മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
ആത്മവിശ്വാസത്തോടു കൂടിയ പ്രവർത്തനങ്ങൾ മൂലം ലക്ഷ്യപ്രാപ്തി ഉണ്ടാകും. ഒന്നിലധികം വരുമാനമാർഗങ്ങൾ, നൂതനാശയങ്ങൾ എന്നിവ മൂലം സമ്പാദ്യം വർദ്ധിക്കും. സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവ്, കുടുംബസുഖം, ലഘുവായ ദേഹാരിഷ്ടുകൾ, മനഃക്ലേശം എന്നിവ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, അംഗീകാരങ്ങൾ, മനഃക്ലേശം, എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഉയർന്ന ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസ രംഗത്തു നേട്ടങ്ങൾ, വിവാഹം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ തൊഴിലവസരങ്ങൾ, മനശ്ചാഞ്ചല്യം, കലാരംഗത്ത് ഉയർച്ച എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, കുടുംബ ശ്രേയസ്, സാഹസികത, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും.
Read More
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- 2022 Yearly Horoscope Predictions: വർഷഫലം 2022
ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)
സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. കുടുംബപുഷ്ടിക്കായി കഠിനാധ്വാനം ചെയ്യും. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിച്ചെന്നു വരില്ല. കൃഷി, വ്യവസായം, തൊഴിൽ എന്നിവയിൽ കൃത്യ ബോധത്തോടും ഉത്തരവാദിത്വം കൈവിടാതെയും പ്രവർത്തിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നത വിജയം ഉണ്ടാകും. ദുഃഖാനുഭവങ്ങളും ആരോഗ്യവിഷമതകളും ഇടയ്ക്കിടെ അനുഭവപ്പെടും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ വ്യാപാര പുരോഗതി, ഉയർന്ന പദവികൾ, ധനലാഭം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഉയർന്ന സാമൂഹിക സ്ഥിതി, വ്യക്തിപരമായ നേട്ടങ്ങൾ, പ്രസിദ്ധി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കാര്യവിജയം, ദൂരയാത്രകൾ, ഭൂമി ലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ നേതൃ പദവികൾ, ധനികത, മനസ്സുഖം എന്നിവ ഉണ്ടാകും.
Read More: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
ആഗ്രഹ സഫലീകരണം, പ്രിയ ജനാനുകൂല്യം, ഔന്നത്യം എന്നിവ ഉണ്ടാകും. തൃപ്തികരമായ കുടുംബ ജീവിതം, സാമ്പത്തിക രംഗം എന്നിവ ഉണ്ടാകും. കർമ്മപുഷ്ടി, സർക്കാരിൽനിന്നും ആനുകൂല്യം, ദേഹാസ്വസ്ഥതകൾ, തൊഴിൽ ഉന്നതി, വിദ്യാലാഭം, കാര്യവിജയം എന്നിവ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ തീർത്ഥാടനം, അനാവശ്യ ചിലവുകൾ, നേതൃപദവികൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ, കുടുംബസുഖം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കാർഷികവിളകളിൽ നിന്നും ലാഭം, ബഹുജനസമ്മിതി, ഐശ്വര്യം എന്നിവ ഉണ്ടാകും.
കർക്കിടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായ ചിലവുകൾ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കും. ധാർമ്മികത, സത്യസന്ധത, ഉത്തരവാദിത്വബോധം എന്നിവ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകും. പുണ്യ പ്രവൃത്തികൾ, പരോപകാരപ്രവണത, കച്ചവടലാഭം, മനസ്സന്തോഷം, കുടുംബ ശ്രേയസ് എന്നിവ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രസിദ്ധി, മനഃസന്തോഷം, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൊഴിൽരംഗത്ത് ഉയർച്ച, കുടുംബസുഖം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദൂരയാത്രകൾ, ശത്രുപീഡ, ഇഷ്ടജനക്ലേശം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദേശത്തു തൊഴിൽ അവസരങ്ങൾ, അപവാദശ്രവണം, പരീക്ഷാവിജയം എന്നിവ ഉണ്ടാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4)
പ്രവർത്തനമേഖലകളിൽ അറിവും ബുദ്ധിശക്തിയും സാമർത്ഥ്യവും പ്രകടിപ്പിക്കും. ആഗ്രഹ സഫലീകരണം, വിദേശവാസം എന്നിവ ഉണ്ടാകും. ബുദ്ധിപരമായ പ്രവർത്തനങ്ങൾ സാമ്പത്തിക പുരോഗതിക്കും വിഭവ പുഷ്ടിക്കും ഇടയാക്കും. തൊഴിൽവിജയം, ബന്ധുജന സുഖം, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. ശത്രുപീഡ, കാര്യവിഘ്നങ്ങൾ, വ്യാപാര ലാഭം എന്നിവയുമുണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ കുടുംബസുഖം, മനഃക്ലേശം, ഔന്നത്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ നേതൃ പദവികൾ, സന്താനസൗഭാഗ്യം, വിദ്യാഭ്യാസപുരോഗതി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ആരോഗ്യപരമായ വിഷമതകൾ, അപവാദങ്ങൾ, കച്ചവട ലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പ്രസിദ്ധി, വ്യവഹാരവിജയം, സൗഖ്യം എന്നിവ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്ര1/2)
പ്രതിസന്ധികളും ലഘുവായ കാര്യവിഘ്നങ്ങളും ഉണ്ടാകും. എതിർപ്പുകളെ ശക്തം നേരിടും. മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. സാമ്പത്തികമായ ഇടപാടുകളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക വളർച്ച പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ അവസരങ്ങൾ, കാർഷികാദായം, പ്രയത്നഫലം എന്നിവ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, മനഃക്ലേശം, ആരോഗ്യപരമായ വിഷമതകൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിഭ പുഷ്ടി, ദൂരയാത്രകൾ, തൊഴിൽ ഔന്നത്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഐശ്വര്യം, പുതിയസംരംഭങ്ങൾ, ഇഷ്ടജനങ്ങളുമായി ഭിന്നത എന്നിവ ഉണ്ടാകും. മകരം കുംഭം, മീനം മാസങ്ങളിൽ സാഹസികത്വം, നേതൃഗുണം, ധാർമികത എന്നിവ ഉണ്ടാകും.
Read More: ദേവഗണത്തിലെ നക്ഷത്രങ്ങൾ
തുലാക്കൂറ് (ചിത്ര1/2,ചോതി, വിശാഖം3/4)
അനാവശ്യ ചിലവുകൾ, ഭൂമി ഇടപാടുകളിൽ നിന്ന് ലാഭം, ഔദ്യോഗിക രംഗത്ത് ഉണർവ് എന്നിവ ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുജന ശ്രേയസ്, കീർത്തി, മനഃസന്തോഷം, സമാധാനം എന്നിവ ഉണ്ടാകും. സത്കർമ്മങ്ങൾ ചെയ്യും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ കലാരംഗത്ത് ഉയർച്ച, അപ്രതീക്ഷിതമായ ധനനഷ്ടം, മേലധികാരികളുടെ പ്രശംസ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാപുരോഗതി, വ്യാപാര രംഗത്ത് പ്രതികൂലാവസ്ഥ, ഭൂമി ലാഭം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പരീക്ഷാവിജയം, വിഭവപുഷ്ടി, കീർത്തി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യാകുലതകൾ, കാർഷികാദായം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും.
വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിസ്സാരകാര്യങ്ങൾ പോലും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. കർമ്മരംഗത്തെ പ്രയാസങ്ങൾ ദീർഘകാലം നീണ്ടു നിൽക്കില്ല. ഗൃഹനവീകരണം, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും. പ്രിയജനാനുകൂല്യം, വിദ്യാഭ്യാസപുരോഗതി, പ്രായോഗിക ബുദ്ധിയോടുകൂടിയ പ്രവർത്തനങ്ങൾ എന്നിവയുമുണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ വ്യാപാരലാഭം, അംഗീകാരങ്ങൾ, മനഃക്ലേശം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ സാമ്പത്തിക പുരോഗതി, പ്രശസ്തി, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കർമ്മസിദ്ധി, ഇഷ്ടജന വിരഹം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനഃസ്സുഖം, പുണ്യപ്രവർത്തികൾ, കാർഷികാദായം എന്നിവ ഉണ്ടാകും.
Read More: മനുഷ്യഗണ നക്ഷത്രങ്ങൾ
ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)
സന്ദർഭങ്ങൾക്ക് അനുസരിച്ച് പെരുമാറുവാനും ഉത്തരവാദിത്വത്തോടും നിഷ്ഠയോടുംകൂടി ജീവിക്കുവാനും സാധിക്കും. അദ്ധ്യാപകർ, കലാകാരന്മാർ, കർഷകർ എന്നിവർക്ക് കാലം ഗുണകരമാണ്. കുടുംബ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യ അനുഭവം, സത്കർമങ്ങൾ, സാമ്പത്തിക ശ്രേയസ്സ് എന്നിവ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ കർമ്മസാമർത്ഥ്യം, അനാവശ്യ ചിലവുകൾ, ഉത്സാഹ ശീലം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ശത്രുപീഡ, പഠനപുരോഗതി, നേതൃസ്ഥാനലബ്‌ധി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സന്താന ശ്രേയസ്, വിവാഹം, ധനധാന്യസമൃദ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ആഗ്രഹസഫലീകരണം, സാഹസികത, ആരോഗ്യപരമായ വിഷമതകൾ എന്നിവ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2 )
സാമ്പത്തികരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും. ശാസ്ത്രീയവും കലാപരവുമായ രംഗങ്ങളിൽ ശോഭിക്കും. രത്നാഭരണാദി സിദ്ധി, ധീരത, വിദേശവാസം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ കാര്യവിജയം, കുടുംബാഭിവൃദ്ധി, ജനസമ്മിതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ദ്രവ്യലാഭം, ഭവനനിർമ്മാണം, അന്യദേശവാസം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സന്താനസൗഖ്യം, അംഗീകാരങ്ങൾ,
ഉദരരോഗങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ബന്ധുജനക്ലേശം, കച്ചവട ലാഭം, ഔന്നത്യം, സൗഖ്യം, എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
സദാചാരബോധത്തോടു കൂടിയ പ്രവർത്തനങ്ങൾ, സുദൃഢമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. കലാസാംസ്കാരിക രംഗങ്ങളിൽ ശോഭിക്കും. ഉയർന്ന വിദ്യാഭ്യാസയോഗ്യത, ഒന്നിലധികം വരുമാനമാർഗങ്ങൾ, മനക്ലേശം, കർമ്മരംഗത്ത് എതിർപ്പുകൾ എന്നിവ ഉണ്ടാകും. ആരോഗ്യപരിപാലനത്തിലും ഔഷധസേവയിലും ശ്രദ്ധ അത്യാവശ്യമാണ്.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഉയർന്ന ജീവിതസാഹചര്യങ്ങൾ, തൊഴിലവസരങ്ങൾ, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അനാവശ്യച്ചെലവുകൾ, തീർത്ഥാടനം, കലാരംഗത്ത് അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഭാഗ്യാനുഭവം, മനഃക്ലേശം, നേതൃപദവികൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ധനലാഭം, ആനുകൂലങ്ങൾ ബഹുജനസമ്മിതി, കീർത്തി എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)
തൊഴിൽരംഗത്ത് പ്രയാസമേറിയ ചുമതലകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. കുടുംബാംഗങ്ങൾക്ക് സഹായങ്ങൾ ചെയ്യും. വിദേശത്തുനിന്നും തൊഴിൽ അവസരങ്ങൾ ലഭിക്കും. ലഘുവായ പ്രയാസങ്ങളും കാര്യ വിഘ്നങ്ങളും ഉണ്ടാകും. വിദ്യാലാഭം, തൊഴിൽ വിജയം, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും.
മേടം, ഇടവം, മിഥുനം മാസങ്ങളിൽ സ്വാതന്ത്ര്യശീലം, ശത്രുപീഡ, പ്രതാപം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഉയർന്ന സാമൂഹിക സ്ഥിതി, കാർഷികാദായം, ഐശ്വര്യസമൃദ്ധമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഇഷ്ടജനങ്ങളുമായി ഭിന്നത, സാമ്പത്തികപുരോഗതി, കച്ചവട ലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കാര്യവിജയം, സൗഭാഗ്യം, നേതൃപദവികൾ എന്നിവ ഉണ്ടാകും.
Read More: March 31: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം