scorecardresearch

ചൊവ്വ മിഥുനം രാശിയിലേക്ക്, മൂലം മുതൽ രേവതി വരെ

Mars in Midhunam Rashi 2023 Star Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത്‌ ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം

astrology, horoscope, ie malayalam

Mars in Midhunam Rashi 2023 Star Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 മാർച്ച് 13 ന് (1198 കുംഭം 29 ന്) ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മേയ് 10 വരെ (മേടം 26 വരെ), ഏകദേശം രണ്ടുമാസത്തോളം മിഥുനത്തിൽ തുടരുകയുമാണ്. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധന്റെ സ്വക്ഷേത്രമാണ് മിഥുനം. അതിനാൽ ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത്‌ ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം.

പാപഗ്രഹങ്ങൾ പൊതുവേ 3,6,11 എന്നീ രാശികളിൽ മാത്രമാണ് ഗുണദാതാക്കളാവുന്നത്. ആ നിലയ്ക്ക് നോക്കിയാൽ മേടം, മകരം, ചിങ്ങം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ് ചൊവ്വയുടെ ഈ മാറ്റം കൂടുതൽ ഗുണകരമാവുക. സാമാന്യമായ ചില അനുഭവങ്ങൾ മറ്റുള്ള രാശിക്കാർക്കും പ്രതീക്ഷിക്കാനാവും. ഭൂമികാരകൻ ആണ് ചൊവ്വ. പഞ്ചഭൂതങ്ങളിൽ അഗ്നി, പഞ്ചകോശങ്ങളിൽ മനോമയകോശം, ത്രിദോഷങ്ങളിൽ പിത്തം, മനുഷ്യബന്ധങ്ങളിൽ സാഹോദര്യം, വിജ്ഞാനങ്ങളിൽ ഭൗതിക ശാസ്ത്രം- രസതന്ത്രം, ഖനിശാസ്ത്രം, ധാതുദ്രവ്യങ്ങൾ തുടങ്ങിയവയുടെ കാരകത്വം ചൊവ്വയ്ക്കുണ്ട്.

“ക്രൂരേക്ഷണനും തരുണമൂർത്തിയും ഉദാരശീലനും ചപലനും കൃശമദ്ധ്യദേഹനുമാണ് ചൊവ്വ ” എന്ന് വരാഹമിഹിരൻ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഗോചരത്തിലെ ഫലദാനരീതിയെക്കുറിച്ച് വരാഹമിഹിരൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു രാശിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ ഫലം തരുന്ന ഗ്രഹമാണ് ചൊവ്വ” എന്നത്രെ!.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം കാൽ): ഏഴിലെ കുജസ്ഥിതി ദൂരയാത്രകൾക്ക് വഴിയൊരുക്കാം. കൂട്ടുകച്ചവടം ഒന്നുലയാം. പ്രണയികളുടെ ഇടയിൽ കലഹം ഉണ്ടാകാം. ദാമ്പത്യത്തിൽ അനുരഞ്ജനം കുറഞ്ഞേക്കും. പഠനത്തിൽ പരാങ്മുഖത്വം ഭവിക്കാനിടയുണ്ട്. അനാരോഗ്യം കാരണം ചില തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാതെ വന്നേക്കും. വിദേശത്ത് നിന്നും കിട്ടേണ്ട കരാറുകൾ വൈകും. ധനസ്ഥിതി മോശമാവില്ല.

മകരക്കൂറിന് (ഉത്രാടം 2,3 ,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): തടസ്സം മാറി ലക്ഷ്യം നിറവേറാൻ കഴിയും. തൊഴിലിടത്തിൽ വലിയ പിന്തുണ കൈവരും. നവസംരംഭങ്ങൾ ആരംഭിക്കാനാവും. പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. പ്രൊഫഷണലുകൾക്ക് മികച്ച ദൗത്യങ്ങൾ വന്നെത്തും. പ്രതികൂലതകളെ തന്ത്രപരമായി നേരിടും. കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തും. ദീർഘകാല കരാറുകളിൽ ഒപ്പുവെക്കും. സാമ്പത്തിക ക്ലേശങ്ങൾക്ക് നേരിയ അയവ് വരും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്നതാണ്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): അഞ്ചാം ഭാവത്തിലെ കുജസ്ഥിതി അതിചിന്തയ്ക്കും ഒപ്പം ബുദ്ധിശൂന്യമായ തീരുമാനങ്ങൾക്കും കാരണമാകാം. ഗൃഹനിർമ്മാണ പ്രവർത്തനം ഇഴയും. വായ്പകളുടെ അടവ് മുടങ്ങും. മക്കളുമായി ഭിന്നാഭിപ്രായം ഉണ്ടായെന്ന് വരാം. സാങ്കേതികപഠനത്തിൽ പിന്നിലാവും. നല്ല ഉപദേശങ്ങൾ ആരിൽ നിന്നും ലഭിക്കില്ല. മറ്റ് ഗ്രഹങ്ങളുടെ ആനുകൂല്യം കൊണ്ടുള്ളതാവും വന്നെത്തുന്ന നേട്ടങ്ങൾ. കുമാർഗങ്ങളിലൂടെ ധനം വന്നുചേരാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ വലിയതോതിലുള്ള ജാഗ്രത ആവശ്യമുണ്ട്.

മീനക്കൂറിന്(പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): വീടിന്റെ സ്വച്ഛതയും സൗഖ്യവും തെല്ലൊന്ന് കുറയാം. കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പരസ്പരസ്നേഹവും വിശ്വാസവും മായുന്നതായി അനുഭവപ്പെട്ടേക്കാം. താൽക്കാലികഫലങ്ങളാണിവയെന്ന് ആശ്വസിക്കാം. പ്രേമകാര്യങ്ങളിൽ വിരക്തിയുണ്ടാകും. വിവാഹാലോചനകൾ നീണ്ടേക്കും. തൊഴിലിൽ തകരാറുകൾ തലപൊക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്ന് വന്നേക്കാം. ചിലർക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. വൈദ്യപരിശോധനകൾ ഒരു കാരണവശാലും മാറ്റിവെക്കരുത്. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ അധികസുരക്ഷ ആവശ്യമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Mars in midhunam rashi 2023 star predictions moolam pooradam utharadam thiruvonam avittam chathayam pururuttathy uthrittathy revathi stars