/indian-express-malayalam/media/media_files/wjeDS7BNEuaXxaJVHQNG.jpg)
ചിത്രം: ഫ്രീപിക്
മുഖക്കുരു എന്നത് ധാരാളം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും വരെ ബാധിച്ചേക്കാം. അതിനാൽ തുടക്കത്തിൽ തന്നെ കൈകാര്യ ചെയ്യേണ്ടതുണ്ട്. പ്രത്യേക ചികിത്സാ മാർഗങ്ങൾ വരെ മുഖുക്കുരു അകറ്റാൻ ലഭ്യമാണ്.
മുഖക്കുരുവിനു പിന്നിലെ കാരണം കണ്ടെത്തുക എന്നതാണ് പ്രധാനം. സെബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾക്കുണ്ടാകുന്ന തടസ്സമാണ് പലപ്പോഴും ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കൾക്ക് കാരണമാകാറുള്ളത്. ഹോർമോൺ വ്യതിയാനങ്ങളും, ഭക്ഷണശീലങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പല സാഹചര്യങ്ങളിൽ ഇതിലേയ്ക്ക് വഴിതെളിച്ചേക്കാം.
താരനും, തലമുടിയിൽ ഉപയേഗിക്കുന്ന ഉത്പന്നങ്ങളും ചർമ്മാരോഗ്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനാൽ അവ തിരഞ്ഞെടുക്കുന്നതിനും ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കുക.
മലബന്ധം പോലെയുള്ള ദഹന സംബന്ധമായ പ്രശ്നങ്ങളും മുഖക്കുരുവിനു കാരണമാകാം. അതിനായി നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പപ്പായ, ഇലക്കറികൾ, പഴം എന്നിവയും ഗുണം ചെയ്യും. ദിവസവും രണ്ടു തവണയെങ്കിലും മുഖം കഴുകുക എന്നത് വളരെ പ്രധാനമാണ്. കട്ടികുറഞ്ഞ ഫെയ്സ് മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വിട്ടുമാറാത്ത മുഖക്കുരു ഉള്ളവർ അതീവ ശ്രദ്ധ ചെലുത്തേണ്ട പല കാര്യങ്ങളും ഉണ്ട്
- രാവിലെയും വൈകിട്ടും കട്ടികുറഞ്ഞ ക്ലൻസർ ഉപയോഗിച്ച് മുഖം കഴുകുക.
- കഴിവതും കൈകൾ ഉപയോഗിച്ചു തന്നെ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ മുഖത്ത് പുരട്ടുക.
- മാനസിക സമ്മർദ്ദം അകറ്റുന്നതിനായുള്ള പ്രവർത്തികളിൽ ഏർപ്പെടുക.
- ദിവസവും മുഖം സ്‌ക്രബ് ചെയ്യുന്നത് ഒഴിവാക്കുക. ഇത് മുഖക്കുരു വഷളാക്കും.
- ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം പിൻതുടരുക.
- തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാമ്പൂ ഉപയോഗിക്കുക.
- തലയിണയുടെ കവറും, ബെഡ്ഷീറ്റും കൃത്യമായ ഇടവേളകളിൽ കഴുകുക.
- ചൂട് അധികമുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകരുത്. ചെറുചൂടു വെള്ളമോ തണുപ്പിച്ച വെള്ളമോ ഉപയോഗിക്കുക.
- മുഖത്ത് അനാവിശ്യമായി ഇടയ്ക്കിടെ കൈകൾ തൊടുന്നത് ഒഴിവാക്കുക. ഇത ബാക്ടീരിയകളും മറ്റ് അണുക്കളും പടരാൻ കാരണമായേക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ഐപിഎൽ ഫൈനലിൽ ഷാരൂഖ് ഖാൻ ധരിച്ചത് കോടികൾ വിലയുള്ള വാച്ച്
- കാൽപ്പാദ സംരക്ഷണത്തിന് ഒരുഗ്രൻ വിദ്യ, പരീക്ഷിച്ചു നോക്കൂ
- മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? തടയാൻ ചില വഴികൾ
- 50 വർഷം പഴക്കമുള്ള ബ്രോക്കേഡ് സാരിയിൽ നിന്നും ഡിസൈൻ ചെയ്ത സാറയുടെ ലെഹങ്ക സെറ്റ്
- മൃദുവായ ചർമ്മം വേണോ? ഈ വിദ്യ അറിഞ്ഞിരിക്കൂ
- മുടി കൊഴിയുന്നതും മുടി പൊട്ടുന്നതും തമ്മിലുള്ള വ്യത്യാസം അറിയാമോ?
- ചർമ്മം വെട്ടി തിളങ്ങും, മല്ലി വെള്ളം കുടിച്ചോളൂ
- ഓണാഘോഷങ്ങളിൽ തിളങ്ങാൻ ട്രെൻഡിങ് സൗത്തിന്ത്യൻ ലുക്കുകൾ
- ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി ഇവ കഴിക്കൂ
- ദീപിക പദുക്കോണിൻ്റെ സൗന്ദര്യ രഹസ്യം ഇതാണ്
- വരണ്ട ചർമ്മത്തിനൊരു മികച്ച ഫെയ്സ്മാസ്ക്
- ആരോഗ്യമുള്ള ചർമ്മത്തിന് ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തൂ
- വരണ്ടതും കട്ടികുറഞ്ഞതുമായ മുടിയാണോ? ഈ ഹെയർമാസ്ക് ട്രൈ ചെയ്യൂ
- നിങ്ങളുടെ ഈ ശീലം മുഖക്കുരുവിന് കാരണമായേക്കാം?
- അഴകാർന്ന തലമുടിക്ക് ഒലിവ് എണ്ണ എങ്ങനെ ഗുണം ചെയ്യും?
- മുഖ സൗന്ദര്യം കൂട്ടണോ? കഞ്ഞി വെള്ളം ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.