/indian-express-malayalam/media/media_files/c7caQ44ysY51cpDa3qia.jpg)
ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ്റെ വാച്ച് കളക്ഷനുകൾ എന്നും ആരാധകർക്ക് ആത്ഭുതമാണ്. വ്യത്യസ്തമായ ലിമിറ്റഡ് എഡിഷൻ വാച്ച് കളക്ഷനുകൾ ബോളിവുഡിൻ്റെ കിങ് ഖാനുണ്ട്. അത്തരത്തിലൊരു വാച്ചാണ് ഇപ്പോൾ ആരാധകരുടെ ചർച്ചാ വിഷയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉടമകളിൽ ഒരാളായ ഷാരൂഖ് കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ എത്തിയപ്പോൾ ക്യാമറ കണ്ണുകൾ പതിഞ്ഞത് താരത്തിൻ്റെ സ്കൾ വാച്ചിലാണ്.
റിച്ചാർഡ് മില്ലെയുടെ ആർ എം 052 മോഡൽ ലിമറ്റഡ് എഡീഷൻ വാച്ചാണിത്. 2012ൽ ഇറങ്ങിയ ടൂർബില്ലൺ ടൈറ്റാനിയം സ്കൾ വാച്ചിൻ്റെ വില ഏകദേശം 4.99 കോടി രൂപയാണ്. വളരെ കുറച്ചു എണ്ണം മാത്രമാണ് ലോകത്തെമ്പാടുമായി വിപണികളിൽ ഇറക്കിയിട്ടുള്ളത്. ട്രൂ ഹൂട്ട് ഹോളോഗറി എന്നാണ് റിച്ചാഡ് മില്ലെയുടെ ഔദ്യോഗിക വെബ്സൈറ്റ് സ്കൾ വാച്ചിനെ വിശേഷിപ്പിക്കുന്നത്.
കോടികൾ വിലമതിക്കുന്ന ധാരാളം വാച്ചുകളുടെ കളക്ഷനാണ് ഷാരൂഖിന് ഉള്ളത്. ഇതിനു മുൻമ്പ് പലതവണയും താരത്തിൻ്റെ വാച്ച് ആരാധകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. ഓറഞ്ച് സ്ട്രാപ്പോടു കൂടിയ പാടെക് ഫിലിപ്പ് അക്വാനട്ട് ക്രോണോഗ്രാഫ്, റോയൽ ഓക്ക് കളറിലുള്ള പെർപെച്ച്വൽ കലെണ്ടർ എന്നിങ്ങനെ ആ വാച്ച് കളക്ഷൻ നീണ്ടു പോകുന്നു.
Read More
- 'രംഗണ്ണൻ വൈബ്'; ക്ലാസിക് ചിക് ലുക്കിൽ അപർണ ബാലമുരളി
- ഡെനിം ബോഡികോൺ ഡ്രസിൽ ആലിയ ഭട്ട്, വില ഒന്നേകാൽ ലക്ഷം
- എന്നിട്ടാണോ ചാർലി പെങ്ങളെ കെട്ടിക്കാൻ വീടിന്റെ ആധാരം പണയം വച്ചത്? മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ
- ഈ കാശിന് 48 ഷർട്ട് എടുക്കാല്ലോ; പൃഥ്വിരാജിന്റെ ഷർട്ടിന്റെ വില കേട്ടോ?
- കാനിലെ കനി കുസൃതിയുടെ 'തണ്ണിമത്തൻ ബാഗ്' ഹിറ്റ്, എനിക്കും വേണമെന്ന് പാർവ്വതി
- പിങ്ക് ലെഹങ്കയിൽ ആരാധകരെ അമ്പരപ്പിച്ച് മാധുരി ദീക്ഷിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.