scorecardresearch

എന്നിട്ടാണോ ചാർലി പെങ്ങളെ കെട്ടിക്കാൻ വീടിന്റെ ആധാരം പണയം വച്ചത്? മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

സിനിമയിലെ 'ജോണിക്കുട്ടി, നിനക്കൊന്നും അറിയില്ല, കാരണം നീയൊരു കുട്ടിയാണ്' രംഗത്തിൽ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില ആരാധകരെ അമ്പരപ്പിക്കുന്നതാണ്

സിനിമയിലെ 'ജോണിക്കുട്ടി, നിനക്കൊന്നും അറിയില്ല, കാരണം നീയൊരു കുട്ടിയാണ്' രംഗത്തിൽ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില ആരാധകരെ അമ്പരപ്പിക്കുന്നതാണ്

author-image
Lifestyle Desk
New Update
actor

മോഹൻലാൽ

മോഹൻലാലിന്റെ കരിയറിലെ മീശ പിരിച്ചെത്തിയ ചിത്രങ്ങൾ നോക്കിയാൽ 'നാട്ടുരാജാവ്' ഒരിക്കലും മാറ്റിനിർത്താനാവില്ല. 2004 ലാണ് 'നാട്ടുരാജാവ്' റിലീസ് ചെയ്യുന്നത്. ടി.എ.ഷാഹിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പും മാസ് ഡയലോഗുകളും ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

Advertisment

സിനിമയിലെ 'ജോണിക്കുട്ടി, നിനക്കൊന്നും അറിയില്ല, കാരണം നീയൊരു കുട്ടിയാണ്' രംഗത്തിൽ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില ആരാധകരെ അമ്പരപ്പിക്കുന്നതാണ്. എപി എന്ന ബ്രാൻഡിന്റെ റോയൽ ഓക് ഓഫ്ഷോർ ക്രോണോഗ്രാഫ് വാച്ചാണ്. ഈ ബ്രാൻഡിന്റെ ഒരു ഐക്കോണമിക് വാച്ചാണിത്. 42 എംഎം ഓട്ടോമാറ്റിക് മൂവ്മെന്റ് വാച്ചാണിത്. സിൽവർ ലൈനിൽ ഒരു ക്രോണോഗ്രാഫ് വെയ്ൽസും മൂന്നു സബ് വെയ്ൽസും കാണാം. റബല്ലർ സ്ട്രാപ്പും ഉണ്ട്. 16,69,199 രൂപയാണ് ഈ വാച്ചിന്റെ വില.

പുലിക്കാട്ടില്‍ ചാര്‍ളി എന്നാണ് 'നാട്ടുരാജാ'വില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മീന, സിദ്ദിഖ്, നയന്‍താര, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ മാസ് ഗെറ്റപ്പിലാണ് മോഹൻലാൽ എത്തിയതെങ്കിലും തിയേറ്ററിൽ ചിത്രം പരാജയമായിരുന്നു. 

Read More

Advertisment
Mohanl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: