scorecardresearch

Daily Horoscope August 11, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 11, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 11, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
Horoscope 4

Daily Horoscope August 11, 2022: ആഗോളതലത്തിൽ ഇന്ന് ജാഗ്രതയുടെ ഘട്ടത്തില്‍ നിന്ന് സാഹസിക മേഖലയിലേക്ക് നീങ്ങുകയാണ്. ആ ലളിതമായ മാറ്റം, പലക്രമീകരണങ്ങളും അയവുള്ളതായേക്കാം. നമ്മൾ എവിടെയാണെന്നും നമ്മൾ ശരിയായ പാതയിലാണോയെന്നും കണ്ടെത്തുന്നതിന് സാഹചര്യം അവലോകനം ചെയ്യേണ്ട സമയമാണിതെന്ന് തോന്നുന്നു.

Advertisment

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക കാര്യത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു പദ്ധതിയില്‍ നിന്ന കനത്ത നഷ്ടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. ജാഗ്രത ഏറ്റവും ആവശ്യമായ സമയമായ ദിവസമാണിത്. ഒരു കാര്യം തീർച്ചയാണ്, നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവര്‍ നിങ്ങളെ തെറ്റിദ്ധരിച്ചതായി അവര്‍ക്കു തോന്നലുണ്ടായേക്കാം. പക്ഷെ അവരുടെ നിഗമനം ശരിയാണോ. പ്രശ്‌നങ്ങൾ കടന്നുപോകുന്നതുവരെ കാത്തിരിക്കാനും നിരീക്ഷിക്കാനും നിങ്ങള്‍ക്ക് കഴിയും. നിങ്ങൾ എല്ലായ്പ്പോഴും എന്നപോലെ തിരിച്ചടിയില്ലാത പുറത്തുവരും. എന്നാൽ അടുത്ത ആഴ്‌ചയിൽ നിങ്ങളുടെ വലിയ അഭിലാഷങ്ങൾ നടക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വിവാദ വിഷയങ്ങൾ സംസാരിക്കുന്നകിന് മുമ്പ് അൽപ്പസമയം കാത്തിരിക്കുക. നിങ്ങൾ പറയുന്നത് കേൾക്കാൻ മറ്റുള്ളവർ തയ്യാറാകണമെന്നില്ല. നിങ്ങൾ ഫീൽഡിൽ മുന്നിലാണ് എന്നത് നിങ്ങൾക്ക് ഒരു പരിധിവരെ ഇളവ് നൽകുന്നു. ഏത് സാഹചര്യത്തിലും നിങ്ങളുടെ ചാന്ദ്ര വിന്യാസം പിന്തുണയ്ക്കുന്നു, അതിനാൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

Advertisment
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റൊരാളില്‍ നിങ്ങള്‍ നിരാശപ്പെടുകയും വൈകാരിക പദ്ധതികള്‍ എപ്പോഴെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്താല്‍ സന്തോഷിക്കാം. നിങ്ങളുടെ രാശിയില്‍ ശുക്രന്റെ പുതിയ പങ്ക് നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന എല്ലാ സ്നേഹവും കൊണ്ടുവരാൻ ബാധ്യസ്ഥമാണ്, 

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില വിട്ടുവീഴ്ചകള്‍ ചെയ്തതിൽ നിങ്ങൾ ഖേദിക്കുമെന്ന് ഞാൻ കരുതുന്നില്ല. നിര്‍ദേശങ്ങളോട് നന്നായി പ്രതികരിക്കാനുള്ള നിങ്ങളുടെ കഴിവ് മറ്റുള്ളവര്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കൂടാതെ, നിങ്ങളുടെ സ്വന്തം ജീവിതത്തിലെ തടസങ്ങൾ ഒഴിവാക്കുന്നതിലൂടെ, നിങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ലഘൂകരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കഴിഞ്ഞ കുറച്ച് മാസങ്ങളിലെ വ്യക്തിപരമായ സംഭവങ്ങൾ നിങ്ങളെ കൂടുതൽ തുറന്നുപറയാന്‍ നിർബന്ധിതരാക്കിയിട്ടുണ്ട്. എന്നാൽ ഒന്നോ രണ്ടോ വിവരങ്ങൾ ഇപ്പോൾ മൂടിവെക്കേണ്ടതുണ്ടെന്ന് നിങ്ങൾക്ക് ഇപ്പോഴും തോന്നിയേക്കാം. 

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഗ്രഹാധിപനായ ശുക്രൻ ഇപ്പോൾ നിങ്ങളുടെ രാശിയിലെ ഒരു വൈകാരിക മേഖലയുടെ സമീപത്താണ്. നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ മുന്നോട്ട് നയിക്കുന്നത് ശുദ്ധമായ വികാരവും റൊമാന്റിക് അഭിലാഷങ്ങളുമാണെന്ന് നിങ്ങൾ ഉടൻ കണ്ടെത്തും. ഒരു സംശയത്തിനും അറുതി വരാൻ പോകുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സ്വന്തം ഉപദേശം പിന്തുടരുക. എന്താണ് ശരിയെന്ന് മറ്റുള്ളവര്‍ കരുതുന്ന കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഒരു പങ്കാളിയുമായി നിങ്ങൾക്ക് സമന്വയം ഇല്ലായിരിക്കാം, പക്ഷേ അത് അധികകാലം നിലനിൽക്കില്ല.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളിൽ ഭൂരിഭാഗം പേർക്കും, വാരാന്ത്യത്തിന് ശേഷം ബുദ്ധിമുട്ട് കുറയും. അതിനാൽ തിരക്കുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കാര്യങ്ങള്‍ ചെറുക്കുന്നതിന് പകരം എന്തുകൊണ്ട് അതിനൊപ്പം പോയിക്കൂടാ? ദൂരെ നിന്നുള്ള വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. അതായിരിക്കാം ഒടുവിൽ ഒരു പുതിയ പാത സ്വീകരിക്കാൻ നിങ്ങളെ തീരുമാനിക്കുന്നത്.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

വെല്ലുവിളി നിറഞ്ഞ ഗ്രഹ വിന്യാസത്തിന് പോലും ചില വ്യക്തിഗത ലക്ഷ്യങ്ങളും അഭിലാഷങ്ങളും പിന്തുടരുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല. ഇനിയുള്ള ദിവസങ്ങളിൽ പറയുന്ന കാര്യങ്ങൾ മുൻകാല നിരാശകൾ തീർത്തേക്കാം എന്നൊരു തോന്നൽ എനിക്കുണ്ട്. അതൊരു നല്ല വാർത്തയായിരിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുംഭം ഒരു നിശ്ചിത ചിഹ്നമാണ്, അതിനർത്ഥം നിങ്ങൾ എപ്പോഴെങ്കിലും പൊരുത്തപ്പെടാൻ കഴിയുന്നവരാണെന്ന് തോന്നുമെങ്കിലും, വാസ്തവത്തിൽ നിങ്ങൾ ഉണ്ടാക്കാത്ത മാറ്റങ്ങളെ അഭിമുഖീകരിക്കുമ്പോൾ പരിഭ്രാന്തരാകാറുണ്ട്. ഇപ്പോൾ കുറച്ചുകൂടി വഴക്കമുള്ളവരായിരിക്കുക. നിങ്ങൾ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഒരു കാര്യത്തിലേക്കുള്ള വഴി നിങ്ങൾ തുറക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു പ്രധാന അവസരം കാത്തിരിക്കണം, നിങ്ങൾ തയ്യാറായിരിക്കുക.. സാഹസികരായ മീനരാശിക്കാർക്കായി എന്താണ് കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഇതിനകം തന്നെ ഒരു സൂചന ഉണ്ടായിരിക്കാം. പിന്നോട്ട് പോകുന്ന രീതിയല്ല നിങ്ങളുടേത്, അതൊരു നല്ല കാര്യമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: