/indian-express-malayalam/media/media_files/uploads/2022/02/Weekly-Horoscope-1.jpg)
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ ജാഗ്രതയോടെ നടക്കേണ്ട ഒരു മേഖല ആഭ്യന്തര കാര്യങ്ങളാണ്. നിങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പരിഗണിക്കുക. സ്നേഹത്തിന്റെ പുറത്ത് നിങ്ങൾ മറ്റുള്ളവരുടെ സന്ദേശങ്ങൾ തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതകളുണ്ട്. അതിനാല്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാമ്പത്തിക കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. നിങ്ങളുടെ കയ്യില്‍ അവശേഷിക്കുന്ന പണം ചെലവഴിക്കുന്നത് നിങ്ങളുടെ ആത്മാഭിമാനം ഉയർത്താനുള്ള ഏറ്റവും നല്ല മാർഗമാണെങ്കിൽ, ഇതിലും നല്ല സമയം ഉണ്ടാകില്ല. നിലവിലെ പ്രവർത്തനങ്ങളുടെ പശ്ചാത്തലം നിങ്ങളുടെ സ്വന്തം കാര്യം നിറവേറ്റുന്നതിനാണെന്ന സത്യം മറ്റുള്ളവര്‍ മനസിലാക്കണം.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
വന്യവും അതിശയകരവുമായ ചന്ദ്രൻ അർത്ഥമാക്കുന്നത്, മിഥുനം രാശിയില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന നിലയില്‍ അടുത്ത പങ്കാളികളുടെ ഇടപെടലും പിന്തുണയും കൂടാതെ നിങ്ങൾക്ക് വിജയം നേടാൻ പ്രയാസമാണെന്നാണ്. ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യാന്‍ ശ്രമിക്കരുത്, പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടുന്നവയില്‍.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഒരു വ്യക്തമായ ഗ്രഹമാറ്റം നടക്കുന്നുണ്ട്, ഇത് വരും ദിവസങ്ങളിൽ പങ്കാളികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുക. ഈ കാര്യത്തിൽ നിങ്ങൾക്ക് കൂടുതൽ ചോയ്‌സ് ഇല്ലായിരിക്കാം, കുടുംബാംഗങ്ങൾക്ക് അവർ ആഗ്രഹിക്കുന്നത് ലഭിച്ചില്ലെങ്കിൽ, അവർ പ്രതികരിക്കും. നിങ്ങൾ വിവേകത്തോടെയും പക്വതയോടെയും പ്രവർത്തിക്കേണ്ട സമയമാണിത്.
Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-7.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ചെറിയ പരിശ്രമം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ മനസിലാക്കുക. വരാനിരിക്കുന്ന ആഴ്‌ചയിൽ നിങ്ങള്‍ വിശ്രമിക്കുന്നതിന് പകരം മറ്റുള്ളവര്‍ക്കായി കൂടുതല്‍ പരിശ്രമിക്കേണ്ടതായി വന്നേക്കാം. അത്തരം നിസ്വാർത്ഥ പെരുമാറ്റത്തിനുള്ള നിങ്ങളുടെ പ്രതിഫലം പിന്നീട് ലഭിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
കാരണങ്ങൾ ഇതുവരെ വ്യക്തമല്ല, പക്ഷേ ആഭ്യന്തര കാര്യങ്ങളിൽ പിടിമുറുക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതിനാൽ, നിസാരമായ കാര്യങ്ങളില്‍ സമയം കളയാതെ പ്രധാന്യമര്‍ഹിക്കുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുക.
Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വ്യാഴം ഇപ്പോൾ നിങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കുന്നു. ഒരു ആധുനിക വീക്ഷണകോണിലൂടെ നോക്കുമ്പോൾ, സാധ്യമാകുന്നിടത്തെല്ലാം അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സാമ്പത്തിക കാര്യങ്ങള്‍ക്കായിരിക്കും നിങ്ങള്‍ ഊന്നല്‍ നല്‍കുക. ഭാഗീകമായി മാത്രമാണ് സമ്പാദിക്കുന്നത്, പക്ഷേ പ്രധാനമായും അത് ചെലവഴിക്കുന്നതിലാണ് ശ്രദ്ധ. നിങ്ങൾക്ക് വിശ്രമിക്കാനും ആസ്വദിക്കാനും കഴിയും. എന്നിരുന്നാലും, അടുത്ത ഏതാനും ആഴ്‌ചകളിൽ ജാഗ്രത പുലര്‍ത്തുക, ഒന്നിലും തിടുക്കം കാണിക്കരുത്.
Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-6.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ചന്ദ്രന്റെ നില വളരെയധികം സഹായകമാണ്. ആയതിനാല്‍ സാഹസത്തിന് മുതിരുന്നതില്‍ തെറ്റില്ല. എന്നാൽ നിങ്ങൾ സാമ്പത്തിക പദ്ധതികൾ ആവിഷ്‌കരിക്കുകയാണെങ്കിൽ, എല്ലാ പ്രധാന ഘടകങ്ങളും ആഴ്‌ചയുടെ അവസാനത്തോടെ അന്തിമമാക്കണമെന്ന് ദയവായി ഓർക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന്, വൈകാരിക വിഷങ്ങളുടെ ഭാരം ഇറക്കി വച്ച് സ്വയം ജീവിതം ആസ്വദിക്കുക എന്നതാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ സ്വീകാര്യത വര്‍ധിക്കുക മാത്രമെ ചെയ്യുകയുള്ളു.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ വ്യക്തിബന്ധങ്ങൾ ഭാഗികമായി രൂപപ്പെടുന്നത് മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. മറ്റുള്ളവരെ അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള നടപടികള്‍ നിങ്ങള്‍ ചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിക്കപ്പെടുന്നത്. അവരുടെ ആഴത്തിലുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ പതിയെ മനസിലാക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അടുത്ത ഏതാനും ആഴ്‌ചകളില്‍ നിങ്ങള്‍ക്ക് പ്രയോജനകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകണമെങ്കില്‍ അതിനായി ഇപ്പോള്‍ തന്നെ പരിശ്രമം ആരംഭിക്കുക. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. അഭിലാഷത്തോടെ മുന്നോട്ട് പോവുക. തടസങ്ങളെ മറികടക്കുക.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-8.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.