scorecardresearch

Daily Horoscope June 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 2

Daily Horoscope June 08, 2022:ഇന്നത്തെ പ്രധാന ഗ്രഹം സ്നേഹവും വാത്സല്യവും പ്രദാനം ചെയ്യുന്ന ശുക്രനാണ്. സൗന്ദര്യത്തെയും ഈ ലോകത്തിലെ എല്ലാ നല്ല കാര്യങ്ങളെയും വിലമതിക്കാനുള്ള ഒരു നിമിഷമാണിത്. എല്ലാ പ്രായത്തിലുമുള്ള പ്രണയികൾക്ക് ഇത് അനുയോജ്യമായ ഒരു കാലഘട്ടമാണ്, കൂടാതെ തീരുമാനങ്ങള്‍ എടുക്കുന്നതിനും നടപ്പാക്കുന്നതിനും അനുകൂലമായ സമയമാണ്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചൊവ്വ ഇപ്പോഴും നിങ്ങളുടെ രാശിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. വൈകാരികമായ ഒരു കാര്യത്തില്‍ വിജയം നേടിയേക്കാം. നിങ്ങളുടെ തന്ത്രം പ്രാവര്‍ത്തികമാക്കുന്നതിന് നിങ്ങൾ വേഗത്തിൽ ചിന്തിക്കുകയും നിങ്ങളുടെ വഴി നേടാനുള്ള ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുകയും വേണം. 

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

യാത്രാ പദ്ധതികൾ ഇപ്പോൾ നടക്കണം. നിങ്ങളുടെ സുഖപ്രദമായ ജീവിതത്തില്‍ നിന്ന് സ്വയം പുറത്തുകടന്ന് ലോകത്തെ നേരിടാന്‍ നിങ്ങൾക്ക് ഇപ്പോഴും അവസരമുണ്ട്. ഈ സാഹസിക അവസരം നഷ്ടപ്പെടുത്തരുത്. കൂടുതൽ പരിചയസമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് കഴിയുന്ന ഏത് വിദഗ്ദ്ധോപദേശവും തേടുക.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പ്രതിബന്ധങ്ങൾ കൊണ്ടുവരുന്ന ശനിയുമായി നിലവിലുള്ള ബന്ധം, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ഒരു വഴിത്തിരിവിലേക്ക് തിരിയുന്നു എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചനയാണ്. നിങ്ങളോട് സത്യസന്ധത പുലർത്തുക എന്നതാണ് നിങ്ങളുടെ മികച്ച തന്ത്രം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എന്തിന് വേണ്ടിയും നിങ്ങള്‍ പോരാടുക. എന്നാല്‍ നിങ്ങളുടെ സ്വഭാവത്തിന്റെ വശങ്ങളുമായുള്ള ഒരു ഏറ്റുമുട്ടലിലേക്ക് ഇത് മാറുമോ എന്ന് നോക്കുക. വിട്ടില്‍ പെട്ടെന്ന് ദേഷ്യം വരുന്ന സന്ദര്‍ഭം ഉണ്ടായാല്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതാകും ഉചിതം.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചന്ദ്രൻ ഒരു സഹാനുഭൂതിയുള്ള പ്രദേശത്താണ്, നിങ്ങളുടെ ഏറ്റവും മികച്ച സ്വഭാവ ഗുണങ്ങള്‍ മെച്ചപ്പെടുന്നു. അതിനാൽ, ഇന്ന് ജീവിതം ഒരു കയറ്റം നിറഞ്ഞ പോരാട്ടമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഭാവി  നിങ്ങൾക്ക് അനുകൂലമാണെന്ന് ഉറപ്പാക്കുക. നന്നായി ചിന്തിക്കുക, പദ്ധതികൾ ആസൂത്രണം ചെയ്യുക, മികച്ച തീരുമാനങ്ങൾ എടുക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ശരിയാക്കി കൊടുക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ ഒരു കുട്ടിക്കോ കാമുകനോ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. എല്ലാവർക്കും ഇത് പ്രായോഗിക പരിഹാരങ്ങൾക്കായും പണം നിയന്ത്രണത്തിലാക്കാനും പഠനം സന്തുലിതാവസ്ഥയിലെത്തിക്കാനും ഉള്ള ദിവസമാണ്.

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കുടുംബ കലഹങ്ങള്‍ ഒത്തുതീര്‍പ്പാക്കുക വീടിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവ അജണ്ടയിലുണ്ട്. ഒരു കാര്യം തീർച്ചയാണ്, പതിവ് ജോലികളെല്ലാം ശാന്തമായി തീര്‍ക്കുകയാണെങ്കില്‍ പങ്കാളികള്‍ക്കും സന്തോഷമായേക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൃശ്ചികം രാശിയുടെ സ്വഭാവത്തിൽ പ്രധാനമായുമുള്ളത് മൂർച്ചയുള്ള നാവാണ്. മറ്റുള്ളവര്‍ പരിഹാസമെന്ന് കണക്കാക്കിയാലും നിങ്ങള്‍ വിരോധാഭസത്തിന്റെ ആള്‍രൂപമാണ്. നിങ്ങളുടെ സ്വഭാവത്തിന്റെ ഈ വശം പ്രകടിപ്പിക്കുമ്പോൾ, നിങ്ങൾ വിലമതിക്കുന്ന, പിന്തുണയുള്ള നല്‍കുന്ന ആളുകള്‍ അകലാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കുക.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ ആഡംബരങ്ങളേക്കാൾ പ്രധാനമാണ് ആവശ്യകാര്യങ്ങള്‍. അതിനാൽ, ഇന്ന് ആസ്വാദ്യകരമായ വശങ്ങൾ ഉണ്ടെങ്കിലും, ഉടനടിയുള്ള സംതൃപ്തിയെക്കാൾ ദീർഘകാല ആശ്വാസത്തെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നത്. നിങ്ങൾ ഒരു പുതിയ സർഗ്ഗാത്മക വൈദഗ്ദ്ധ്യം തിരഞ്ഞെടുക്കുന്നത് പരിഗണിക്കുകയാണെങ്കിൽ അത് തുടരുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

ജനുവരിയില്‍ ജന്മദിനങ്ങമുള്ള മകരം രാശിക്കാർക്ക് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണിത്. ഭാഗികമായി നിങ്ങളുടെ പ്രതീക്ഷകൾ അതിവേഗം ഉയരുകയാണ്, ഒരുപക്ഷേ അവ യാഥാർത്ഥ്യമായി കണ്ടുമുട്ടാൻ കഴിയുന്ന പരിധിക്കപ്പുറം.

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഭയങ്ങളും ആശങ്കകളും ഉയർന്നുവന്നേക്കാം. ആരെങ്കിലും നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നിങ്ങൾക്ക് ആശങ്കയുണ്ടോ? ഒരു സഹപ്രവർത്തകൻ നിങ്ങളെ നിരാശപ്പെടുത്തിയിരിക്കാം. സത്യസന്ധതയോടുകൂടി പ്രതികരിക്കുക. നിങ്ങൾ മറ്റാരുടെയും പുറകെ പോകേണ്ട ആവശ്യമില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാം മാറണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്കും എല്ലാം അതേപടി തുടരണമെന്ന് ആവശ്യപ്പെടുന്നവർക്കും ഇടയിൽ ലോകം വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ട് ക്യാമ്പുകൾക്കിടയിൽ നിങ്ങൾക്ക് മധ്യസ്ഥത വഹിക്കേണ്ടി വന്നേക്കാം, കാരണം നിങ്ങൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. സമാധാനം ലഭിക്കണമെങ്കില്‍ അൽപ്പം പണം പോലും മുടക്കേണ്ടി വന്നേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: