Monthly Horoscope 2022 April: അശ്വതി: കർമ്മരംഗം ഊഷ്മളമാകും. സാമ്പത്തിക മാന്ദ്യത്തിന് മാറ്റമുണ്ടാവും. കുടുംബാംഗങ്ങളുടെ പിന്തുണ അഭംഗുരം തുടരും. ആദിത്യന്റെ വ്യയഭാവസ്ഥിതിമൂലം പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചമായിരിക്കില്ല. താരതമ്യേന മാസത്തിന്റെ ആദ്യ പകുതിക്കാവും മേന്മയധികം. വിദേശത്തു പോകാൻ ഒരുങ്ങുന്നവർക്ക് അതിനുള്ള അവസരവും വന്നെത്തുന്നതായിരിക്കും.
ഭരണി
നിക്ഷേപങ്ങൾ ആദായകരമാകും. വരവുചെലവുകൾ നിയന്ത്രിക്കാൻ കഴിയും. മാസത്തിന്റെ രണ്ടാം പകുതിയിൽ ആത്മവിശ്വാസം വർദ്ധിക്കും. ഗൃഹവാഹനാദികൾ മോടിപിടിപ്പിക്കുവാനുള്ള ശ്രമമാരംഭിക്കും. ദീർഘവീക്ഷണത്തോടെ പലതും ചെയ്യും. സന്താനങ്ങളുടെ കാര്യത്തിൽ പഠനം, ജോലി, വിവാഹം തുടങ്ങിയവയിൽ ഏതെങ്കിലും മനോവിഷമത്തിന് കാരണമായേക്കാം.
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
കാർത്തിക
അശുഭ ഗ്രഹമായ രാഹു കഴിഞ്ഞ കുറേ നാളുകളായി കാർത്തിക നക്ഷത്രത്തിലൂടെ കടന്നുപോവുകയാണ്. അതിനാൽ പൊതുവേ സമ്മർദ്ദമുള്ള സമയമാണ്. സുലഭവസ്തുക്കൾ പോലും ദുർലഭമാവാം. കലഹവാസന കൂടാം. ആരോഗ്യപരമായി സുസ്ഥിതിയാവില്ല. എന്നാലും എല്ലാം ഒരുവിധം ഭംഗിയായിത്തന്നെ നടത്തിക്കൊണ്ടു പോകാൻ കഴിയുന്നതായിരിക്കും.
രോഹിണി
തൊഴിൽ രംഗത്തെ തടസ്സങ്ങൾ നീങ്ങും. കരാർ പണിക്കാർക്കും ചെറുകിട സംരംഭകർക്കും വരുമാനമുയരും. പ്രണയത്തിൽ/ വിവാഹത്തിൽ/ ദാമ്പത്യത്തിൽ നല്ലവാർത്തകൾ വന്നെത്തും. സമയോചിതമായി പ്രവർത്തിച്ചതിന്റെ ഫലമായി സമൂഹത്തിൽ വിലയും നിലയും ഉയരും. യാത്രകൾ പ്രയോജനകരമാകാം.
മകയിരം
ഭൂമി വാങ്ങാനോ വീടു പണിയാനോ ഉചിത സന്ദർഭമായിരിക്കും. ദൗത്യങ്ങളിൽ വിജയിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ശോഭിക്കും. കർമ്മമേഖലയിൽ തുടർന്നിരുന്ന മ്ലാനത മാറുന്ന കാലമാണ്. ശത്രുക്കൾ അനുരഞ്ജനത്തിന് മുതിരും. ദൂരയാത്രകൾക്ക് അല്പം കൂടി കാത്തിരിപ്പ് വേണ്ടതായിവരും. ആരോഗ്യ പരിശോധനയിൽ അമാന്തമരുത്.
Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022
തിരുവാതിര
രാഹു വ്യയഭാവത്തിൽ നിന്നും നീങ്ങുന്നതിനാൽ പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനാകും. വരുമാന വർദ്ധനക്കായി പുതുവഴികൾ തേടും, കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാകും. കുടുംബാംഗങ്ങളുമായി ചില ആശയക്കുഴപ്പങ്ങൾ ഉടലെടുത്തേക്കാം. ബുധന്റെ നീചമൗഢ്യാദി ദോഷങ്ങൾ നീങ്ങുന്നതോടെ അന്തരീക്ഷം ശാന്തമാകുന്നതായിരിക്കും. തീർത്ഥാടനത്തിന് സാധ്യത കാണുന്നു.
പുണർതം
ഗൃഹത്തിൽ മംഗളകാര്യങ്ങൾ നടക്കും. സന്താനങ്ങളെച്ചൊല്ലി അഭിമാനിക്കാൻ അവസരമുണ്ടാകും. വ്യവഹാരം വിജയിക്കും. പൂർവ്വികസമ്പത്ത് കൈവശാവകാശത്തിലെത്തും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുവാനാകും. ജീവിതചര്യയിൽ മാറ്റം വരുത്തും.
പൂയം
തൊഴിലിലെ മന്ദഗതി മാറും. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കും. ധനവരവ് വർദ്ധിക്കും. മേലധികാരികൾ പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കും. എന്നാൽ പ്രണയികൾക്ക് ചൊവ്വയുടെ പ്രതികൂലത മൂലം ഇച്ഛാഭംഗം വരാം. ദാമ്പത്യത്തിൽ കലഹസാധ്യത കാണുന്നു.
ആയില്യം
മീനമാസം ഒടുവിലോളം നക്ഷത്രാധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ ആത്മവിശ്വാസത്തിന് ഉലച്ചിൽ വരും. ഊഹക്കച്ചവടത്തിൽ വിജയിക്കുമെന്ന് പറയാനാവില്ല. ഗുരുക്കന്മാരുടെ ഉപദേശത്തിന് കാതോർക്കും. തർക്കങ്ങളിൽ നീതിബോധത്തോടെ മാദ്ധ്യസ്ഥം വഹിക്കും. ക്ഷേത്രദർശനാദികൾക്ക് സമയം കണ്ടെത്തും.
മകം
പ്രവർത്തനം വിപുലീകരിക്കാൻ ശ്രമം തുടങ്ങും. അർഹമായ ധനം വന്നുചേരാൻ കാലതാമസം വരാം. സ്ഥലം വാങ്ങാനോ വിൽക്കാനോ ശ്രമിക്കും. നാലിലെ കേതുവിന്റെ സ്ഥിതിമൂലം മാസാരംഭത്തിൽ കുടുംബാന്തരീക്ഷം കുറച്ചൊന്ന് അശാന്തമായേക്കും. വാഹന യാത്രയിൽ ഏറെ ശ്രദ്ധ വേണം.
പൂരം
സത്യസന്ധമായ നിലപാടുകളിലൂടെ സമൂഹത്തിന്റെ അംഗീകാരം നേടും. തുടരുന്ന ചികിത്സാരീതി മാറ്റാൻ വിദഗ്ദ്ധോപദേശം ലഭിക്കും. മക്കളുടെ വിവാഹ വിഷയത്തിൽ തീരുമാനമെടുക്കും. ധനപരമായി സമ്മിശ്രമായ കാലമാണ്.
ഉത്രം
സ്വസ്ഥത ചോർത്തുന്ന അനുഭവങ്ങൾ വരാം. മനസ്ഥൈര്യം കളയാതെ കാര്യങ്ങൾ വരുതിയിലാക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ഗൃഹനിർമ്മാണത്തിന് അധികൃതരുടെ അനുവാദം ലഭിക്കും.
Read More: ദേവഗണത്തിലെ നക്ഷത്രങ്ങൾ
അത്തം
ധനപരമായ ഞെരുക്കത്തിന് അയവുണ്ടാകും. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ജനാംഗീകാരം ഉയരുന്ന കാലമാണ്. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണം. അഷ്ടമരാഹു ക്ലേശകർത്താവാകാം.
ചിത്തിര
വ്യക്തമായ പദ്ധതികളുമായി മുന്നോട്ടു പോകും. നവസംരംഭങ്ങൾ സമാരംഭിക്കും. സർക്കാരിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. പരീക്ഷകളിൽ നന്നായി തിളങ്ങാനാവും. ഗൃഹത്തിൽ തർക്കങ്ങളോ കലഹങ്ങളോ തലനീട്ടാം.
ചോതി
ജോലിയിൽ അപ്രതീക്ഷിതമായി സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. അകാരണമായി മനസ്സ് മ്ലാനമാകും. പുതുവാഹനം വാങ്ങാനുള്ള ശ്രമം മാറ്റിവെച്ചേക്കും. ധനപരമായ ക്രയവിക്രയങ്ങളിൽ വിജയം വരിക്കും. രോഗികൾക്ക് രോഗം കുറയും.
വിശാഖം
ബാല്യകാല സുഹൃത്തുക്കളുമായി പുനസ്സമാഗമം ഉണ്ടാകും. ഗുരുജനങ്ങളുടെ അനുഗഹം ലഭിക്കും. ഋണബാധ്യതകൾ പരിഹരിക്കാനുള്ള കർമ്മപദ്ധതികൾ ഫലം കാണും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകൾ ഗുണകരമാവും.
അനിഴം
ബൗദ്ധിക നിലപാടുകൾ വേണ്ടിടത്ത് വൈകാരികമായി പ്രതികരിക്കും. രാശിയിൽ നിന്നും കേതു നിഷ്ക്രമിക്കുകയാൽ മനസ്സമാധാനമുണ്ടാകുന്നത് തിരിച്ചറിയും. ന്യായമായ വരുമാനം ലഭിക്കും, നിക്ഷേപങ്ങളിൽ നിന്നും മോശമല്ലാത്ത വരുമാനം വന്നെത്തും.
Read More: Daily Horoscope April 1, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
തൃക്കേട്ട
അകന്നു നിന്ന ബന്ധുക്കൾ വീണ്ടും സഹകരിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാറുള്ള സന്ദർഭം ലഭിക്കും. വീടുമാറ്റത്തിനോ നാടുമാറ്റത്തിനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. നാലിലെ ചൊവ്വയുടെ സ്ഥിതി മൂലം മനസ് അല്പം കലുഷമാകാനിടയുണ്ട്. ആത്മവിശ്വാസത്തിനും നേരിയ കുറവ് കാണും.
മൂലം
ഉദ്യോഗത്തിൽ ശമ്പള വർദ്ധനവ് വരും. ഭൂമി വിൽക്കാൻ ശ്രമിക്കുന്നവർക്ക് കാര്യസാധ്യമുണ്ടാകും. ദിനചര്യകളുടെ ക്രമം തെറ്റും വിധം അദ്ധ്വാനഭാരമേറും. സാഹിത്യം, ചലച്ചിത്രം, കല മുതലായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ആദരമോ പാരിതോഷികമോ ലഭിക്കും. ഗാർഹികമായ കാര്യങ്ങളിൽ ഉൽക്കണ്ഠകൾക്ക് വിധേയരാവാനും സാധ്യത കാണുന്നു.
പൂരാടം
വീട് മോടി പിടിപ്പിക്കും. പിതൃസ്വത്തിൽ അധികാരം കൈവരും. ഊർജ്ജസ്വലമായ പ്രവർത്തന മികവുമൂലം മേലധികാരികളുടെ പ്രശംസ നേടും. സജ്ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകും. തീർത്ഥാടനയോഗവും കാണുന്നു.
ഉത്രാടം
സമയനിഷ്ഠ പാലിച്ച് കർമ്മരംഗത്ത് വിജയിക്കും. സഹപ്രവർത്തകരുടെ ആദരവ് നേടും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. പണക്കമ്മി നീങ്ങി വരുമാനം തൃപ്തികരമാവും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. മാനസിക സന്തോഷത്തിന് നേരം കണ്ടെത്തും.
തിരുവോണം
നേരായ വഴികളിൽ നിന്നും ധനാഗമം ഉണ്ടാകും. സംഘടനാ രംഗത്ത് നേതൃനിരയിലെത്തും. വിദ്യാർത്ഥികൾക്ക് മെച്ചമുള്ള സമയമല്ല. ഗൃഹാന്തരീക്ഷത്തിൽ നേരിയ സ്വൈരക്കേടുകൾ പ്രത്യക്ഷപ്പെടാം. തൊഴിൽ മാറുന്നതിനെക്കുറിച്ച് ചിന്തിക്കും.
Read More: Weekly Horoscope (March 27- April 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
അവിട്ടം
വ്യാപാരികൾ പുരോഗതി കൈവരിക്കും. എല്ലാവർക്കും കർമ്മവിജയം വരുന്ന കാലമാണ്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. എതിർ ലിംഗത്തിൽപെട്ടവരുമായി കലഹസാധ്യതയുണ്ട്. ആശയപരമായി വിരുദ്ധചേരിയിൽ നിൽക്കുന്നവരുമായി ഐക്യപ്പെടേണ്ടി വരാം.
ചതയം
ധനപരമായി നല്ലകാലമാണ്. എന്നാൽ മനസ്സമാധാനം കുറയും. ജോലിക്കായി വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് ആകസ്മിക വിഘ്നങ്ങളെ നേരിടേണ്ടിവരും. ആരോഗ്യപരമായി കൂടുതൽ കരുതൽ വേണം. ആകയാൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഈ മാസത്തിൽ എന്ന് പറയേണ്ടിവരും.
പൂരുട്ടാതി
കർമ്മരംഗം മന്ദീഭവിച്ചു തന്നെ തുടരും. ജീവിതപങ്കാളിയുമായി പൊരുത്തക്കേടുണ്ടാകും. ബുദ്ധിപരമായ കർമ്മങ്ങൾ ചെയ്ത് പൊതുമധ്യത്തിൽ പ്രശസ്തി നേടും. ഉദ്യോഗാർത്ഥികൾ മത്സരപ്പരീക്ഷകളിൽ വിജയിക്കും. ധനപരമായി ശരാശരിക്കാലമാണ്.
ഉത്രട്ടാതി
തെറ്റും ശരിയും ഉറക്കെ വിളിച്ചു പറയുന്നതു മൂലം പലരുടേയും വിരോധം സമ്പാദിക്കും. പലകാര്യങ്ങളിൽ ഏക കാലത്ത് മുഴുകേണ്ട സാഹചര്യം സംജാതമാകും. ചിലനേരങ്ങളിൽ മനസ്സിനെ ഗ്ലാനി ബാധിച്ചെന്നും വരാം. ഭാവിയെക്കുറിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാൻ മുതിരും. വ്യവഹാരങ്ങളിൽ താൽക്കാലിക വിജയം നേടും.
രേവതി
വിദേശത്ത് പഠനം/ ജോലി എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അവ ലഭിക്കും. അസുഖങ്ങൾ മാറി ദേഹവും മനസ്സും ഉന്മേഷഭരിതവും ഊർജ്ജസ്വലവുമാകും . ധനവരവ് അധികരിക്കാനാണ് സാധ്യത. ഗൃഹത്തിൽ പൂജ, മംഗളകർമ്മങ്ങൾ എന്നിവ നടക്കാം. കലാപരമായി അംഗീകരിക്കപ്പെടും.