scorecardresearch
Latest News

ഏപ്രിൽ 14 വരെ അതിചിന്ത വേണ്ട, തർക്കങ്ങളിലും വ്യവഹാരങ്ങളിലും തലവെക്കരുത്, മീനമാസത്തിൽ ഈ നാളുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരുന്ന കാലയളവിൽ സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി തൃക്കേട്ട,പൂരാടം, ഉത്രാടം, തിരുവോണം എന്നീ നക്ഷത്രജാതരെ ജ്യോതിഷ പ്രകാരം എങ്ങനെ സ്വാധീനിക്കുന്നു

astrology, horoscope, ie malayalam

2023 മാർച്ച് 15 നായിരുന്നു മീനം ഒന്നാം തീയതി. ഏപ്രിൽ 14 ന് മീനമാസം അവസാനിക്കുന്നു. (31 ദിവസം). മീനമാസത്തിൽ സൂര്യനും വ്യാഴവും മീനത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭത്തിലും രാഹുവും ശുക്രനും മേടത്തിലും കേതു തുലാത്തിലും തുടരുന്നു. ചൊവ്വ, മാസം മുഴുവൻ മിഥുനത്തിലുണ്ട്. ബുധൻ മീനം രണ്ട് മുതൽ 17 വരെ മീനത്തിലും തുടർന്ന് മേടത്തിലുമായി സഞ്ചരിക്കുന്നു.

ശുക്രൻ മീനമാസം അവസാന ആഴ്ചയിൽ ഇടവത്തിലോട്ട് പകരുന്നു. ചന്ദ്രൻ മീനം ഒന്നിന് തൃക്കേട്ടയിൽ;ലഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യം ഉത്രാടത്തിലും എത്തുന്നു. മീനം രണ്ട് മുതൽ 17 വരെ ബുധൻ നീചത്തിലും മൗഢ്യത്തിലുമാണ്. മീനം 17 മുതൽ ഗുരുവിന്റെ മൗഢ്യവും തുടങ്ങുന്നു.

ഇപ്രകാരമുള്ള സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികളെ അടിസ്ഥാനപ്പെടുത്തി തൃക്കേട്ട,പൂരാടം, ഉത്രാടം, തിരുവോണം എന്നീ നക്ഷത്രജാതരെ എങ്ങനെ സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട ഫലങ്ങൾ എന്തൊക്കെയാവാം എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നു.

തൃക്കേട്ട: ഭാവിയെ സംബന്ധിച്ച പ്രധാനതീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യം സംജാതമാകും. അവിവാഹിതർക്ക് നല്ല വിവാഹബന്ധം ഉണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. സഭകളിലും സമ്മേളനങ്ങളിലും സംബന്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പരീക്ഷാവിജയം സ്വന്തമാകും. വ്യവഹാരങ്ങൾക്ക് ഒരുങ്ങരുത്. തർക്കങ്ങൾ തിരിച്ചടിയാകാനിടയുണ്ട്. വാഹനം, അഗ്നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും.

പൂരാടം: സ്വന്തം വീട്ടിൽ നിന്നും മാറിനിൽക്കും. വാഹനം വാങ്ങാൻ ഇത് അനുകൂല സമയമല്ല. ഇഷ്ടവസ്തുക്കൾ പ്രതീക്ഷിച്ച വേഗത്തിൽ കൈവശം വന്ന് ചേരണമെന്നില്ല. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം വരില്ല. ധനപരമായി നല്ലകാലമാണ്. സൽക്കാര്യങ്ങൾക്ക് ചെലവുണ്ടാവും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. ഉദരരോഗങ്ങൾ ക്ലേശിപ്പിക്കാം.

ഉത്രാടം: കാര്യപൂർത്തീകരണത്തിന് നിരന്തര പരിശ്രമം വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാൻ കാത്തിരിക്കേണ്ടതായി വരും. പണവരവ് അല്പം ക്ഷീണാവസ്ഥയിലായേക്കാം. ‘നല്ല പാതി ‘ യുമായി കലഹിക്കാനുള്ള പ്രേരണവന്നേക്കും. സർക്കാർ കാര്യങ്ങൾ ‘അവസാന മണിക്കൂറിൽ ‘ നടന്നുകിട്ടും. പാരിതോഷികങ്ങളോ ആഢംബരവസ്തുക്കളോ സമ്മാനമായി ലഭിക്കാം. സാഹസങ്ങൾ ഒഴിവാക്കണം. അതിചിന്ത, ചിലപ്പോൾ മാനസികാരോഗ്യത്തെ ക്ലേശിപ്പിച്ചെന്ന് വരാം.

തിരുവോണം: ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളും. എന്നാൽ അവ പ്രാവർത്തികമാക്കാൻ തടസ്സങ്ങൾ വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. ചെറിയ തോതിലെങ്കിലും ബിസിനസ്സ് അഭിവൃദ്ധിപ്പെടുന്നതാണ്. സർക്കാർ സഹായധനം വൈകിയേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആലസ്യം ഭവിക്കാം. ഇഷ്ടവസ്തുക്കൾ വാങ്ങാൻ പണം ഒരു തടസ്സമാവില്ല. തീർത്ഥാടനയോഗം കാണുന്നു. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ഇച്ഛാശക്തി കുറയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Things to these stars people should pay attention to during the month of meenam