോന്നുമെങ്കിലും, വ്യക്തിപരമായ അഭിലാഷങ്ങൾ ഏറ്റവും ശക്തമാണ്. കൗശലത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നീട് മികച്ചതായിരിക്കാം.
Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇപ്പോൾ സാമ്പത്തിക കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പോകുന്നു, കടങ്ങളൊക്കെ സ്വന്തമായി വീട്ടാം. ഭൂതകാലത്തെ ഓര്‍മ്മകളില്‍ കുടുങ്ങിക്കിടക്കരുത്. വര്‍ത്തമാനകാലമാണ് പ്രധാനമെന്ന് മനസിലാക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വീട്ടിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നതായി തോന്നുന്നു, അതിനാൽ നിങ്ങളുടെ പൂർണ്ണ ശ്രദ്ധ വീട്ടുകാര്യങ്ങളിൽ നൽകുക. നിങ്ങളുടെ ജാതകത്തിലെ പണത്തിന്റെ എല്ലാ മേഖലകളും പ്രാധാന്യത്തോടെ വളരുകയാണ്, അതിന്റെ ഫലമായി വരുന്ന നാല് ആഴ്‌ചകളിൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും ചിന്തിക്കാൻ കഴിയാത്ത സമയങ്ങൾ ഉണ്ടാകും.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
തുലാം രാശിക്കാർക്ക് ഇത് വളരെ സന്തോഷകരമായ സമയമാണ്. ഗ്രഹ രൂപങ്ങൾ സമ്മിശ്രമായി കാണപ്പെടുന്നു, എന്നാൽ നല്ല സാഹചര്യങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് സ്വീകരിക്കാനും വിഷമകരമായ സാഹചര്യങ്ങളിൽ ദോഷം കുറയ്ക്കാനും നിങ്ങൾക്ക് കഴിവുണ്ട്. പണത്തിന്റെ കാര്യങ്ങൾ വളരെ പോസിറ്റീവ് ആയി കാണപ്പെടുന്നു, അതിനാൽ നിങ്ങൾക്ക് നഷ്ടം ലാഭമാക്കി മാറ്റാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചില സമീപകാല സാമൂഹിക സാഹചര്യങ്ങളില്‍ ശാശ്വത ഘടകമായി മാറുമെങ്കിലും, നിങ്ങൾ ഒടുവിൽ സാമൂഹിക ഘട്ടത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. മുന്നോട്ട് നോക്കുമ്പോൾ അടുത്ത മാസത്തില്‍ നിങ്ങള്‍ വൃശ്ചിക രാശിയിലേക്ക് നിങ്ങൾ മടങ്ങും. നിങ്ങൾ വളരെക്കാലമായി ഒരു രഹസ്യം സൂക്ഷിച്ചു. ഇപ്പോള്‍ എല്ലാം പരിഹരിക്കാനുള്ള സമയമായിരിക്കില്ല.
Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)
കുടുംബകാര്യങ്ങൾ കൂടുതൽ ഒത്തുതീർപ്പിലേക്ക് കടക്കുകയാണ്. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ മികവിലേക്ക് ഉയരും. കൂടാതെ ഒരു പങ്കാളിക്ക് ആവശ്യമായ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യും. നിങ്ങളുടെ അഭിരുചികൾ വളര്‍ത്താനുള്ള സാമ്പത്തികം ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ലൗകിക കാര്യങ്ങളിൽ നിന്ന് നിങ്ങളുടെ കാഴ്ചകൾ ഉയർത്താനുള്ള സമയമാണിത്. വിദ്യാഭ്യാസപരമായ പ്രത്യാഘാതങ്ങൾ, നിയമപരമായ പ്രത്യാഘാതങ്ങൾ അല്ലെങ്കിൽ വിദേശ ബന്ധങ്ങൾ എന്നിവയുള്ള എല്ലാ സുപ്രധാന പദ്ധതികളും ക്രമീകരണങ്ങളും പൂർത്തിയാക്കാനുള്ള നിർണായക അവസരം അടുത്ത ഏതാനും ആഴ്ചകളില്‍ നിങ്ങളിലേക്ക് എത്തും. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ആവശ്യമാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരംഭിക്കുക, നിങ്ങളുടെ പദ്ധതികളിൽ കുടുംബാംഗങ്ങൾ സന്തുഷ്ടരാണെന്ന് ഉറപ്പാക്കുക. ഷോപ്പിംഗ്, ചെലവ്, സമ്പാദ്യം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ വാരാന്ത്യത്തോടെ അവസാനിപ്പിക്കേണ്ടതാണ്. അടുത്ത മാസം വരെ ദീർഘകാല പ്രശ്നങ്ങൾ വളരെ പ്രധാനമാണ്. ദീർഘദൂര യാത്രകൾ ഒരു നല്ല ആശയമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സന്തോഷകരമായ കാലഘട്ടമാണ് മുന്നിലുള്ളത്. മറ്റുള്ളവരില്‍ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചേക്കും. തൊഴില്‍പരമായ മേഖലയിലും മെച്ചപ്പെടല്‍ ഉണ്ടാകും.
