/indian-express-malayalam/media/media_files/uploads/2022/09/horoscope-4.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് അർഹതയുണ്ടെന്ന ഉറപ്പുള്ള ലക്ഷ്യങ്ങൾ നേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒറ്റയ്ക്ക് നിൽക്കാൻ തയ്യാറാകുക എന്നതാണ്. നിങ്ങളുടെ ധീരനായ ഗ്രഹാധിപതിയായ ചൊവ്വ, നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ എല്ലാ ശക്തിയും നൽകും. ജോലിയിൽ നല്ല ഭാഗ്യം ലഭിക്കുന്നതിനും ഇത് കാരണമാകും. ശുഭപ്രതീക്ഷ നൽകുന്ന നാളുകളാണ് അടുത്തായി വരാൻപോകുന്നത്.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നിങ്ങളുടെ തൊഴിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താം. നിങ്ങൾ ഉണ്ടാക്കുന്ന സാമൂഹിക ബന്ധങ്ങൾക്ക് പോലും കാര്യമായ പ്രൊഫഷണൽ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്നത് ഓർക്കുക. ഈയിടെയായി, നിങ്ങളുടെ വികാരങ്ങളെ പലരും അവഗണിക്കുന്നതായി തോന്നുന്നു. സുഹൃത്തുക്കൾക്ക് നിങ്ങളുടെ ഇപ്പോഴും താൽപ്പര്യമുണ്ട്. അവരെ ഉപോക്ഷിക്കാതെ ഒരു അവസരംകൂടി നൽകുക.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ആളല്ല, എന്നിട്ടും ശുക്രൻ നിങ്ങളുടെ രാശിയുമായി ഒരു പിന്തുണാ ബന്ധം സ്ഥാപിക്കുന്നു. ഈ അവസരത്തിൽ നിങ്ങൾ ചെയ്യേണ്ടത്, കടമകൾ കൃത്യമായ നിറവേറ്റുക എന്നതാണ്. നിങ്ങളുടെ വാക്കുകളിൽ പിന്നീട് ഖേദിക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ നയപരമായി പെരുമാറുന്നതാണ്. പങ്കാളികൾ തമ്മിലുള്ള തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ നിങ്ങൾ സ്വയം ഒരു ഉപകാരം ചെയ്യും.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
വളരെ മൃദുവായ ഒരാളെ സംബന്ധിച്ചിടത്തോളം, നിങ്ങൾ വളരെ കർക്കശക്കാരനായിരിക്കും. പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരെ കുഴക്കുകയും നിങ്ങളുടെ സുഹൃത്തുക്കളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യം ഇപ്പോഴും നിലനില്ക്കുന്നു. ഈ കാലയളവിൽ ഈ രണ്ട് ഗുണങ്ങളിലും നിങ്ങൾ വിജയിക്കണമെങ്കിൽ കഠന പ്രയത്നം അത്യന്താപേക്ഷിതമാണ്. ഒരു മാറ്റത്തിനായി വസ്തുതകളിൽ ഉറച്ചുനിൽക്കുക!
- വാരഫലം, മൂലം മുതൽ രേവതി വരെ; April 07-April 13, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; April 07-April 13, 2024, WeeklyHoroscope
- മേടമാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: MonthlyHoroscopefor Medam
- WeeklyHoroscope(March 31– April 6, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 01 to April 07
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 31-April 06, 2024, Weekly Horoscope
- മേടമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Medam
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ആഴ്‌ചകളായി നിങ്ങൾ ഒരു ഉയർന്ന പോരാട്ടത്തിലാണ്. ഒരു പ്രത്യേക വ്യക്തി അല്ലെങ്കിൽ ആളുകൾ നിങ്ങളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കുന്നു എന്നതാണ് നിങ്ങളുടെ പരാതികളിൽ ഒന്ന്. ഇത് ബോധപൂർവമായതാണോ അല്ലയോ എന്നത് മറ്റൊരു കാര്യം. നിങ്ങൾ മറ്റൊരു ചുവടുവെയ്‌ക്കുന്നതിന് മുമ്പ് അതാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഒരു സന്ദർഭത്തിലെ ന്യായം മറ്റൊന്നിൽ അങ്ങനെ ആയിരിക്കണമെന്നില്ല. അതിനാൽ വഴക്കമുള്ളവരായിരിക്കുകയും, പങ്കാളികളെ പാതിവഴിയിൽ സമാധാനിപ്പിക്കുകയും ചെയ്യേണ്ടത് നിങ്ങളാണ്. നിങ്ങൾ ശരിയായ കാര്യം ചെയ്യുന്നതായി കണ്ടാൽ നിങ്ങളുടെ പ്രശസ്തിക്ക് ഒരു ഉത്തേജനം ലഭിക്കും. വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലും, ദിവസങ്ങൾ കഴിയുന്തോറും നിങ്ങളുടെ നക്ഷത്രങ്ങൾ മികച്ചതായി കാണപ്പെടുന്നു.
തുലാം രാശി (സെപ്റ്റംബർ 24 - നവംബർ 22)
വിരസത പലപ്പോഴും നിങ്ങളുടെ പ്രശ്‌നങ്ങളിൽ ഒന്നല്ല. എന്നിരുന്നാലും, മറ്റുള്ളവർ നിങ്ങളെ സജീവമായി ശല്യപ്പെടുത്തുന്നില്ലെങ്കിൽ ഇതൊരു ശാന്തമായ വാരാന്ത്യമായിരിക്കും. നിങ്ങളാണെങ്കിൽ, കഴിയുന്നത്ര വേഗത്തിൽ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുന്നത് എപ്പോഴും സന്തോഷം മാത്രമേ ഉണ്ടാക്കു, അത് വിസ്മരിക്കരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
അന്യായമായ സമ്മർദ്ദത്തിന് ഇനിയും കീഴടങ്ങരുത്. ഗ്രഹങ്ങളിൽ ഏറ്റവും ഗുണകരമായ ഒന്നായ ശുക്രൻ്റെ രൂപത്തിൽ സഹായം നൽകിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ മുതൽ, യഥാർത്ഥ സൗഹൃദത്തിൻ്റെ ഗുണങ്ങൾ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ആഴത്തിലുള്ള വികാരങ്ങൾ വെളിപ്പെടുത്തുന്നത് നിങ്ങൾക്ക് എല്ലായ്പ്പോഴും എളുപ്പമല്ല, എന്നാൽ അതിലേക്ക് ഒന്ന് പോയി നോക്കൂ. അത് നിങ്ങൾക്ക് നല്ലത് ചെയ്തേക്കാം!
- വാരഫലം, മൂലം മുതൽ രേവതി വരെ; March 31-April 06, 2024, WeeklyHoroscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 31-April 06, 2024, WeeklyHoroscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 31-April 06, 2024, Weekly Horoscope
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം
ധനു രാശി (നവംബർ 23 - ഡിസംബർ 22)
സൂര്യനും ശുക്രനും നിങ്ങളുടെ രാശിയെ സഹായിക്കുമ്പോൾ നിങ്ങൾക്ക് ഇപ്പോൾ വെറുതെയിരിക്കാൻ കഴിയില്ല. നിങ്ങൾ ക്ഷീണിച്ചാലും, നിങ്ങളുടെ രണ്ടാമത്തെ കച്ചിത്തുരുമ്പ് കണ്ടെത്താൻ പോകുകയാണ്. വിജയിക്കാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ച് സംശയമില്ല. നിങ്ങൾ ഉടൻ തന്നെ ഒരു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും - വളരെ വിജയകരമായി അത് പൂർത്തിയാക്കുകയും ചെയ്യും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
വഴിക്ക് പുറത്തുള്ള സ്ഥലങ്ങളിലും നിഗൂഢമായ പ്രവർത്തനങ്ങളിലും നിങ്ങൾക്ക് താൽപ്പര്യമുണർത്തുന്ന ധാരാളം കാര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു. നിങ്ങൾക്ക് ഉത്തേജനം വേണമെങ്കിൽ, നിങ്ങളുടെ സാധാരണ ദിനചര്യയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ശ്രമിക്കുക. പലതും മാറ്റത്തിലൂടെ പരീക്ഷിക്കുക. ഇത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ അതിൽ ഖേദിക്കേണ്ടിവരില്ല!
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
അടുത്തിടെ ലഭിച്ച ഒഴിവു ദിനങ്ങളിൽ നിങ്ങൾ കുടുംബവുമായ നടത്താനിരുന്ന യാത്രകൾ ഉപോക്ഷിച്ചിട്ടുണ്ടാകാം. അവസരം ഇനിയും ഉണ്ടാകുമെന്ന് കുടുംബത്തെ പറഞ്ഞു മനസിലാക്കുന്നത് നിങ്ങൾക്ക് സമാധാനം തരും. നിങ്ങൾ പഠിക്കേണ്ട ഒരു പാഠം, മറ്റുള്ളവർക്കും നിങ്ങളെപ്പോലെ ശാഠ്യക്കാരനാകാൻ കഴിയും എന്നതാണ്. അത് നിങ്ങൾക്ക് ആശ്ചര്യമുണ്ടാക്കിയേക്കാം.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ കരിയറിനെ കുറിച്ചുള്ള വാർത്തകൾ അല്ലെങ്കിൽ വീട്ടിലെ സൗന്തര്യ പിണക്കങ്ങളിലൂടെ നിങ്ങൾക്ക് വാരാന്ത്യത്തിൽ സമാധാനം നഷ്ടപ്പെട്ടേക്കാം. നിങ്ങൾ കുറച്ചുകാലമായി മാറ്റിവച്ച പ്രായോഗിക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിമിഷമല്ല. വിഷമിക്കേണ്ട. നിങ്ങൾക്ക് ഇപ്പോൾ കുഴപ്പമുള്ള ഗ്രഹങ്ങളുണ്ടെന്നു മാത്രം; അവർ ഉടൻ കടന്നുപോകും. വരും ആഴ്ചകളിൽ സന്തോഷത്തിനും ആഹ്ലാദത്തിനുമുള്ള അവസരം കാണുന്നു.
Check out MoreHoroscopeStories Here
- അക്കങ്ങളിൽ തെളിയും ഭാവികാലം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
- രോഹിണി നക്ഷത്രം;ജാതകംസ്വഭാവം, തൊഴിൽ, പൊരുത്തം
- Karthika Star Predictions inmalayalam: കാർത്തിക നക്ഷത്രംജാതകംസ്വഭാവം, തൊഴിൽ, പൊരുത്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.