scorecardresearch

Daily Horoscope June 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope June 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope June 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 6

Daily Horoscope June 04, 2022:ഇന്ന് ഗ്രഹനിലകള്‍ മാറിമാറി വരുന്നു. അടുത്തതായി വരുന്നത് പ്ലൂട്ടോയുടെ വിന്യാസമാണ്. നമ്മൾ  ഗ്രഹങ്ങളെ സൂക്ഷ്മമായി നോക്കുകയാണെങ്കിൽ  അവയുടെ അർത്ഥത്തെക്കുറിച്ച് നമുക്ക് അവബോധജന്യമായ ഉൾക്കാഴ്ച ലഭിച്ചേക്കാം. പരമ്പരാഗത ഐതിഹ്യമനുസരിച്ച് അതൊരു പോസിറ്റീവായ ബന്ധമാണ്. സത്യത്തോട് കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് നല്ലതാണ്.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വരുമാനവും സാമ്പത്തികവും ഇപ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ കുറച്ച് വലിയ ചിലവുകള്‍ ഉണ്ടായേക്കാം. നിങ്ങൾ വിജയിക്കണമെങ്കിൽ അൽപ്പം വക്രത കാണിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അസാധാരണമായ രീതിയിൽ ഉണ്ടാകുന്ന സംഭവങ്ങൾ മനുഷ്യരെ സങ്കീർണ്ണമാക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാകും. വലുതായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ് എല്ലാവരും സാധാരണയായി മുന്നോട്ടു പോകുന്നു എന്ന് സങ്കൽപ്പിച്ചിട്ട് കാര്യമില്ല. ചിലപ്പോൾ അവർ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

Advertisment

മിഥുനം രാശി (മേയ് 22 – ജൂൺ 21)

എല്ലാവരേയും നിങ്ങളുടെ പക്ഷത്ത് നിർത്താനും കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാനുമുള്ള സമയമുണ്ട്. നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് പറയാനുള്ള സമയമാണിതെന്ന് തീരുമാനിക്കാനുള്ള അവകാശങ്ങൾ നിങ്ങൾക്കുള്ളിലാണ്. നിങ്ങളുടെ വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ലോകം നിങ്ങൾക്ക് എതിരാണെന്ന് കുറച്ച് കാലമായി നിങ്ങൾക്ക് തോന്നുന്നു. കാര്യങ്ങൾ മെച്ചപ്പെടുന്നതായി നിങ്ങൾ ഇപ്പോൾ എന്തെങ്കിലും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചില ബുദ്ധിമുട്ടുകൾക്കിടയിലും, നിങ്ങൾ പുഞ്ചിരിച്ചാൽ നിങ്ങൾക്ക് സുഖം തോന്നും.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഈ ആഴ്‌ച വീടിനെയും കുടുംബജീവിതത്തെയും കുറിച്ച് അധികം സംസാരിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്കറിയാം. കാരണം, ഗ്രഹസൂചകങ്ങൾ കേവലവും സമ്പൂർണവുമായ മാറ്റത്തിന് ശഠിക്കുന്നത് ഇപ്പോൾ മാത്രമാണ്. ഇതെല്ലാം സൂര്യനെയും ചന്ദ്രനെയും സംബന്ധിക്കുന്നതാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എവിടെ നോക്കിയാലും വിദേശ രാജ്യങ്ങളോ വിചിത്ര സംസ്കാരങ്ങളോ ദൂരെയുള്ള ആളുകളോ നിങ്ങളില്‍ നിർണായക പങ്ക് വഹിക്കുന്നതായി തോന്നുന്നു. എല്ലാ ചിന്തകളും നിർദ്ദേശങ്ങളും തീരുമാനങ്ങളും ഓരോ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്ന് നിങ്ങൾ തിരിച്ചറിയണം. 

Also Read: Monthly Horoscope 2022: ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പ്രയോജനകരമായ മാറ്റങ്ങൾ ഒടുവിൽ സംഭവിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കും ഒപ്പമുള്ളവര്‍ക്കും ധാരാളം കാര്യങ്ങൾ ചെയ്തു നല്‍കാനുണ്ടെന്ന് മനസിലാക്കണം. എന്നിരുന്നാലും സാമ്പത്തിക സ്ഥിതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കൂടാതെ കുറച്ച് നാളത്തേക്ക് എല്ലാം സൂക്ഷ്മമായ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. 

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരുപാട് ആളുകൾ നിങ്ങളെ തെറ്റിദ്ധരിക്കുന്നു, ഒരുപക്ഷേ നിങ്ങൾക്കിത് പരിചിതമായ ഒന്നായിരിക്കാം. എന്നിട്ടും ഇത് അനിവാര്യമായ ഒന്നല്ല. സ്വയം വിശദീകരിക്കാൻ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം, മറ്റൊരാളുടെ പദ്ധതിയില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുക.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചില അത്യാവശ്യ ജോലികൾ നിങ്ങൾ മറക്കുന്ന തരത്തിൽ മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങൾ ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമം ശരിയാക്കുക. തുടർന്ന് നിങ്ങൾ ശരിയായ വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ എത്രമാത്രം മികച്ചതാണെന്ന് തെളിയിക്കാനുള്ള അവസരമാണിത്. സ്വയം ആഹ്ളാദത്തിനും ആനന്ദത്തിനുമുള്ള അവസരങ്ങളാൽ സമ്പന്നമായ ഒരു കാലഘട്ടമാണിത്. കുട്ടികളുടെയും ഇളയ ബന്ധുക്കളുടെയും കൂട്ടുകെട്ട് രസകരമായിരിക്കും.

Also Read: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കഷ്ടപ്പെട്ടത് മതിയെന്ന് പറയുന്നതാവും ശരി. എന്നിരുന്നാലും, നിങ്ങളെ മുന്നോട്ടെത്തിക്കാന്‍ ഒരുപാട് ചെയ്യാനുണ്ട്. മുൻകാലങ്ങളിലെ നിഷേധാത്മകമായ വൈകാരിക വിഷയങ്ങളില്‍ നിന്ന് നിങ്ങൾ ഒരു ഇടവേള എടുക്കു. കുടുംബാംഗവുമായി അടുത്ത ബന്ധം പുനഃസ്ഥാപിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യാഴം, നെപ്റ്റ്യൂൺ തുടങ്ങിയ പ്രചോദിത ഗ്രഹങ്ങള്‍ക്ക് ചെവികൊടുക്കുകയും നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുകയും ചെയ്യുക. നിങ്ങൾ ചെയ്യാമെന്ന് വാഗ്‌ദാനം നല്‍കിയതെല്ലാം പൂര്‍ത്തികരിക്കുന്നത് നല്ലതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: