Horoscope 2022: മുന്നാളിനെ അഥവാ മൂന്നാംനാളിനെ ഭയക്കണോ? എന്ന ചോദ്യത്തിന് ഉടനടി നൽകാവുന്ന ഒറ്റവാക്കുത്തരം “ഭയക്കണം” എന്നാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഷ്ട്രീയക്കാർ പറയുന്ന ഭാഷയായാലും തെറ്റില്ല, “ആശങ്കവേണ്ട, ജാഗ്രത മതി!”
എന്താണ് ഈ മൂന്നാംനാൾ/ മുന്നാൾ? ഉത്തരം ലളിതം. നിങ്ങൾ ജനിച്ച നക്ഷത്രത്തിന്റെ മൂന്നാം നാളാണ് മുന്നാൾ. നിങ്ങൾ ജനിച്ചത് അഥവാ നിങ്ങളുടെ ജന്മനക്ഷത്രം അശ്വതിയാണെങ്കിൽ, അതുതൊട്ടെണ്ണുമ്പോൾ വരുന്ന മൂന്നാം നക്ഷത്രമാണ്, നാളാണ് മുന്നാൾ. അതായത് കാർത്തിക.
ഭരണിയിൽ ജനിച്ചാലോ? അതു തൊട്ടെണ്ണണം. ഉത്തരം രോഹിണി. കാർത്തികയിൽ ജനിച്ചാലോ? മകയിരമാവും മൂന്നാം നാൾ. ഒരുദാഹരണം കൂടി നൽകാം. ജന്മനക്ഷത്രം രേവതിയായാൽ തൊട്ടടുത്ത നക്ഷത്രമായ അശ്വതി രണ്ടാം നാളും അതിന്റെ അടുത്ത നക്ഷത്രമായ ഭരണി മൂന്നാം നാളുമാവും.
Read More: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം
മുന്നാൾ മാത്രമല്ല, അതിന്റെ അനുജന്മങ്ങളും ഈ കൂട്ടത്തിൽ തന്നെ വരും. അതായത് മൂന്നാം നാളിന്റെ പത്താമതും പത്തൊമ്പതാമതും ആയി വരുന്ന നക്ഷത്രങ്ങൾ. അതെന്തുകൊണ്ടെന്നാൽ അവ ജന്മനക്ഷത്രത്തിന്റെ അനുജന്മങ്ങളുടെ മൂന്നാമതായി വരുന്ന നക്ഷത്രങ്ങളാണ് എന്നതാകുന്നു.
ഉദാഹരണം ഇങ്ങനെ. അശ്വതിയുടെ അനുജന്മങ്ങൾ മകവും (പത്താം നാൾ), മൂലവും (പത്തൊമ്പതാം നാൾ) ആണ്. അശ്വതിയുടെ മുന്നാൾ കാർത്തികയാണല്ലോ? അതിന്റെ അനുജന്മങ്ങൾ ഉത്രവും ഉത്രാടവുമാകുന്നു. അശ്വതി നാളുകാർക്ക് തന്റെ മുന്നാളായ കാർത്തികയും, തന്റെ ആദ്യ അനുജന്മമായ മകത്തിന്റെ മുന്നാളായ ഉത്രവും, രണ്ടാം അനുജന്മമായ മൂലത്തിന്റെ മുന്നാളായ ഉത്രാടവും ‘മുന്നാൾ’ എന്ന വിഭാഗത്തിൽ തന്നെ വരുകയാണ്.
Read More: Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?
വിവാഹപ്പൊരുത്തം നോക്കുമ്പോൾ സ്ത്രീയുടെ ജന്മനക്ഷത്രത്തെ കേന്ദ്രമാക്കിയാണ് പൊരുത്തങ്ങളെല്ലാം നിർണയിക്കുക. അവളുടെ മൂന്നാംനാളുകാരനെ വിവാഹം കഴിക്കരുത് എന്നാണ് വിധി. പെൺകുട്ടിയുടെ നക്ഷത്രം ചോതിയെങ്കിൽ പുരുഷന്റെ നക്ഷത്രം അനിഴമാകരുത്. പെൺകുട്ടിയുടെ നക്ഷത്രം തിരുവാതിരയായാൽ ആണിന്റെ നക്ഷത്രം പൂയമാകരുത്. അവ മൂന്നാം നാളാണല്ലോ.
Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022
എന്നാൽ കൗതുകം ആണിന്റെ മുന്നാളായി വരുന്ന പെണ്ണിനെ സ്വീകരിച്ചാൽ ഈ നിയമം ഭവിക്കുന്നില്ലെന്നാണ്. അവന്റെ നക്ഷത്രം അത്തവും അവളുടെ നക്ഷത്രം ചോതിയുമായാൽ, അല്ലെങ്കിൽ അവന്റെ നക്ഷത്രം തിരുവാതിരയും അവളുടെ നക്ഷത്രം പൂയവുമായാൽ ഈ നിയമം പരിഗണിക്കപ്പെടുന്നില്ല. ഈ പൊരുത്തങ്ങൾ ‘ദിനപ്പൊരുത്തം’ എന്ന വിഭാഗത്തിലാണ് വരുക. ‘പത്തുപൊരുത്ത’ ങ്ങളിൽ’ ഒന്നാണ് ദിനപ്പൊരുത്തം.
മൂന്നാം നാളുകാരുമായി കൂട്ടുകെട്ടോ ബിസിനസ്സ് പങ്കാളിത്തമോ ഗുണകരമാവില്ല. ശത്രുതയുണ്ടാവും. കഷ്ടനഷ്ടങ്ങൾ ഏർപ്പെട്ടേക്കും. ബന്ധശൈഥില്യത്തിനും സാധ്യത.
Read More: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓരോ മാസത്തെയും കലണ്ടറിൽ മൂന്നാംനാൾ അടയാളപ്പെടുത്തി, അന്നേ ദിവസം ജാഗ്രത പുലർത്താനും പ്രാർത്ഥനകളിൽ മുഴുകാനും ശ്രമിക്കണം എന്ന് ദൈവജ്ഞന്മാർ ഉപദേശിക്കാറുണ്ട്. കുട്ടികളുടെ ജാതകമെഴുതുമ്പോൾ മുന്നാൾ ഒഴിവാക്കണം ഭാവിയിൽ, എന്ന് രേഖപ്പെടുത്താറുണ്ട്. ദീർഘയാത്രകൾ, മംഗളകാര്യങ്ങളുടെ തുടക്കം, കരാറുകളിൽ ഒപ്പുവെയ്ക്കൽ, ധനപരമായ ക്രയവിക്രയങ്ങൾ തുടങ്ങിയവയൊന്നും മൂന്നാംനാളിൽ ചെയ്യരുത്.
Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും
മൂന്നാം നാളിനെ “ആപന്നനക്ഷത്രം” അഥവാ “വിപന്നനക്ഷത്രം”
(ആപത്തുണ്ടാക്കുന്ന നക്ഷത്രം/ വിപത്തുണ്ടാക്കുന്ന നക്ഷത്രം) എന്നാണ് പ്രമാണങ്ങൾ വിശേഷിപ്പിക്കുന്നത്.
Read More:
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- 2022 Yearly Horoscope Predictions: വർഷഫലം 2022
- Weekly Horoscope (April 23 – April 30, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ശനിദശ, ബുധദശ, കേതുദശ, ശുക്രദശ എന്നിങ്ങനെയെല്ലാം വരുന്ന ദശകൾ സംവിധാനം ചെയ്തിട്ടുള്ളതും നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒരു വ്യക്തിക്ക് ആദ്യം വരുന്നത് അയാളുടെ ജന്മനക്ഷത്രത്തിന്റെ അധിപനായ ഗ്രഹത്തിന്റെ ദശയാണ്, രണ്ടാമത്തെ നക്ഷത്രത്തിന്റെ അധിപനായ ഗ്രഹത്തിന്റേതാവും രണ്ടാം ദശ.
മൂന്നാംനക്ഷത്രത്തിന്റെ നാഥനായ ഗ്രഹത്തിന്റേതാവും, മൂന്നാംദശ. ദശകളിൽ മൂന്നാമതായി വരുന്ന ദശ, ശുഭഗ്രഹങ്ങളായ വ്യാഴത്തിന്റെയോ ശുക്രന്റെയോ ആയിരുന്നാലും, കടമ്പ തന്നെയാവും, ആർക്കും. അപ്പോൾ മൂന്നാംദശ പാപഗ്രഹങ്ങൾ ആയ രാഹുവിന്റെയോ ശനിയുടെയോ ആണെങ്കിൽ അത് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ കാലമായിരിക്കും എന്നതിൽ സംശയമില്ല.