/indian-express-malayalam/media/media_files/E5WZkpTBCavhD7clv0WG.jpg)
സാറ അലി ഖാൻ
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-outfit-1.jpg)
അംബാനി കുടുബത്തിൻ്റെ ഗണേശ് ചതുർത്ഥി ആഘേഷങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിയ സാറയുടെ ഔട്ട്ഫിറ്റആണ് ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-3.jpg)
അഞ്ച് മുതൽ ആറ് വരെ വിൻ്റേജ് സാരികൾ കൊണ്ട് നിർമ്മിച്ച് മയൂർ ഗിരോത്രി ലെഹങ്കയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ സാരികളിൽ ഏറെയും.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-6.jpg)
വിൻ്റേജ് ബ്രോക്കേഡ് സാരികൾ നിന്നാണ് ഈ ലെഹങ്ക സെറ്റ് തുന്നിയെടുത്തിരിക്കുന്നത്. പഴമയെ എങ്ങനെ പുനരുപയോഗിക്കാം എന്നതിന് മികച്ച ഉദാഹരമാണിത്. ഒരു ചോളി, ടിഷ്യൂ സിൽക്ക ദുപ്പട്ട, എ ലൈൻ ലെഹങ്ക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-5.jpg)
അമി പാട്ടേലാണ് സാറയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-2.jpg)
50 മുതൽ 60 വർഷം വരെ പഴക്കമുള്ള സാരികളാണ് ഗിരോത്രയുടെ കളക്ഷനിൽ ഉണ്ടായിരുന്നത്. മൾട്ട് കളർ വിൻ്റേജ് സാരികളായിരുന്ന അവയിൽ ഏറെ. അവ സംയോജിപ്പിച്ച് ഫാഷൻ ലോകത്ത് അവതരിപ്പിക്കുകയാണുണ്ടായത്.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-7.jpg)
വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള തൻ്റെ അഭിനിവേശത്തെക്കുറിച്ച് ഡിസൈനർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പറയുന്നുണ്ട്.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-8.jpg)
ചരിത്രവും കരകൗശലവും സംരക്ഷിക്കാനുള്ള ഒരു മാർഗമാണ് ഇത്തരത്തിൽ ഏറെ പഴക്കമുള്ള വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് എന്ന് മയൂർ ഗിരോത്ര ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പറയുന്നു.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-9.jpg)
സാറയുടെ ലെഹങ്ക സെറ്റിലെ ബാക്ക് ലെസ്സ് ബ്ലൗസ് ഡോറി ടൈയോടു കൂടിയതാണ്. വളരെ സൂക്ഷമമായി ബ്രോക്കേഡ് എംബ്രോയ്ഡറി വർക്കുകളും, ക്രോപ്പ് ചെയ്ത ഹെം എന്നിവയാണ് അതിൻ്റെ ആകർഷണം.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-10.jpg)
പർപ്പിൾ ഗ്രീൻ , പീങ്ക് എന്നീ നിറങ്ങളിലുള്ള ബ്രോക്കേഡ് സാരികളിലാണ് ലെഹങ്കയുടെ സ്കേർട്ട് പൂർത്തിയാക്കിയിരിക്കുന്നത്. പിങ്ക് ബോർഡറുകളും, സർദോരി സാരി എംബ്രോയ്ഡറി വർക്കുകളുള്ള സിൽക്ക് ദുപ്പട്ടയുമാണ് മറ്റൊരു പ്രത്യേകത.
/indian-express-malayalam/media/media_files/sara-ali-khan-brocade-lehenga-4.jpg)
നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൻ്റെ ലോഞ്ച് ഇവൻ്റിൽ പ്രിയങ്ക ചോപ്രയും ഇതേ രീതിയിൽ വിൻ്റേജ് സാരി വ്യത്യസ്തമായി സ്റ്റൈൽ ചെയ്ത് ധരിച്ചിരുന്നു. 60 വർഷം പഴക്കമുള്ള ബനാറസി സിൽക്ക് സാരിയാണ് അതിനായി ഉപയോഗിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.