scorecardresearch

Daily Horoscope May 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope May 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope May 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
astrology, horoscope, ie malayalam

Daily Horoscope May 10, 2022:ധൂമകേതുകള്‍  കൂട്ടിമുട്ടുന്നതുകൊണ്ട് ഭൂമിയിലെ ജീവന് ഭീഷണിയാകുന്നതിനെക്കുറിച്ച് ധാരാളം വാർത്തകൾ വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഞാൻ മറ്റൊരു ലേഖനം വായിച്ചു. വാസ്തവത്തിൽ നമ്മൾ ഒരു കോസ്മിക് കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന അപകടത്തിലാണ് എന്ന ആശയം ആദ്യമായി സ്വപ്നം കണ്ടത് സയൻസ് ഫിക്ഷൻ എഴുത്തുകാരനായ എച്ച്. ജി. വെല്‍സ് ആണ്. ഇപ്പോൾ ജ്യോതിശാസ്ത്രജ്ഞരും അത് പിന്തുടർന്നു.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുടുംബപരമായ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ തന്നെ ആശ്വാസമുണ്ടാകും. നിങ്ങളുടെ അടക്കിപ്പിടിച്ച നിരാശകൾ തുറന്ന് പറയാനുള്ള അവസരത്തെ സ്വാഗതം ചെയ്യുക, നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിലൂടെ മനസിലെ ഭാരം കുറയും. എന്നാൽ അതേ സമയം അവരോട് സൗമ്യമായിരിക്കുക. 

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇപ്പോൾ നിങ്ങളുടെ രാശിയില്‍ ബുധൻ ശക്തമായ സ്ഥാനം വഹിക്കുന്നു, കരിയറില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. എന്നിരുന്നാലും, പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്, അതിനാൽ ശ്രദ്ധയോടെ കേൾക്കുക. നിങ്ങൾ അവരെ ഗൗരവമായി കാണുന്നുവെന്ന് കുടുംബാംഗങ്ങൾ കരുതുന്നുവെങ്കിൽ അവര്‍ക്കും സന്തോഷം ലഭിക്കും.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ജാഗ്രതയുള്ള മനോഭാവം ബിസിനസ് കാര്യങ്ങള്‍ക്ക് ഉപകാരപ്രദമാകും. മുന്നോട്ട് പോകാന്‍ സമയമായെന്ന് ഉറപ്പു വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. അതുവരെ, സംസാരിച്ചുകൊണ്ടേയിരിക്കുക. മറ്റുള്ളവർ ഇപ്പോൾ നിങ്ങളുടെ ആശയങ്ങളോട് കൂടുതൽ പ്രതികരിക്കുന്നതായി മനസിലാക്കും.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ മാത്രം ആത്മവിശ്വാസം തകരാനുള്ള സാധ്യതയുണ്ട്. നിങ്ങളെ നിരാശപ്പെടുത്താൻ സാധ്യതയുള്ള ആളുകളിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കരുത്. യഥാർത്ഥ പ്രതീക്ഷകളോടെ ഉയർന്ന ലക്ഷ്യങ്ങള്‍ക്ക് അടിവരയിടേണ്ട ദിവസമാണ്.

Also Read: Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ കരുതലിന്റെ പ്രയോജനം അനുഭവിക്കാൻ കാത്തിരിക്കുന്ന ഒരു വലിയ വിശാലമായ ലോകമുണ്ട്. നിങ്ങളെക്കാൾ മോശമായ ആളുകളെ സഹായിക്കുക എന്നതാണ് നിലവിലെ ഗ്രഹ ഊർജ്ജം ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഈ പ്രക്രിയയിൽ നിങ്ങളുടെ സ്വന്തം പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കൂടുതൽ കണ്ടെത്താനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എല്ലാ കാര്യങ്ങളും അന്വേഷിക്കുക എന്ന ഒരു സ്വഭാവം നിങ്ങള്‍ക്കുണ്ട്. കൂടാതെ വിചിത്രവും നിഗൂഢവുമായ വിഷയങ്ങൾ പഠിക്കാൻ  നിങ്ങൾ ഇഷ്ടപ്പെടുന്നു. അടുത്ത കുറച്ച് മാസങ്ങളിൽ, താരതമ്യേന പുതിയ താൽപ്പര്യങ്ങള്‍ പിന്തുടരുന്നതിനായിരിക്കും സമയം കണ്ടെത്തുക. ആദ്യം, രഹസ്യ വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ ചിന്തിക്കണം.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ ദിവസം അനുകൂലമാണ്. വരുമാനം വർദ്ധിപ്പിക്കാനുള്ള മുൻകാല ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങും. ചില ആഗോള ട്രെൻഡുകളിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ വ്യക്തിയും നിങ്ങളാകാം, എന്നാൽ ആറ് മാസത്തേക്ക് എങ്ങനെയെന്ന് വ്യക്തമല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അടുത്ത നാല് മാസത്തേക്ക്, ഒരു ജീവിതാഭിലാഷം നേടാനുള്ള എല്ലാ അവസരങ്ങളും നിങ്ങൾക്ക് ലഭിച്ചേക്കാം. യാദൃശ്ചികമായി, നിങ്ങൾ വിജയിച്ചില്ലെങ്കിൽ, വർഷാവസാനം നിങ്ങൾ വീണ്ടും ശ്രമിക്കേണ്ടിവരും. ഇത് യഥാർത്ഥത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ഒന്നാണ്.

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള വഴികൾ നിങ്ങൾ ചിന്തിച്ചു തുടങ്ങിയേക്കാം. ബിസിനസിനായി കുറച്ചു സമയമേ നിങ്ങള്‍ക്ക് മുന്നിലുള്ളു, എന്നാൽ മതിയായ പണമില്ലാതെ ചില ലക്ഷ്യങ്ങൾ നിങ്ങളുടെ ഗ്രഹണത്തിന് അതീതമായി നിലനിൽക്കുമെന്ന് നിങ്ങൾക്ക് നന്നായി അറിയാം. അടുത്ത അഞ്ച് ദിവസങ്ങളിൽ അനുയോജ്യമായ ലക്ഷ്യങ്ങൾ സ്വയം സജ്ജമാക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ യഥാർത്ഥ ആഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾക്ക് പലപ്പോഴും ഉറപ്പില്ലെങ്കിലും, അടുത്ത മാസത്തിനുള്ളിൽ നിങ്ങൾ നിർബന്ധിതമായി പുതിയ കമ്പനിയിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ ക്ഷേമത്തിനായുള്ള മാര്‍ഗങ്ങള്‍ നോക്കണം. അടുത്ത സുഹൃത്തുക്കളുമായുള്ള ചര്‍ച്ചകള്‍ തുടരുക.

Also Read:Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മനസ് ശാന്തമായിരിക്കും ഇപ്പോള്‍, ശാരീരികമായ മടുപ്പുകള്‍ അമിത ജോലിമൂലമായിരിക്കാം. അതിശയകരമായ ചുറ്റുപാടുകളിൽ ആഡംബരത്തോടെ ജീവിക്കുക. നിങ്ങള്‍ക്കായി കൂടുതല്‍ സമയം കണ്ടെത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചില ആളുകൾ നിങ്ങളെ അവിശ്വസിക്കുന്നത് വിഷമിപ്പിച്ചേക്കാം. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറും. അത് അങ്ങനെ തന്നെ സൂക്ഷിക്കുക. എല്ലാ ബാധ്യതകളും പൂര്‍ത്തിയാക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: