/indian-express-malayalam/media/media_files/uploads/2022/02/Weekly-Horoscope-3.jpg)
Weekly Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഈ ആഴ്ച ആവിഷ്കരിക്കുക. നിയമപരമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും വിദേശ ബന്ധങ്ങള്‍ എല്ലാം നല്ല നിലയിലാണെന്നും ഉറപ്പാക്കുക. വ്യാഴാഴ്‌ചയ്‌ക്ക് മുമ്പ് ഫലം പ്രതീക്ഷിക്കരുത്. സാഹചര്യങ്ങളിൽ മാറി മറിയാനുള്ള സാധ്യതകള്‍ കാണുന്നു.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കുടുംബാംഗങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, അതിനാല്‍ വീട്ടില്‍ പല തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തുള്ള ആളുകൾ നിങ്ങളുടെ ഉപദേശം നിരസിച്ചിരിക്കാം. വിഷമിക്കേണ്ട, സഹപ്രവർത്തകർ അവരുടെ തെറ്റ് മനസിലാക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പല പ്രതിസന്ധികളും നേരിടേണ്ടി വന്നാലും ഈ ആഴ്ച അനുകൂലമാണ്. വാസ്തവത്തിൽ നിങ്ങളുടെ ബിസിനസ് കാര്യങ്ങളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നത്. എല്ലാ നിയമ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ദീർഘദൂര യാത്രകൾ ക്രമീകരിക്കുന്നതിനും ആഴ്ചയിലെ ഏറ്റവും നല്ല ദിവസങ്ങൾ ബുധൻ, വ്യാഴം എന്നിവയാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
പങ്കാളിത്തം ഉള്‍പ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. പ്രത്യേകിച്ചും നിങ്ങളുടെ പദ്ധതികളോട് യോജിക്കാൻ ഒരു സുഹൃത്തിനെയോ സഹപ്രവർത്തകനെയോ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത. ഇത് സാധ്യമാകുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
കുറച്ചുകാലമായി അവഗണിക്കപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ആഴ്‌ചയുടെ മധ്യത്തിൽ ബുധൻ ചില സുപ്രധാന വിന്യാസങ്ങൾ നടത്തിയ ശേഷം നിങ്ങൾ കാത്തിരിക്കുന്ന എല്ലാ അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ബിസിനസ് ഡീലുകളില്‍ സമീപ ആഴ്ചകളിൽ കാലതാമസങ്ങൾക്ക് വിധേയമായേക്കും. നിങ്ങളുടെ പാതയിൽ തടസങ്ങൾ ഉണ്ടാകുന്നതിന് ഉത്തരവാദിയായ ഗ്രഹമായ ബുധൻ മറ്റൊരു വിന്യാസ പരമ്പര സൃഷ്ടിക്കാൻ പോകുന്നു. ആഴ്‌ചയുടെ അവസാനത്തിൽ വലിയ ഇടപെടലുകള്‍ ആവശ്യമായി വന്നേക്കാം, തയാറായിരിക്കുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സാമ്പത്തിക കാര്യങ്ങൾ വളരെ വലുതാണെന്ന് മനസിലാക്കുക. അതിനാൽ നിങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കാനുള്ള സമയമാണിത്. സമീപകാലത്ത് ഒഴിവാക്കാനാകാത്ത കാലതാമസങ്ങൾ പലതിലും ഉണ്ടായിട്ടുണ്ട്. ഇതില്‍ സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നിരുന്നാലും, നിർണായക തീരുമാനങ്ങള്‍ എടുക്കാന്‍ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും കാത്തിരിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചില വിവരങ്ങൾ നിങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണെങ്കിൽ അത് നന്നാകും. പക്ഷേ, എല്ലാം വെളിപ്പെടുത്താൻ നിങ്ങൾ ശരിക്കും തയ്യാറാണോ? നിങ്ങളുടെ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് സുഹൃത്തുക്കളെയും പങ്കാളികളെയും പൂർണ്ണമായി അറിയിക്കുന്നതാണ് നല്ലത്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ആഴ്‌ചയിലെ ഏറ്റവും മികച്ച ഗ്രഹങ്ങൾ ചൊവ്വയും യുറാനസുമാണ്. ഇത് നിങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും നിങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും പുതുതായി ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. നിങ്ങളുടെ നിലനില്‍പ്പിന് ശാശ്വതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾക്ക് പതിവിലും അൽപ്പം കൂടുതൽ വൈകാരികമായേക്കാം. എന്നിരുന്നാലും വികാരങ്ങള്‍ അടക്കി പിടിക്കാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം തൊഴില്‍ മേഖലയില്‍ നിങ്ങളെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ നഷ്ടമാകാനിടയുണ്ട്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ജീവിതം എപ്പോഴും സങ്കീർണ്ണമാണ്, ഒരിക്കലും എളുപ്പമല്ല. ആഴ്‌ചയുടെ തുടക്കത്തിൽ നിങ്ങള്‍ അറിയാതെ നിരവധി കാര്യങ്ങൾ സംഭവിക്കും. മറ്റുള്ളവരുടെ കെണിയില്‍ വീഴാതെ നോക്കുക. കിംവദന്തികൾ അവഗണിക്കുകയും അന്ധവിശ്വാസങ്ങൾ ശരിയാണെന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ അവ ഒഴിവാക്കുകയും വേണം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അടുത്ത കുറച്ച് ദിവസങ്ങളിൽ എന്ത് സംഭവിച്ചാലും വെള്ളിയാഴ്ചയോടെ നിങ്ങൾക്ക് അനുകൂലമായി എല്ലാം നടക്കുമെന്നാണ് സൂചന. നിങ്ങളുടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന നല്ല തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us