scorecardresearch

മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? തടയാൻ ചില വഴികൾ

സൾഫേറ്റ് രഹിത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കുന്നു

സൾഫേറ്റ് രഹിത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കുന്നു

author-image
Lifestyle Desk
New Update
Healthy Hair Tips

മുടി പൊട്ടുന്നത് തടയാൻ നിരവധി നുറുങ്ങുകൾ സഹായിക്കും

മുടി പൊട്ടിപ്പോകുന്നത് പലരും നേരിടുന്നൊരു പ്രശ്നമാണ്. മുടി ദുർബലമാകുന്നതിന്റെ ലക്ഷണമാണിത്. അമിതമായ ഹീറ്റ് സ്‌റ്റൈലിങ്, കെമിക്കൽ ട്രീറ്റ്‌മെന്റുകൾ, അമിതമായ ബ്രഷിങ്, പോഷകങ്ങളുടെ അഭാവം എന്നിവയും മുടിയുടെ ഘടനയെ നശിപ്പിക്കുന്നതിനുള്ള കാരണങ്ങളാണ്. മുടി പൊട്ടുന്നത് തടയാൻ നിരവധി നുറുങ്ങുകൾ സഹായിക്കും. 

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക

Advertisment

സൾഫേറ്റ് രഹിത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കുന്നു. ഇതിലൂടെ മുടിയിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുന്ന കഠിനമായ രാസവസ്തുക്കൾ ഒഴിവാക്കാം. 

പതിവായി കണ്ടീഷണർ ഉപയോഗിക്കുക

പതിവായി കണ്ടീഷണർ ഉപയോഗിക്കുന്നത് ആവശ്യമായ ഈർപ്പവും പോഷകങ്ങളും നൽകുന്നു. ഇത് മുടി വരണ്ടതും പൊട്ടുന്നതുമായി മാറുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. 

ഹീറ്റ് സ്റ്റൈലിങ് പരിമിതപ്പെടുത്തുക

ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങളിൽ നിന്നുള്ള അമിതമായ ചൂട് മുടിയുടെ ഘടനയെ ദുർബലപ്പെടുത്തുകയും പൊട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഹീറ്റ് സ്‌റ്റൈലിങ് പരിമിതപ്പെടുത്തുകയോ താഴ്ന്ന ഊഷ്മാവിൽ ഉപയോഗിക്കുകയോ ചെയ്യുന്നത് കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. 

പതിവായി മുടി വെട്ടുക

Advertisment

കൃത്യമായ ഇടവേളകളിൽ മുടി വെട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കുന്നു. ഓരോ 6-8 ആഴ്ചയിലും മുടി മുറിക്കുന്നത് കേടായതും ദുർബലവുമായ അറ്റങ്ങൾ നീക്കം ചെയ്യുന്നു.

ഇറുകിയ ഹെയർസ്റ്റൈലുകൾ ഒഴിവാക്കുക

പോണിടെയിലുകൾ അല്ലെങ്കിൽ ബ്രെയ്‌ഡുകൾ പോലെയുള്ള ഇറുകിയ ഹെയർസ്റ്റൈലുകൾ മുടിയിൽ അമിത പിരിമുറുക്കം ഉണ്ടാക്കും, ഇത് കാലക്രമേണ പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും. അയഞ്ഞ ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുന്നതും മൃദുലമായ ഹെയർ ടൈകൾ ഉപയോഗിക്കുന്നതും മുടി പൊട്ടുന്നത് കുറയ്ക്കും. 

അമിതമായി മുടി ചീകുന്നത് ഒഴിവാക്കുക

അമിതമായി മുടി ചീകുന്നത് മുടിയുടെ നാരുകളെ ദുർബലപ്പെടുത്തും. ഇത് പൊട്ടുന്നതിലേക്ക് നയിക്കുന്നു. വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. 

Read More

Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: