scorecardresearch

ഈ കാശിന് 48 ഷർട്ട്‌ എടുക്കാല്ലോ; പൃഥ്വിരാജിന്റെ ഷർട്ടിന്റെ വില കേട്ടോ?

ചിത്രത്തിന്റെ പ്രൊമോഷന് സ്റ്റൈലിഷ് ലുക്കുകളിലായിരുന്നു പൃഥ്വി എത്തിയത്. ഒരു പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ഷർട്ടിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ

ചിത്രത്തിന്റെ പ്രൊമോഷന് സ്റ്റൈലിഷ് ലുക്കുകളിലായിരുന്നു പൃഥ്വി എത്തിയത്. ഒരു പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ഷർട്ടിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
actor

പൃഥ്വിരാജ്

പൃഥ്വിരാജിന്റെ പുതിയ ചിത്രം 'ഗുരുവായൂരമ്പല നടയിൽ' മികച്ച കളക്ഷനുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജിനെയും ബേസിൽ ജോസഫിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. ചിത്രത്തിന്റെ പ്രൊമോഷന് സ്റ്റൈലിഷ് ലുക്കുകളിലായിരുന്നു പൃഥ്വി എത്തിയത്.

Advertisment

ഒരു പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ഷർട്ടിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ. 'ജാക്വമസ്' എന്ന ഫ്രഞ്ച് ഫാഷൻ ബ്രാൻഡിന്റെ ഓഫ്‌വൈറ്റ് ലെസ് കൾച്ചർ ഷർട്ടാണിത്. കോട്ടൺ മെറ്റീരിയലാണ് പൂർണമായും ഷർട്ട് തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുള്ളത്. ഷർട്ടിന്റെ ചെസ്റ്റിലായുള്ള കൾച്ചർ എംബ്രോയിഡറി വർക്കുകൾ കൊണ്ടുള്ള ലോഗോയാണ് ഈ ഔട്ട്ഫിറ്റിന്റെ ആകർഷണീയത. പോയിന്റഡ് കോളർ, ഫുൾ സ്ലീവ്സ്, ബട്ടൺ കഫ്സ്, മദർ ഓഫ് പേൾ ബട്ടൺ എന്നിവയെല്ലാം ഈ ഷർട്ടിന്റെ പ്രത്യേകതയാണ്. 41,689 രൂപയാണ് ഈ ഷർട്ടിന്റെ വില.

പൃഥ്വിരാജിന്റെ ഷർട്ടിന്റെ വില കേട്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിട്ടുണ്ട്. നല്ല 48 ഷർട്ട്‌ എടുക്കാം ആ പൈസക്ക് എന്നായിരുന്നു ഒരു കമന്റ്. എന്റെ കഴിഞ്ഞ 5 വർഷത്തെ മൊത്തം തുണി കൂട്ടിയാൽ 40000 വരില്ലെന്നായിരുന്നു മറ്റൊരു കമന്റ്. 

Advertisment

ഈ സിനിമയിൽ പൃഥ്വിരാജ് ധരിച്ച ഷർട്ടുകളും ഹിറ്റായിട്ടുണ്ട്. പൂക്കളും പ്രിന്റുകളും വ്യത്യസ്തമായ കളർ പാറ്റേണുകളുമൊക്കെയായി ആരുടെയും ശ്രദ്ധ കവരുന്നവയായിരുന്നു ഷർട്ടുകൾ. മറ്റുള്ള കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിൽ നിന്നും വേറിട്ടു നിൽക്കുന്നതായിരുന്നു പൃഥ്വിയുടെ ഈ ഡ്രസ്സ് പാറ്റേണുകൾ. ഹാൻഡ് ബ്ലോക്ക് ഇൻഡിഗോ, അജ്റക്, സംഗനേരി പ്രിൻ്റുകളിലുള്ള ഷർട്ടുകളാണ് പൃഥ്വിരാജ് ചിത്രത്തിൽ ഉടനീളം ധരിച്ചത്. 

'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Read More

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: