കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിലെ നടി കനി കുസൃതിയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. 30 വർഷത്തിനു ശേഷം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കനി കാനിൽ എത്തിയത്. പലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു തണ്ണിമത്തൻ ക്ലച്ചും കയ്യിലേന്തിയാണ് കനി റെഡ് കാർപെറ്റിൽ എത്തിയത്.
പലസ്തീൻ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേർന്നതായിരുന്നു കനിയുടെ തണ്ണിമത്തൻ ബാഗ്. കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഈ ക്ലച്ച് ഡിസൈന്‍ ചെയ്തത്. ക്ലച്ച് നിർമ്മിക്കുന്ന വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ച വെൽവെറ്റ് തുണിയില്‍ തണ്ണിമത്തന്റെ ചിത്രം വരച്ചശേഷം അതിനു മുകളിലൂടെ മുത്തുകള്‍ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ കൊണ്ടാണ് ക്ലച്ചുണ്ടാക്കിയത്.
റെഡ്കാർപെറ്റിൽ കനി ധരിച്ച വെള്ള ഗൗണും കമ്മലും ഡിസൈന്‍ ചെയ്തത് സാള്‍ട്ട് സ്റ്റുഡിയോയാണ്. സാള്‍ട്ട് സ്റ്റുഡിയോയുടെ സ്ഥാപകയായ ദിയാ ജോണാണ് താരത്തെ സ്‌റ്റൈല്‍ ചെയ്തത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനുപിന്നാലെ എനിക്ക് ഇത് വേണമെന്ന് ആവശ്യപ്പെട്ട് നടി പാർവ്വതി കമന്റ് ചെയ്തിട്ടുണ്ട്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ, പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തെയാണ് തണ്ണിമത്തൻ സൂചിപ്പിക്കുന്നത്. ദീർഘകാലമായി തണ്ണിമത്തൻ പലസ്തീൻകാരുടെ പോരാട്ടത്തിൻ്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
Read More
കാനിലെ കനി കുസൃതിയുടെ 'തണ്ണിമത്തൻ ബാഗ്' ഹിറ്റ്, എനിക്കും വേണമെന്ന് പാർവ്വതി
പലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു തണ്ണിമത്തൻ ക്ലച്ചും കയ്യിലേന്തിയാണ് കനി റെഡ് കാർപെറ്റിൽ എത്തിയത്. പലസ്തീൻ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേർന്നതായിരുന്നു കനിയുടെ തണ്ണിമത്തൻ ബാഗ്

തണ്ണിമത്തൻ ക്ലച്ചും കയ്യിലേന്തിയാണ് കനി റെഡ് കാർപെറ്റിൽ എത്തിയത്
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിലെ നടി കനി കുസൃതിയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. 30 വർഷത്തിനു ശേഷം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കനി കാനിൽ എത്തിയത്. പലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു തണ്ണിമത്തൻ ക്ലച്ചും കയ്യിലേന്തിയാണ് കനി റെഡ് കാർപെറ്റിൽ എത്തിയത്.
പലസ്തീൻ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേർന്നതായിരുന്നു കനിയുടെ തണ്ണിമത്തൻ ബാഗ്. കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഈ ക്ലച്ച് ഡിസൈന്‍ ചെയ്തത്. ക്ലച്ച് നിർമ്മിക്കുന്ന വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ച വെൽവെറ്റ് തുണിയില്‍ തണ്ണിമത്തന്റെ ചിത്രം വരച്ചശേഷം അതിനു മുകളിലൂടെ മുത്തുകള്‍ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ കൊണ്ടാണ് ക്ലച്ചുണ്ടാക്കിയത്.
റെഡ്കാർപെറ്റിൽ കനി ധരിച്ച വെള്ള ഗൗണും കമ്മലും ഡിസൈന്‍ ചെയ്തത് സാള്‍ട്ട് സ്റ്റുഡിയോയാണ്. സാള്‍ട്ട് സ്റ്റുഡിയോയുടെ സ്ഥാപകയായ ദിയാ ജോണാണ് താരത്തെ സ്‌റ്റൈല്‍ ചെയ്തത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനുപിന്നാലെ എനിക്ക് ഇത് വേണമെന്ന് ആവശ്യപ്പെട്ട് നടി പാർവ്വതി കമന്റ് ചെയ്തിട്ടുണ്ട്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ, പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തെയാണ് തണ്ണിമത്തൻ സൂചിപ്പിക്കുന്നത്. ദീർഘകാലമായി തണ്ണിമത്തൻ പലസ്തീൻകാരുടെ പോരാട്ടത്തിൻ്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.