/indian-express-malayalam/media/media_files/CwqY3HHTPuOWpIKfYl8q.jpg)
ചിത്രം: ഫ്രീപിക്
ചർമ്മ പ്രശ്നങ്ങളെപ്പോലെ മാനസികവും ശാരീരികവുമായി ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വരുന്ന മറ്റൊന്നാണ് ആരോഗ്യകരമല്ലാത്ത തലമുടി. ഇതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ട്. താരൻ, മുടി കൊഴിച്ചിൽ, അകാലനര, മുടിപൊട്ടിപ്പോകൽ, കട്ടിയില്ലാത്ത മുടി ഇങ്ങനെ നിരവധി പ്രശ്നങ്ങൾ തലമുടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വർധിച്ചു വരുന്നു.
മുടി കൊഴിച്ചിലും മുടി പൊട്ടിപോകുന്നതും ഒന്നാണെന്നാണ് പലരുടേയും ധാരണ. അതിനാൽ തലമുടി പരിചരണം ആരംഭിക്കുന്നതിന് മുമ്പായി ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതുണ്ട്. വിപരീതമായ സമീപനങ്ങളാണ് ഇവയ്ക്ക് ആവശ്യം.
മുടി കൊഴിച്ചിലും മുടി പൊട്ടിപോകലും തമ്മിലുള്ള വ്യത്യാസം എന്താണ്?
തലയോട്ടിയൽ നിന്നും മുടി കൊഴിഞ്ഞു പോയി വീണ്ടും വളരാത്ത അവസ്ഥയാണ് തലമുടി കൊഴിച്ചിൽ എന്നു പറയുന്നത്. മറിച്ച് മുടി പൊട്ടിപോകൽ എന്നു പറയുന്നത് തലോയോട്ടിയിൽ നിന്നും താഴേയ്ക്കു മാറി മധ്യഭാഗത്തു വെച്ച് പൊട്ടിപ്പോകുന്നതിനാണ് എന്ന് എൻവി സലോൺസ് ടെക്നിക്കൽ എക്സ്പേർട്ടായ നമിത പറയുന്നു.
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, മെഡിക്കൽ അവസ്ഥകൾ, വാർദ്ധക്യം, സമ്മർദ്ദം എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. പോഷകാഹാരക്കുറവ്, ശരിയായ പരിചരണമില്ലായ്മ, അമിതമായ സ്റ്റൈലിംഗ്, കെമിക്കൽ ട്രീറ്റ്മെൻ്റുകൾ, ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിവ മുടി പൊട്ടിപ്പോകുന്നതിനു പിന്നിലുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം അവയുടെ ശരിയായ കാരണങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന പരിചരണങ്ങൾ തുടങ്ങി മരുന്നുകൾ വരെ നിലവിലുണ്ട്. ശരിയായ പോഷകാഹാരം ശീലമാക്കുക, നിലവാരവും ഗുണമേന്മയുമുള്ള ഉത്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുക. ഹീറ്റ് പ്രൊട്ടക്റ്റർ ഉപയോഗിച്ചതിനു ശേഷം സ്റ്റൈലിംഗ് ചെയ്യാൻ ശ്രദ്ധിക്കുക. സലൂണുകളിൽ ലഭ്യമാക്കിയിരിക്കുന്ന മികച്ച ഹെയർ ട്രീറ്റ്മെൻ്റുകൾ സ്വീകരിക്കുക.
മുടി മുറുകി പിടിച്ചിരിക്കുന്ന രീതിയിൽ സ്റ്റൈൽ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഷാമ്പൂ ചെയ്തതിനു ശേഷം കണ്ടീഷ്ണർ ഉപയോഗിക്കാൻ മറക്കരുത്. നല്ല ചൂടുവെള്ളം ഉപയോഗിച്ച് തലമുടി കഴുകാതിരിക്കുവാൻ ശ്രദ്ധിക്കുക. മുടി എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകുക. ചൂടുവെള്ളം മുടി പൊഴിയുന്നതിന് ഇടയാക്കും. അതേസമയം, തണുത്ത വെള്ളം മുടി കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.
മുടി ഉണക്കുന്നതിനായി പലപ്പോഴും ഹെയർ ഡ്രൈയർ ചൂട് താപനിലയിലായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കഠിനമായ ചൂട് മുടിയുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കും. ബ്ലാസ്റ്റ് ഡ്രൈ; തണുത്ത താപനിലയിൽ ക്രമീകരിച്ച് മുടി ഉണക്കുക.
വളരെ ശ്രദ്ധയോടെ മുടിയിൽ എണ്ണ പുരട്ടി മസാജ് ചെയ്യുകയും, സൾഫേറ്റ് രഹിത ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുകയും ചെയ്യുന്ന ശീലമുള്ളവരാകാം നിങ്ങൾ. ഷാമ്പൂ ചെയ്ത് കണ്ടീഷണർ ഉപയോഗിച്ചേക്കാം, അല്ലെങ്കിൽ സെറം പുരട്ടി സൂക്ഷിച്ചേക്കാം. എന്നാൽ ഇത്രയും ആയാൽ തലമുടിയുടെ സംരക്ഷണം അവസാനിക്കുന്നില്ല. നിങ്ങൾ എത്രത്തോളം പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നു എന്നതിനും തലമുടിയുടെ ആരോഗ്യ കാര്യത്തിൽ അതീവ പ്രാധാന്യം ഉണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.