scorecardresearch
Latest News

Horoscope Chingam 2022 Makam to Thrikketta Nakshtra Star Predictions: മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം

Horoscope Chingam 2022 Makam to Thrikketta Nakshtra Star Predictions: മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം

astrology, chingam, ie malayalam

Chingam Month 2022 Astrological Predictions for Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ചിങ്ങമാസത്തിൽ സൂര്യൻ ചിങ്ങം രാശിയിൽ, വ്യാഴം മീനത്തിൽ, ശനി മകരത്തിൽ- ഈ രണ്ട് ഗ്രഹങ്ങളും വക്രഗതിയിലാണ്. ചൊവ്വ ഇടവം രാശിയിലും ബുധൻ ആദ്യം ചിങ്ങത്തിലും പിന്നെ കന്നിയിലും, ശുക്രൻ കർക്കടകത്തിലും ചിങ്ങത്തിലും ആയി സഞ്ചരിക്കുന്നു. രാഹു മേടം രാശിയിലും കേതു തുലാം രാശിയിലും തുടരുകയാണ്. ചന്ദ്രൻ ഒന്നാം തീയതി അശ്വതിയിൽ, ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ കാർത്തിക നാളിലുമാണ്.

മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ചിങ്ങ മാസഫലം നോക്കാം.

Makam Nakshathra Star Predictions in Malayalam: മകം

അത്മവിശ്വാസം വർദ്ധിക്കും. അസാധാരണമായ പ്രവർത്തനമികവ് കാഴ്ചവെക്കും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. ധനപരമായി മെച്ചം കാണുന്നില്ല. രോഗങ്ങൾ ബുദ്ധിമുട്ടിക്കാം. കിടപ്പ് രോഗികളുടെ കാര്യത്തിൽ നിരന്തര ശ്രദ്ധ വേണം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കിണഞ്ഞ് ശ്രമിക്കും. ചെറുകിട കച്ചവടക്കാർക്കും കരാർ ജോലികൾ ചെയ്യുന്നവർക്കും വായ്പയോ സർക്കാരിൽ നിന്നുമുള്ള സാമ്പത്തിക സഹായമോ ലഭിച്ചേക്കും.

Pooram Nakshathra Star Predictions in Malayalam: പൂരം

കടമകളും ഉത്തരവാദിത്വങ്ങളും ഏറും. ഉറ്റ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണം ലഭിക്കും. പൊതുപ്രവർത്തനത്തിൽ കൂടുതൽ ആബദ്ധരാകും. പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തും. ചികിത്സാച്ചെലവുകൾ വർദ്ധിക്കുന്നത് ആശങ്കയുയർത്തും. ക്രയവിക്രയങ്ങളിൽ നൂറു ശതമാനം നേട്ടമുണ്ടാകും എന്ന് പറയാനാവില്ല. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ വിഷമിക്കും.

Uthram Nakshathra Star Predictions in Malayalam: ഉത്രം

രഹസ്യനിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. കൃത്യമായ ആസൂത്രണം വിജയത്തിൽ കലാശിക്കും. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലിടത്തിലും ഗൃഹത്തിലും ചില പരിഷ്ക്കാരങ്ങൾ വരുത്തും. പൈതൃക സ്വത്തിന്മേലുള്ള തർക്കങ്ങൾക്ക് അയവ് വരും. എതിരാളികളുടെ നീക്കങ്ങളെ മുളയിലേ നുള്ളാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. സ്വന്തം ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. ജീവിതശൈലീ രോഗങ്ങൾ വിഷമമുണ്ടാക്കാം. പുതിയ ചികിത്സാ രീതികളിലോട്ട് മാറാൻ വിദഗ്ദ്ധോപദേശം തേടും.

Atham Nakshathra Star Predictions in Malayalam: അത്തം

അലച്ചിലും അകാരണമായ ഉൽക്കണ്ഠയും വിഷമിപ്പിക്കും. സ്ഥാനനഷ്ടമുണ്ടായാലും മനസ്സാന്നിധ്യം വീണ്ടെടുക്കും. പ്രതികരണശേഷി തീക്ഷ്ണമാകുകയാൽ എതിർപ്പുകൾക്ക് കാരണമായേക്കും. പുതിയ കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കും. വായ്പ, കടം ഇവ മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിന്നും താൽക്കാലികമായി മോചനം നേടും. ഗൃഹസമാധാനം നിലനിർത്താൻ വിട്ടുവീഴ്ചകൾക്കൊരുങ്ങും. ആഢംബരം പാടേ ഒഴിവാക്കും.

Chithira Nakshathra Star Predictions in Malayalam: ചിത്തിര

വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങിവരാൻ അവസരമുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളും. ധനവിനിയോഗത്തിൽ അച്ചടക്കം നഷ്ടമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. പിതൃസ്വത്ത് അനുഭവിക്കാൻ കഴിയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സക്രിയമായ സാന്നിധ്യം തെളിയിക്കും. ഹൃദ്രോഗികൾ വൈദ്യപരിശോധനകളിൽ അമാന്തം കാട്ടരുത്.

Chothi Nakshathra Star Predictions in Malayalam: ചോതി

പ്രണയികൾക്ക് പ്രേമസുരഭിലമായ കാലമാണ്. പഠനത്തിനായി വിദേശയാത്ര തരപ്പെടും. കടക്കെണിയിൽ നിന്നും മോചനം പ്രതീക്ഷിക്കാം. സ്വാശ്രയത്വത്തിൽ അഭിമാനം കൊള്ളും. വ്യാപാര മേഖലയിലെ മാന്ദ്യം മാറും. ചില കരാറുകൾ പുതുക്കിക്കിട്ടുന്നത് ആശ്വാസമേകും. മക്കളിൽ നിന്നും ശക്തമായ പിന്തുണയുണ്ടാകും. ആരോഗ്യപരമായി സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്.

Vishakam Nakshathra Star Predictions in Malayalam: വിശാഖം

പ്രവർത്തനരംഗം വിപുലീകരിക്കും. പ്രൊഫഷണലുകൾക്ക് തിളങ്ങാൻ അവസരം വന്നുചേരുന്നതാണ്. പ്രതിയോഗികളെ തൃണവൽഗണിക്കും. മാറ്റങ്ങളിലും നവീന കാര്യങ്ങളിലും അഭിമുഖ്യമുണ്ടാവും. കുടുംബത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കും. പിണങ്ങി നിന്ന ബന്ധുക്കൾ ഇണങ്ങും. സാഹിത്യം, കല എന്നിവയിൽ പ്രവർത്തിക്കുന്നവരുടെ സർഗസിദ്ധികൾ അംഗീകരിക്കപ്പെടും. ധനപരമായി ചിലവിന് നേരിയ മുൻതൂക്കമുള്ള കാലമാണ്.

Anizham Nakshathra Star Predictions in Malayalam: അനിഴം

ഉദ്യോഗത്തിലിരിക്കുന്നവർക്ക് കാലം അനുകൂലം. തൊഴിൽ അന്വേഷകർ നിരാശപ്പെടില്ല. തീർത്ഥാടനത്തിന് യോഗമുണ്ട്. കുടുംബജീവിതത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. പ്രണയികൾക്കിടയിൽ വിയോജിപ്പുകൾ പ്രകടമാവാം. പിതാവിന്റെ രോഗാതുരതക്ക് ശമനം വന്നേക്കും. ധനപരമായി മെച്ചമായ കാലമാണെന്നാലും ചെലവുമധികരിക്കും.

Thrikketta Nakshathra Star Predictions in Malayalam: തൃക്കേട്ട

വരവു- ചെലവുകൾ തുല്യമായിരിക്കും. വിദേശജീവിതം കൊണ്ട് നേട്ടങ്ങൾ ഭവിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും സുഖകരമല്ലാത്ത അനുഭവങ്ങൾ ഭവിക്കാം. മത്സരങ്ങളിൽ വിജയിക്കും. പൊതുപ്രവർത്തകർക്ക് പിന്തുണയേറും. വിവാഹാലോചനകൾ നീളാം. വിനോദപരിപാടികൾ കാണാൻ ധാരാളം സമയം ചെലവഴിക്കും. സഹോദരാനുകൂല്യവും ഭവിക്കുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Chingam month 2022 astrological predictions for makam pooram uthram atham chithira chothi vishakam anizham thrikketta stars