/indian-express-malayalam/media/media_files/uploads/2022/02/Horoscope-4.jpg)
Daily Horoscope June 06, 2022:മീനം രാശിയാണ് എന്റെ ഈ ദിവസത്തെ അടയാളം. അതിനാൽ ലോകം മുഴുവൻ വൈകാരികവും പ്രണയം നിറഞ്ഞതുമായി വഴിത്തിരിവിലേക്ക് നീങ്ങിയേക്കാം. നിങ്ങൾ ഒരു മീനരാശിയില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ വളരെ നല്ല സമയമാണ്. എന്നാല്‍ മകരം രാശിയിലുള്‍പ്പെട്ടവര്‍ക്ക് ചുറ്റും അവര്‍ക്ക് മനസിലാകാത്ത പലകാര്യങ്ങളും സംഭവിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ജോലിസ്ഥലത്ത് അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മേടം രാശിയില്‍ ഉള്‍പ്പെട്ടവര്‍ നേടിയെടുത്ത കാര്യങ്ങള്‍ പൊതുജന പരിശോധനയ്ക്ക് വിധേയമായേക്കും. ഈ ആഴ്ച തീരുന്നതിന് മുന്‍പ് തന്നെ അത് സംഭവിച്ചേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മുന്നില്‍ വരുന്ന സുപ്രധാന വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുക. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് സമാനതകളില്ലാത്ത തരത്തില്‍ ബഹുമാനവും ആദരവും നല്‍കും.
Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലെ പ്രതിസന്ധി ഒരിക്കല്‍ക്കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാശിയനുസരിച്ച് നിങ്ങൾ ഒരു ദീർഘകാല ചക്രത്തിലൂടെ കടന്നുപോകുന്നു. അതിൽ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങൾ വളരെ ആഴത്തിലുള്ള പ്രാധാന്യമുള്ളതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഈ ആഴ്ച നിങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ജൂൺ മാസത്തിലെ കര്‍ക്കിടകം രാശിക്കാര്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. ജൂലൈയില്‍ ജനിച്ചവര്‍ നിലവിലുള്ള കാര്യങ്ങൾ ചെയ്യാനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-5.jpg)
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അടുത്ത ഏഴ് ദിവസങ്ങളില്‍ തൊഴില്‍പരമായി ഒരു നിര്‍ണായക ഘട്ടത്തില്‍ നിങ്ങളെത്തും. അത്തരം സമയങ്ങളിൽ പ്രവർത്തിക്കാനുള്ള മാർഗം വിവേകത്തോടെയും ജാഗ്രതയോടെയും ഓരോ അവസരവും നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റുക എന്നതാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ചയില്‍ നിങ്ങള്‍ ഒരു ആശയക്കുഴപ്പത്തിലായേക്കാം. അതിലൂടെ നിങ്ങളുടെ സ്വാഭാവിക അഭിനിവേശവും ഉത്സാഹവും സാഹസികമായി മുന്നോട്ട് പോകാനുള്ള നിങ്ങളുടെ ശൈലിയും തമ്മില്‍ വൈരുദ്ധ്യമുണ്ടാകും. നിങ്ങളുടെ ചിലവുകള്‍ വീണ്ടും വര്‍ധിക്കാന്‍ പോവുകയാണെന്ന് തോന്നുന്നു.
Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഇത് വിട്ടുവീഴ്ചയ്ക്കുള്ള ആഴ്ചയല്ല. നിങ്ങളുടെ നിലപാടുകള്‍ മുറുകെ പിടിക്കാനുള്ള സമയമല്ല ഇത്. എന്തായാലും നിങ്ങൾക്ക് ഒരിക്കലും അത്ര നല്ല പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ല. പങ്കാളികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒന്നോ രണ്ടോ വെല്ലുവിളികൾ നേരിടേണ്ടി വന്നാലും, നിങ്ങളുടെ താൽപ്പര്യങ്ങള്‍ക്ക് അനുകൂലമാണ് എല്ലാം. ഭാഗ്യവശാൽ, സൂര്യന്റെ സാന്നിധ്യം നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ആദ്യം ക്ഷമാപണം നടത്തുക.
Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-1.jpg)
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കൽ കൂടി സംസാരിച്ചാൽ വിഷമിക്കരുത്. നിങ്ങൾ ഒരു പ്രത്യേക ഹ്രസ്വകാല ഘട്ടത്തിന്റെ അവസാനത്തോട് അടുക്കുകയാണ്, അടുത്ത മൂന്ന് മാസങ്ങളിൽ നിങ്ങളുടെ അഭിവൃദ്ധിയുടെ സാധ്യതകൾ ഈ ആഴ്‌ചയുണ്ടാകുന്ന പ്രതിസന്ധിയെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് വേണമെങ്കിൽ, ആഴ്‌ചയിലെ വെല്ലുവിളി നിറഞ്ഞതും ഊർജ്ജസ്വലവുമായ വിന്യാസങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഏത് പൊരുത്തക്കേടും നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റിയേക്കാം.
Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ചെറിയ തോതിൽ പോലും, മറ്റ് ആളുകൾക്ക് ജീവിക്കാനുള്ള മികച്ച മാർഗം കാണിക്കാൻ നിങ്ങൾക്ക് കഴിവുണ്ട്. അവരെ മാതൃകാപരമായി പഠിപ്പിക്കുക, എന്നാൽ അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ സാമൂഹിക പ്രതിബദ്ധതകൾ വികസിക്കുകയാണ്. നിങ്ങളിൽ പലരും ഇപ്പോൾ ഒരു ഔപചാരിക കൂട്ടായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ആഴ്ച, നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ യഥാർത്ഥ സ്വഭാവം വ്യക്തമാകും, തുടരണോ ഉപേക്ഷിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കേണ്ടിവരും. നിങ്ങൾ ഒരു വിട്ടുവീഴ്ച കണ്ടെത്താൻ ശ്രമിക്കും, പക്ഷേ അത് നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല.
/indian-express-malayalam/media/media_files/uploads/2021/07/Horoscope-Band-4.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.