scorecardresearch

Daily Horoscope May 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope May 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope May 05, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 4

Daily Horoscope May 05, 2022: ആത്മാവിന്റെ യാത്രയെ കുറിച്ച് സംസാരിക്കാനുള്ള സമയമാണിത്. ഈ ജ്യോതിഷ വിശ്വാസമാണ് ജാതകങ്ങൾക്കപ്പുറത്തേക്കും ഗ്രഹങ്ങൾ സ്വാധീനിക്കുന്നു എന്ന ആശയത്തിന് അപ്പുറത്തേക്കും നമ്മെ നയിക്കുന്നത്. ഇതിനു പകരം, നമ്മുടെ ആത്മാവിന് അല്ലെങ്കിൽ നമ്മുടെ മനസ്സിന് എങ്ങനെ ഗ്രഹങ്ങളിലൂടെ സഞ്ചരിക്കാനും ജ്ഞാനം നേടാനും നമ്മെ മികച്ച ആളുകളാക്കാനും സാധിക്കുമെന്ന് ഞങ്ങൾ ചിന്തിക്കുന്നു. നമ്മുടെ ചില പഴയ വിശുദ്ധ ഗ്രന്ഥങ്ങളിലെ പ്രധാന ആശയമാണിത്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചില കാലതാമസങ്ങൾക്ക് ശേഷം സാമ്പത്തികമായ പദ്ധതികൾ നീങ്ങാൻ തുടങ്ങും. എന്നിരുന്നാലും, നിങ്ങളുടെ തീരുമാനം ആവേശഭരിതമായായിരിക്കാൻ പോന്നവയാണെന്ന് ചൂണ്ടിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. പെട്ടെന്നുള്ള വാങ്ങലുകൾക്ക് ഇത് നല്ല കാലമാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് അത്ര നല്ല സമയമല്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമൂഹികമായ കൂടിച്ചേരലുകളാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ, ആകർഷകമായ ചില കൂടികാഴ്ചകൾക്കും ഏറ്റുമുട്ടലുകൾക്കും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങളും ഏറെ സവിശേഷമാണ്, ശരിയായ നീക്കങ്ങൾ നടത്താൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ ലാഭം നേടാൻ കഴിയും.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചന്ദ്രൻ നിങ്ങളെ ഇപ്പോൾ അൽപ്പം ആത്മാഭിമാനമുള്ളവരാക്കാൻ ശ്രമിക്കുന്നു, എന്നാൽ നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന് സങ്കൽപ്പിക്കുന്നതിനുമുമ്പ്, നിങ്ങൾക്ക് ആത്മാർത്ഥമായി എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുക. അല്ലെങ്കിൽ, കുറച്ചുകൂടി വിനയകുലീനനാവാൻ ശ്രമിക്കുക, അത് നിങ്ങൾക്ക് ചേരും!

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അന്തസ്സും പദവിയുമുള്ള ആളുകളിലേക്ക് നിങ്ങളെ ആകർഷിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വയം ചോദിക്കുക? അവർക്ക് ഉള്ളതിൽ നിങ്ങൾക്ക് ഇല്ലാത്തത് എന്താണ്, നിങ്ങളിലെ ഗുണങ്ങൾ നിങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാനാവും? ഈ ചോദ്യങ്ങളൊന്നും നിങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യേണ്ടതില്ല. അതിനായി പ്രത്യേകം ഒന്നും പ്ലാൻ ചെയ്യേണ്ടതുമില്ല!

Also Read: Horoscope 2022:ശനി രാശി മാറുന്നു, വൃശ്ചിക കൂറിന് കണ്ടകശനി, കുംഭക്കൂറിന് ജന്മശനി, മീനക്കൂറിന് ഏഴരശനിയുടെ ആരംഭം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പങ്കാളികളുമായിട്ടുള്ള പ്രശ്‌നങ്ങൾ, വിവാഹ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് നിങ്ങൾ കൂടുതൽ അടുക്കുന്നു എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. നോക്കൂ, പഗാർഹിക ഐക്യത്തിന്റെ താക്കോൽ പങ്കാളികളുടെ അടുത്താണ്, വളരെ ലളിതവും അടിസ്ഥാനപരവുമായ ഈ സത്യം നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പങ്കാളിയുമായുള്ള വഴക്കോ പൊരുത്തക്കേടോ വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ, ചില ദീർഘകാല പദ്ധതികൾ വേണ്ടെന്ന് നിങ്ങൾ നിർബന്ധിതരായേക്കാം. മറുവശത്ത്, മറ്റൊരു നല്ല വാർത്ത വരൻ പോകുന്നുണ്ട്. നിങ്ങൾ കാത്തിരുന്ന മടുത്തെങ്കിൽ, അവിടെ നിന്ന് പുറത്തുകടന്ന് മറ്റുള്ളവരോട് അവർ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി ചോദിക്കുക.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പ്രതീക്ഷയുടെ ഒരു കിരണമുണ്ട്. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ നിങ്ങൾ ഉപേക്ഷിച്ച ഒരു നല്ല ഓഫറോ ക്ഷണമോ പുനരുജ്ജീവിപ്പിക്കപ്പെടും, അത് നിങ്ങൾക്ക് വളരെ സന്തോഷം നൽകുന്നതായിരിക്കും. ഒരുപക്ഷെ, ഇതുവരെയുള്ള പ്രയത്‌നങ്ങളെല്ലാം ഏറെ വിലമതിക്കുന്നതായി തോന്നും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് ചിന്തക്കുന്നു എന്ന് അധികം ശ്രദ്ധിക്കേണ്ടതില്ല. സാധാരണയിലും കൂടുതൽ നിങ്ങൾ പിൻവലിയുന്നു എന്ന തോന്നലുണ്ടായാൽ പരിഭ്രാന്തരാകരുത്. നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടിൽ നിന്ന് മറ്റുള്ളവരുടെ പ്രവർത്തനങ്ങളും പെരുമാറ്റവും പരിഗണിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്‌തേക്കും.

SAGITTA

Also Read: Monthly Horoscope 2022 May: 2022 മേയ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചെറിയ രീതിയിലാണെങ്കിലും തോൽവി ഒഴിവാക്കാനും വ്യക്തിപരമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ച് മുന്നോട്ട് നീങ്ങാനും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പങ്കാളികൾക്ക് മുന്നിൽ നിർദ്ദേശങ്ങൾ വെക്കാനുള്ള സമയമാണ്, അവർ കേൾക്കാനും തയ്യാറാണ്. എന്നാൽ ചിലപ്പോൾ കൂടുതൽ ശ്രദ്ധനൽകാൻ നിങ്ങൾക്ക് അവരെ നിർബന്ധിക്കേണ്ടി വരും.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

ഉജ്ജ്വലമായ സാമൂഹിക വശങ്ങൾ കൊടുങ്കാറ്റുകളെ ഭേദിക്കുകയും ഉപയോഗപ്രദമായ നിരവധി ഒത്തുചേരലുകൾ ആസ്വദിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും വേണം. വൈകാരികമായ ബന്ധങ്ങളിലും യാത്രാ പദ്ധതികകളിലും കൂടുതൽ ശ്രദ്ധനൽകണം, അവിടെ കൂട്ടിച്ചേർക്കലുകൾ ആവശ്യമായി വന്നേക്കും ചിലപ്പോൾ ചില വിടവുകൾ നികത്തേണ്ടതായും.

Also Read:Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പദ്ധതികളുമായി ബന്ധപ്പെട്ട മികച്ച ഗ്രഹ വശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വീട്ടിൽ നിങ്ങൾക്കാണ് ഇപ്പോഴാണ് അധികാരം, കുടുംബാംഗങ്ങൾ പറയുന്നതോ ചെയ്യുന്നതോ നിങ്ങളുടെ ആഗ്രഹങ്ങളെ തടസ്സപ്പെടുത്തരുത്. ഉത്തരവാദിത്തത്തോടൊപ്പം എല്ലാത്തിനോടും പക്വതയും നീതിയും കാണിക്കണമെന്ന് ഓർക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാ സുപ്രധാന തീരുമാനങ്ങളും എന്നെന്നേക്കുമായി എടുക്കാൻ എല്ലാവരെയും അനുവദിക്കാനാവില്ല. നിങ്ങളുടെ ഒന്നും ചെയ്യാത്ത സ്വഭാവം മാറ്റി നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുക. എന്നാൽ, നിങ്ങളുടെ അനുമാനങ്ങൾ, സംശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് എന്നത് മനസ്സിൽ വച്ചേക്കുക.

Also Read: Weekly Horoscope (April 30 - May 06, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: