/indian-express-malayalam/media/media_files/gYM2W0YtDAkNvhEIB01E.jpg)
മാധുരി ദീക്ഷിത്
എത്തിനിക് ഫാഷൻ്റെ കാര്യത്തിൽ ആരാധകരെ ഒട്ടും നിരാശരാക്കാറില്ല ബോളിവുഡ് താരം മാധുരി ദീക്ഷിത്. വൈബ്രൻ്റ് ക്ലാസിക് ലെഹങ്ക സെറ്റിലുള്ള ധാരാളം ചിത്രങ്ങളാണു താരം തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ഹിന്ദി ഡാൻസ് റിയാലിറ്റി ഷോ ആയ 'ഡാൻസ് ദിവാനേ ഡാൻസി'ൻ്റെ നിലവിലെ ജഡ്ജസിൽ ഒരാളാണ് മാധുരി. ഷോയുടെ ഭാഗമായിട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ഏതാനും ചിത്രങ്ങൾ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.
പിങ്ക് കളറിലുള്ള ലെഹങ്ക അണിഞ്ഞ താരത്തിൻ്റെ ചിത്രങ്ങൾ മനസ്സിനു കുളിർമ്മ നൽകുന്നത് തന്നെയാണ്. 'ബാസ്ക്കിങ് ഇൻ പിങ്ക് ഗ്ലോ' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോണിക്ക ആൻഡ് കരിഷ്മയുടെ ജെയ്ഡ് കളക്ഷനിൽ നിന്നുള്ള ഫ്യൂഷിയ പിങ്കിലുള്ള ലെഹങ്കയാണിത്. ഓർഗൻസ മെറ്റീരിയലുള്ള ഓഫ് ഷോൾഡർ ടോപ്പും പലനിറങ്ങൾ ചേർന്ന എംബ്രോയിഡറി വർക്കുകളുള്ള സ്കർട്ടുമാണ് ഔട്ട്ഫിറ്റിൻ്റെ ആകർഷണം.
സെലിബ്രിറ്റി ഫാഷനിസ്റ്റായ ആമി പട്ടേലാണ് മാധുരിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. രണ്ടു ലെയറുകളിലായുള്ള ഡയമണ്ട് നെക്ലസും, മോതിരവും, സ്റ്റേറ്റ്മെൻ്റ് ഇയർ റിങ്ങും, കുന്തൻ ബീഡ് വർക്കുകളുള്ള വളയും അക്സസറിയായി കൊടുത്തിരിക്കുന്നു.
ഔട്ടിഫിറ്റിനു മാച്ചിങ്ങായിട്ടുള്ള വൈബ്രൻ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബില്ലിമാനിക് ആണ് മാധുരിയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. പിങ്ക് കളറിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഷിമ്മറിങ് ആയിട്ടുള്ള പിങ്ക് ഐഷാഡോയും, ലിപ് ഷെയ്ഡും, ബ്ലഷും, സ്മഡ്ജ് ചെയ്ത ഐലൈനറും, കട്ടിയുള്ള പുരികങ്ങളും ഒരു രാജകീയ ലുക്ക് തന്നെ മാധുരിക്ക് നൽകുന്നു.
മനോഹരമായിരിക്കുന്നുവെന്നും മാലാഖയെ പോലെയുണ്ടെന്നുമൊക്കെ ആരാധകർ ചിത്രത്തിനു താഴെ കമൻ്റ് ചെയ്തിട്ടുണ്ട്. ഡാൻസ് ദിവാനേ ഡാൻസിൻ്റെ ഫിനാലെ എപ്പിസോഡിൻ്റെ ഷൂട്ടിലായിരുന്നു താരം.
Read More
- സ്റ്റൈൽ മാറ്റി പിടിച്ച് ജാൻവി കപൂർ, പർപ്പിൾ ലെഹങ്കയിൽ അതീവ സുന്ദരിയായി താരം
- സ്ട്രാപ്ലെസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണിൽ കാനിന്റെ റെഡ്കാർപെറ്റിൽ ചുവടുവച്ച് അദിതി റാവു
- കൈത്തറി സാരിയിൽ സത്യഭാമ ലുക്കിൽ കാജൽ അഗർവാൾ, വില അറിയാമോ?
- വെസ്റ്റേൺ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ മാളവിക മോഹൻ, ചിത്രങ്ങൾ
- ബനാറസി സാരിയിൽ രാജകീയ ലുക്കിൽ ശ്രുതി ഹാസൻ, വില അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.