scorecardresearch

Daily Horoscope April 16, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope April 16, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope April 16, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 5

Daily Horoscope April 16, 2022:വ്യാഴം ഇപ്പോള്‍ സജീവമായ സ്ഥാനത്താണ്. അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ  പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തയ്യാറുള്ള ആളുകള്‍ക്ക് അനുകൂലമായ കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. സ്വപ്‌നം കാണുന്നവരും സമയം പാഴാക്കുന്നവരും കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. കുറഞ്ഞത് അടുത്ത വര്‍ഷം ഈ സമയം വരെ.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

Advertisment

സുഹൃത്തുക്കളും പങ്കാളികളും ഈ വാരാന്ത്യത്തിൽ മുന്നേറും. തകർന്ന നിരവധി കാര്യങ്ങള്‍ നിങ്ങൾ ഒത്തുതീർപ്പാക്കേണ്ടി വന്നേക്കാം. അടുത്ത സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായത്തിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് മനസിലാകും. 

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഈ വാരാന്ത്യത്തിൽ ലോകം ശരിയായ ദിശയിലായിരിക്കില്ല. അതിനാൽ നിങ്ങൾ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വിമർശനത്തിനോ ആക്രമണത്തിനോ ഇരയാകുകയാണെങ്കിൽ ദയവായി ഒറ്റപ്പെടുകയാണെന്ന് കരുതരുത്. നിങ്ങളുമായി ഒരു ബന്ധവുമില്ലെങ്കിലും പങ്കാളികൾക്ക് അവരുടെ മാനസികാവസ്ഥയ്ക്ക് കാരണമായ കാര്യങ്ങള്‍ ഉണ്ടാകും.

Also Read: Weekly Horoscope (April 10 – April 16, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

Advertisment

ഇപ്പോൾ വ്യക്തമായി ചിന്തിക്കുക, അല്ലെങ്കിൽ യുക്തിസഹമായ ചർച്ച ആവശ്യമായ ഏതൊരു കാര്യത്തിലും മറ്റുള്ളവരെ ചേര്‍ക്കുക. തർക്കവിഷയങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. കാരണം പങ്കാളികൾ നിങ്ങളോട് വിയോജിച്ചേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വ്യക്തിപരമായ പദ്ധതികളെ സംബന്ധിച്ചിടത്തോളം ഊഹാപോഹങ്ങള്‍ ഉപേക്ഷിക്കുക. നിങ്ങൾക്ക് പൂർണമായും ആത്മവിശ്വാസം ഉണ്ടാകുന്നതുവരെ ജാഗ്രത പുലര്‍ത്തുക. നിങ്ങൾ മുന്നോട്ട് പോകുന്നതിന് മുമ്പ് പങ്കാളികൾ തയാറാകുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

Also Read: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഊഴമാകുന്നതു വരെ കാത്തിരിക്കാന്‍ സ്വയം തയാറാകുന്നില്ല. എന്നിരുന്നാലും, ഏത് പുതിയ സംരംഭങ്ങളും ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാധനങ്ങള്‍ വാങ്ങുന്നതിന് ഇത് ഒരു നല്ല സമയമാണ്. വിലപേശലിനായി നിങ്ങൾക്ക് മികവുള്ളതായി തോന്നുന്നു. എന്നിരുന്നാലും എല്ലാ ബിസിനസ്-നിക്ഷേപ അവസരങ്ങളും തിരിച്ചടി നല്‍കിയേക്കാം എന്ന് മനസിലാക്കുക. ചിന്തിച്ച് മാത്രം മുന്നോട്ട് പോവുക.

Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നാള്‍ ഏത് തന്നെയായാലും ഈ രാശിയില്‍ ഉള്‍പ്പെടുന്നവര്‍ ഞെട്ടല്‍ നല്‍കുന്ന സംഭവങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏത് തരത്തിലുള്ള വിമർശനങ്ങളെയും നേരിടാനുള്ള നിങ്ങളുടെ കഴിവാണ് നിങ്ങളുടെ ട്രംപ് കാർഡ്. നിങ്ങൾ അൽപ്പം അസ്വസ്ഥനായിരിക്കാം പക്ഷേ ശരിക്കും അതെല്ലാം എളുപ്പം മറികടക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ കൂടുതൽ ശക്തമാവുകയാണ്, അത് ഭൗതിക സുരക്ഷിതത്വത്തിന് നല്ല സൂചന നൽകുന്നു. പക്ഷേ ഈ വാരാന്ത്യത്തിൽ ചില വൈകാരിക തകർച്ചകൾ ഒഴിവാക്കാൻ നിങ്ങൾ കരുതലോടെ മുന്നോട്ട് പോകണം. എല്ലാം സൂര്യൻ-ചന്ദ്ര വിന്യാസം അനുസരിച്ചാണ്, അത് അധികകാലം നിലനിൽക്കില്ല.

Also Read: Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പൊതുവെ സുഖകരമായ ഒരു വാരാന്ത്യത്തിലേക്ക് ചില വൈകാരിക നിമിഷങ്ങള്‍ ഉണ്ടായേക്കാം. ഇത്  ഒഴിവാക്കാനുള്ള ഒരു മാർഗമായിരിക്കാം പണം ചിലവഴിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ചോദ്യങ്ങൾ ഒരു വശത്ത് വയ്ക്കുക, എന്നിട്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരമായ പരാതികൾ സഹിക്കേണ്ടിവരുന്നത് വളരെ മോശമാണ്, എന്നാൽ തൊഴില്‍പരമായ പ്രശ്നങ്ങളെ നേരിടുന്നത് അതിലും മോശമാണ്. അതുകൊണ്ടാണ് നിങ്ങൾ ശക്തമായ പ്രതിരോധം നടത്തണം. നിങ്ങളുടെ നർമ്മബോധം നിലനിർത്താനും സമ്മര്‍ദം നിറഞ്ഞ സാഹചര്യങ്ങളിൽ ചിരിക്കാനും ശ്രമിക്കുക.

Also Read: Horoscope April 2022: രാഹുവിന്റെയും കേതുവിന്റെയും രാശിമാറ്റം 12 രാശിക്കാരിലും സൃഷ്ടിക്കുന്ന ഫലങ്ങൾ എന്തൊക്കെ? 

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ പല ശ്രമങ്ങളും പരാജയപ്പെട്ടേക്കാം. അതിനാൽ, നിങ്ങൾ ഒഴിവാക്കപ്പെടുന്നതായി തോന്നിയേക്കാം. അത്തരം സമ്മർദങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് വളരെ കുറച്ച് മാത്രമാണ്. പക്ഷേ നിങ്ങൾക്ക് വളരെ സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞേക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ ശാന്തമായ ജീവിതമാണ് ഇഷ്ടപ്പെടുന്നത്. നിങ്ങൾ അസുഖകരമായ കാര്യങ്ങളിൽ ഏർപ്പെടേണ്ട ആവശ്യമില്ല. ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ നിങ്ങൾ മുന്നോട്ട് വന്നില്ലെങ്കിൽ നിങ്ങൾ കരുണയുള്ള വ്യക്തിയാകില്ല. മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കും നല്ലത് സംഭവിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: