മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
വിശ്രമമില്ലാത്ത ആഴ്‌ചയായിരിക്കാം ഇത്, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ളതും രഹസ്യവുമായ മേഖലകളിൽ ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. മാസാവസാനത്തോടെ നിങ്ങൾ ഒരു പുതിയ വൈകാരിക തലത്തിലായിരിക്കും. എന്താണ് സംഭവിക്കുന്നതെന്ന് പങ്കാളികൾ തിരിച്ചറിയുമ്പോൾ, അവർ നിങ്ങളെ തികച്ചും പുതിയൊരു തലത്തിലായിരിക്കും കാണുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ബിസിനസ് കാര്യങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ വളരെ പ്രസക്തമാണെന്ന് നിങ്ങൾ മനസിലാക്കണം. വിജയം വളർത്തിയെടുക്കുന്ന ആത്മവിശ്വാസം സാമൂഹികമായി മറ്റ് ആളുകളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. മികച്ച രണ്ടാമത്തെ കാര്യമെന്താണോ അതില്‍ സ്ഥിരത കൈവരിക്കില്ല.
Read More: വ്യാഴം രാശി മാറുന്നു. നിങ്ങളുടെ ഭാവിയെ അത് എങ്ങനെ സ്വാധീനിക്കും
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ വൈകാരിക തലത്തില്‍ നിങ്ങളെ സ്വാധീനിക്കുന്ന ഒരു വ്യക്തിയെ ബാധിക്കുന്ന ഒരു തിരഞ്ഞെടുപ്പ് നിങ്ങൾ നടത്തണം. തൃപ്തികരമല്ലാത്ത ഒരു സാഹചര്യം ഇനി തുടരാനാകില്ലെന്നും ഒരു അവസാനം കുറിക്കേണ്ടത് നിങ്ങളാണെന്നും മനസിലാക്കണം. ഒരു തീരുമാനമെടുത്താൽ പല പ്രശ്നങ്ങളും അവസാനിക്കും
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഗ്രഹങ്ങളുടെ ശക്തമായ വശം സുരക്ഷിതമായി മുന്നോട്ട് പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു, കുറച്ച് സമയത്തേക്ക് നിങ്ങളുടെ ഇടത്തില്‍ ഒതുങ്ങിക്കൂടുക. മറ്റ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വം മുന്നോട്ട് പോവുക. ലോകം മുഴുവൻ നിങ്ങളുടെ വഴിക്ക് നീങ്ങാൻ ബാധ്യസ്ഥരാണെന്ന് ഓർക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഏത് പ്രശ്‌നത്തിന്റെയും ഉറവിടം നിങ്ങളെ നന്നായി അറിയാത്ത ആളുകളായിരിക്കും. നിങ്ങളുടെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് അവർ എന്തിനാണ് ന്യായീകരിക്കാത്ത അനുമാനങ്ങൾ ഉണ്ടാക്കുന്നത് എന്നത് വ്യക്തമല്ല. പക്ഷേ സ്വയം വിശദീകരികരണം നല്‍കാന്‍ നിങ്ങള്‍ വിസമ്മതിച്ചേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജ്ഞാനികളും ചിന്താശീലരുമായ ഏതൊരു വ്യക്തിക്കും ശരിയായതും ഉചിതവുമായ നിരവധി സുപ്രധാന തീരുമാനങ്ങൾ അഭിമുഖീകരിചക്കേണ്ടി വരും. അത് അവരുടെ ജീവിതത്തില്‍ സ്വയം വിമർശനത്തിന്റെയും സംശയത്തിന്റെയും ചിന്തകള്‍ ഒരു പരിധിവരെ കൊണ്ടുവന്നു. എന്നിരുന്നാലും, ഇപ്പോൾ നിങ്ങളുടെ ആത്മവിശ്വാസം ദൃഢമാക്കാനുള്ള സമയമാണ്.
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
അവധി ദിവസങ്ങളോ അവധിക്കാലമോ ആസൂത്രണം ചെയ്തവർ മികച്ച സ്ഥാനത്താണ്. അല്ലാത്തവർ ഒരു സാഹസിക വിനോദത്തിനായി കൊതിക്കുന്നവരായിരിക്കും. നിയമപരമായി ഏത് ചോദ്യവും പരിഹരിക്കാൻ നിങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണം. കൂടാതെ നിയമങ്ങൾ വളച്ചൊടിക്കരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ദിവസങ്ങൾ കഴിയുന്തോറും സുഹൃത്തുക്കളുമായും പ്രണയിതാക്കളുമായും ഉള്ള നിങ്ങളുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നിത്തുടങ്ങും. പ്ലൂട്ടോയുമായുള്ള ശുക്രന്റെ വികാരാധീനമായ ബന്ധം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കാര്യങ്ങൾ ഒരു തലത്തിലേക്ക് കൊണ്ടുവരുന്നു, നിങ്ങളുടെ നിലവിലെ അവസ്ഥയിൽ ഉറച്ചുനിൽക്കാൻ നിങ്ങൾ തീരുമാനിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
പങ്കാളികളിൽ നിന്നുള്ള എതിർപ്പും സഹപ്രവർത്തകരിൽ നിന്നുള്ള മത്സരവും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങൾ പഠിക്കണം. അത് ഭാവിയിലെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. ഇതിനിടയിൽ നിങ്ങൾക്ക് ശരിക്കും ചെയ്യാൻ കഴിയുന്നത് നിർദ്ദേശങ്ങൾ നൽകുകയും ഉപദേശവും സഹായവും നൽകുകയും വേണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. ഫലം അനുകൂലമാകുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാനാകില്ല, എങ്കിലും അങ്ങനെയാകുമെന്ന് ഞാൻ കരുതുന്നു. കുറച്ചുകാലത്തേക്ക് മറ്റ് കൂടുതൽ വ്യക്തിപരമായ ആശങ്കകളിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചേക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ആശയവിനിമയത്തിന്റെ ദേവനായ ബുധൻ നിങ്ങളുടെ ബന്ധങ്ങളില്‍ ചൊവ്വയുടെ സ്വാധീനത്തെ തുടർന്നുണ്ടാകുന്ന ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ബുദ്ധിയും വിവേകവും നൽകും. പങ്കാളികള്‍ ദേഷ്യത്തിന്റെ പുറത്ത് ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
കൂടുതൽ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമ്മർദ്ദം വര്‍ധിക്കും, എന്നാല്‍ ഇത് ജൂലൈ അവസാനത്തോടെ അന്ത്യത്തിലെത്തു. വസ്തു ഇടപാടുകൾ നടക്കുന്നിടത്തോ അല്ലെങ്കിൽ നിങ്ങളെ അലട്ടുന്ന കാര്യങ്ങൾ വ്യക്തിപരമാണെങ്കില്‍ കരാറുകളിൽ എത്തിച്ചേരുന്നതിന് ഈ കാലയളവ് അനുയോജ്യമാണ്.
