scorecardresearch

Daily Horoscope May 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope May 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope May 18, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 4

Daily Horoscope May 18, 2022:ആശയവിനിമയത്തിന് അനുകൂലമായ സമയമാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇന്ന് തന്നെ പറയുക. വൈകുന്നതിലും നല്ലത് എല്ലാം നേരത്തെ തന്നെ തുറന്നു പറയുന്നതാണ്. വർദ്ധിച്ചുവരുന്ന അഭിനിവേശങ്ങൾ സാമാന്യബോധത്തെ ഇല്ലാതാക്കിയേക്കും..

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ അതിന്റെ സ്ഥാനം മാറ്റുമ്പോള്‍ കൃത്യസമയത്ത് സഹായം എത്തിയതായി നിങ്ങൾക്ക് അനുഭവപ്പെടും. സാധാരണ സമ്മർദങ്ങളിൽ നിന്ന് മുക്തമായ ഒരു സായാഹ്നത്തിനായി കാത്തിരിക്കുക, നിങ്ങൾക്ക് കഴിയുന്നിടത്തെല്ലാം സഹായം തേടുക. 

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ബുധൻ നിങ്ങളുടെ രാശിയിലെ സൗഹാർദപരമായ ഒരു മേഖലയിലൂടെ സഞ്ചരിക്കുകയാണ്. ഇത് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും സൗഹൃദപരമായ സ്വാധീനത്തെക്കുറിച്ചാണ്. സൗഹാർദപരമായ കമ്പനിയിൽ നിങ്ങൾ സംതൃപ്തി നേടും, നിങ്ങളുടെ സൗമ്യമായ ബുദ്ധിയെ എല്ലാവരും അഭിനന്ദിക്കും. അസാധ്യമായത് ചെയ്യാൻ നിങ്ങൾക്ക് ആരെയെങ്കിലും പ്രേരിപ്പിക്കാം.

Also Read: Weekly Horoscope (May 15 – May 21, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്ന് രാവിലെ സാമ്പത്തിക കാര്യങ്ങൾ നിങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ടാകും. കുടിശിക തീർക്കാനും ചിലവാക്കാനും നല്ല സമയമാണിത്. ചെറിയ യാത്രകൾ, ചർച്ചകൾ എന്നിവയ്ക്ക് അനുകൂലമായ ഒരു ദിവസം കൂടിയാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സ്വയം കൂടുതൽ മനസിലാക്കാനും മികച്ചതാക്കാനും ശ്രമിക്കുന്നത് നല്ലതാണ്. ഇനി എന്തെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷയിൽ കലഹിക്കുന്നത് നല്ലതല്ലെന്ന് നിങ്ങൾ ഇപ്പോൾ മനസിലാക്കിയിരിക്കണം. 

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സഹപ്രവര്‍ത്തകരുമായി പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് ഒന്നും തന്നെ നിങ്ങള്‍ക്ക് എളുപ്പമാകില്ല. അല്‍പ്പം സൗമ്യമായ രീതിയില്‍ മുന്നോട്ട് പോകുന്നതാണ് നല്ലത്. ആദ്യം വസ്തുതകള്‍ പരിശോധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ഒരുപാട് സമയമെടുക്കില്ല. നിലവിലെ പരാജയങ്ങള്‍ക്ക് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ നിങ്ങള്‍ അര്‍ഹിക്കുന്നതല്ല. അത് മറ്റാളുകള്‍ വഹിക്കേണ്ടതാണ്. സ്നേഹത്തിന്റെ പുറത്ത് നിങ്ങള്‍ ഒരു തെറ്റിനോട് ഉദാരമനസ്കത കാണിക്കും. എന്നാൽ മറ്റുള്ളവർ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രതികരിച്ചേക്കില്ല.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിലവിലെ ചാന്ദ്ര സ്ഥാനങ്ങൾ നിങ്ങലെ അസ്വസ്ഥനാക്കിയേക്കും. ഞാൻ ഇത് ഇപ്പോൾ പറയാൻ കാരണം നിങ്ങളുടെ ഇഷ്ടത്തിനും താൽപ്പര്യങ്ങൾക്കും സംഭവങ്ങൾ രൂപപ്പെടുത്തി നിങ്ങൾക്ക് നിലയുറപ്പിക്കാവുന്നതാണ്. നിങ്ങളുടെ ആദ്യ കടമ, പങ്കാളികൾക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തുക എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അഭിനിവേശത്തെക്കുറിച്ച നിങ്ങൾക്ക് മറ്റുള്ളവരെ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും. ഇപ്പോൾ സൂര്യൻ, ചന്ദ്രൻ, യുറാനസ്, പ്ലൂട്ടോ എന്നിവ വളരെ ശക്തമായി വിന്യസിച്ചിരിക്കുന്നതിനാൽ, ഒരു പ്രത്യേക വ്യക്തിയോ ആശയമോ ഉപയോഗിച്ച് നിങ്ങൾക്ക് സ്ഥിരത കൈവരിക്കാൻ ബാധ്യസ്ഥരാണ്. 

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

യാത്രാ പദ്ധതികൾ സുക്ഷ്മമായി പരിശോധിക്കുക. കാലതാമസമുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട. നിങ്ങളുടെ ഉദ്ദേശ്യങ്ങളും ക്രമീകരണങ്ങളും വ്യക്തമാക്കിയില്ലെങ്കില്‍ മറ്റുള്ളവർ തികച്ചും വ്യത്യസ്തമായ ദിശയിലേക്ക് നീങ്ങിയേക്കാം. വിജയത്തിന്റെ രഹസ്യം ചെറിയ വിശദാംശങ്ങളിലാണെന്ന് മനസിലാക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കുടുംബവും ഗാർഹിക കാര്യങ്ങളും മികച്ചതാക്കാന്‍ മകരം രാശിക്കാരുടെ ഗുണങ്ങള്‍ ഉപയോഗിക്കാം. വ്യക്തിപരമായ ചർച്ചകൾ സ്വതന്ത്രവും വിവിധ അനുബന്ധ വൈകാരിക പ്രശ്നങ്ങളും ഉൾക്കൊള്ളുന്നതുമായിരിക്കണം. 

Also Read: Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൂര്യനും ബുധനും ചേർന്ന് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ നല്ല ദിശകളിലേക്ക് നയിക്കും. നിങ്ങളുടെ അവബോധത്തെ പിന്തുടരുക. സ്വപ്നങ്ങളുടെ അടിസ്ഥാനത്തില്‍ പോലും പ്രവര്‍ത്തിക്കുന്നത് ഗുണകരമാകും. വസ്തുതകളേക്കാൾ മികച്ച രീതിയിൽ മുന്നോട്ടുള്ള വഴി കാണിക്കുന്ന ഒരു സ്വപ്നമായിരിക്കാം അത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സമയവും തീരുമാനങ്ങളും നിര്‍ണായകമാണ്, രണ്ടും ഒത്തുവന്നാല്‍ നിങ്ങൾക്ക് ഇരട്ടി ആനന്ദം ലഭിക്കും.  നിങ്ങൾ ഇപ്പോൾ സ്വയം ഉറപ്പിച്ച് നിങ്ങളുടെ പ്രശസ്തി പുനഃസ്ഥാപിക്കാനുള്ള ഒരു സ്ഥാനത്താണ്. നിങ്ങൾക്ക് കുറച്ച് കൂടുതൽ പണമുണ്ടാക്കാനും കഴിയണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: