scorecardresearch

രോഹിണി നക്ഷത്രം; ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം

Rohini Star Predictions: ഈ നക്ഷത്രക്കാർ സ്വതേ പ്രേമലോലുപരാവും. പ്രണയസാഫല്യത്തിനും ദാമ്പത്യവിജയത്തിനും വേണ്ട ഏറ്റവും പ്രധാന ശീലമായ അനുരഞ്ജനത്തിന് ഇവർ സന്നദ്ധരുമായിരിക്കും

Rohini Astrology, Rohini Birth Star, Rohini Horoscope, Rohini Naal, Rohini Nakshatra, Rohini Star Prediction, Rohini Star, രോഹിണി നക്ഷത്രം ജാതകം, രോഹിണി നക്ഷത്രം വിവാഹം, രോഹിണി നക്ഷത്രഫലം, രോഹിണി നക്ഷത്രം , Rohini Star Prediction , Rohini Nakshathram , രോഹിണി നക്ഷത്ര സ്വഭാവം , നക്ഷത്ര സ്വഭാവം
രോഹിണി നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം| Rohini Birth Star Astrology Horoscope Naal Rohini Nakshatra Star Prediction in Malayalam

Rohini Naskhathra Star Predictions in Malayalam: ‘ചൂണ്ട’ എന്ന് അർത്ഥമുള്ള ‘ഒറ്റാൽ’ ആണ് രോഹിണിയുടെ സ്വരൂപം. ആറുനക്ഷത്രങ്ങളുടെ കൂട്ടമാണ്. ജീവിതമാകുന്ന നദിയിൽ ബുദ്ധിയും മിടുക്കും ഉപയോഗിച്ച് മത്സ്യബന്ധനം പോലെ അവസരം പ്രയോജനപ്പെടുത്തുന്നവരാണ് രോഹിണിയിലെ മനുഷ്യർ. എല്ലാ ചൂണ്ടയിലും ഇര കൊളത്തുന്നില്ലല്ലോ?. അതുപോലെ ചില നഷ്ടങ്ങൾ, ചില പ്രതീക്ഷകൾ പൂവണിയാതിരിക്കൽ ഇതൊക്കെ രോഹിണിക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്.

രോഹിണിയുടെ സ്വരൂപം ‘ശകടം’ അഥവാ വണ്ടിച്ചക്രമാണെന്ന വാദവുമുണ്ട്. അങ്ങനെയായതു കൊണ്ടാവാം ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ നിരന്തരമായിരിക്കുന്നത്. വണ്ടിയുടെ ചക്രം പോലെ യാത്രകൾ, കയറ്റിറക്കങ്ങൾ എന്നിങ്ങനെയാവും ജീവിതം. അവരുടെ മനസ്സും മനോഭാവവും കൂടി ഇപ്രകാരം ഉയർച്ചയും താഴ്ചയും പ്രകടിപ്പിക്കും.

രോഹിതം, ലോഹിതം എന്നൊക്കെപ്പറഞ്ഞാൽ ചുവപ്പ് എന്നാണ് അർത്ഥം. രോഹിണിക്ക് ആ രക്തപ്രഭയും ശോണദീപ്തയും ഉണ്ടാവുമെന്നാവാം നാമം നൽകുന്ന സൂചന. ചുവപ്പിന് Activation കൂടുതലായിരിക്കും. മങ്ങിമയങ്ങിയിരിക്കാൻ താത്പര്യമില്ലാത്ത മനുഷ്യരാണ്, രോഹിണിക്കാർ എന്നതിന്റെ സൂചനയായെടുക്കാം.

ബ്രഹ്മാവ് ആണ്രോ ഹിണിയുടെ ദേവത. ആകയാൽ ബ്രഹ്മാവിന്റെ പേരുകൾ – വിധി, സ്രഷ്ടാവ്, ബ്രഹ്മം, പിതാമഹൻ- രോഹിണിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ മൂന്നുവിഭാഗങ്ങൾ നക്ഷത്രങ്ങളിലുണ്ട്. അശ്വതിയെപ്പോലെ രോഹിണിയും ഒരു സൃഷ്ടിനക്ഷത്രം ആണ്. പോരെങ്കിൽ സൃഷ്ടിയുടെ നാഥനായ ബ്രഹ്മാവ് രോഹിണിയുടെ നക്ഷത്ര ദേവനുമാണല്ലോ? അതിനാൽ കലാപരമായ സിദ്ധിസാധനകൾ രോഹിണിക്കാരിൽ സഹജമായിരിക്കും. പാട്ട്, നാടകം, ചിത്രകല, ശിൽപ്പം, സാഹിത്യം എന്നിവയിൽ ഏതെങ്കിലുമൊന്ന്, ചിലപ്പോൾ ഒന്നിലധികം കാര്യങ്ങൾ രോഹിണിക്കാരുടെ കഴിവായിട്ടുണ്ടാകും. സർഗാത്മകമാണ് അവരുടെ മനസ്സ്. സൃഷ്ടിപരതയിൽ, തെല്ലുമില്ല വിട്ടുവീഴ്ച.

ഇടവം രാശിയുടെ 10 ഡിഗ്രി മുതൽ 26 ഡിഗ്രി 20 മിനിറ്റുവരെയാണ് രോഹിണി നക്ഷത്രമണ്ഡലം . ചന്ദ്രൻ ഇതിലൂടെ കടന്നുപോകുമ്പോൾ ജനിക്കുന്നവരെയാണ് രോഹിണി നാളുകാർ എന്നു വിളിക്കുന്നത്. രോഹിണിയുടെ നാലുപാദങ്ങളും ഇടവം രാശിയിൽ തന്നെ വരുന്നതിനാൽ ഇവരെ ‘ഇടവക്കൂറുകാർ ‘ എന്ന് വിളിക്കുന്നു. ഈ രാശിയുടെ സ്ഥിരത്വം, മൃദുത്വം, മണ്ണിനോടുള്ള ആസക്തി എന്നിവ രോഹിണി നക്ഷത്രക്കാരെ ഗണ്യമായി സ്വാധീനിക്കുന്നു

ശുക്രനാണ് ഇടവം രാശിയുടെ അധിപൻ. ശുക്രൻ ഭൗതികവാദിയാണ്. ഇന്ദ്രിയപ്രത്യക്ഷതയിൽ വിശ്വസിക്കുന്ന ഗ്രഹമാണ്. രോഹിണിക്കാരിലുമുണ്ട്, ഈ സവിശേഷതകൾ. , ഈ ലോകത്തിൽ മറ്റു ചില മഹാശക്തികൾ മറഞ്ഞിരിപ്പുണ്ട് എന്ന് ഇവർ വിശ്വസിക്കുന്നില്ല. ഈ ലോകം കണ്ടും കേട്ടും ഘ്രാണിച്ചും സ്പർശിച്ചും രുചിച്ചും അറിയുന്നതിലാണ് അഭിവാഞ്ഛ. കാമനകളുടെ കുതിരപ്പുറത്തേറി സ്വച്ഛന്ദസഞ്ചാരത്തിന് തൽപ്പരരാണ്, എപ്പോഴും. നല്ല ഭക്ഷണം, നല്ലവസ്ത്രം, വിലകൂടിയ സുഗന്ധലേപനങ്ങൾ, അമൂല്യ രത്നങ്ങൾ എന്നിവ ഇവരിൽ ദൗർബല്യമുണ്ടാക്കും. മുന്തിരിച്ചാറുപോലെ ജീവിതത്തെ ആസ്വദിക്കും.

രോഹിണിയിൽ ജനിക്കുന്നവരുടെ ആദ്യ ദശ, ചന്ദ്രന്റേതാകുന്നു.10 വർഷമാണ് ചന്ദ്രദശാകാലം. കൃത്യമായ ജനന സമയമറിയില്ലെങ്കിൽ ചന്ദ്രദശ പകുതി കണക്കാക്കും. അതായത് 5 വയസ്സു വരെ എന്നിങ്ങനെ. ചൊവ്വാദശ രണ്ടാമതായി, 7 വർഷം. മൂന്നാമത് രാഹുവിന്റെ ഊഴം– ദശാകാലം 18 വർഷമാണ്. നാലാമത് വ്യാഴദശ (16 വർഷം), അഞ്ചാമത് ശനിദശ (19 വർഷം). ആറാമത്തെ ദശ ബുധന്റേതാണ് (17 വർഷം). ഏഴാമത് കേതുവും (7 വർഷം), എട്ടാമത് ശുക്രനും (20 വർഷം), ഒമ്പതാമത് ആദിത്യനുമാണ് (6 വർഷം). 120 വർഷം ആണ് ജ്യോതിഷത്തിലെ പൂർണായുസ്സ്. അത് മേൽപ്പറഞ്ഞവിധം നവഗ്രഹങ്ങൾക്കായി വീതിക്കപ്പെട്ടിരിക്കുന്നു.

രോഹിണി ഒരു മനുഷ്യഗണനക്ഷത്രമാണ്. ദന്തഗോപുരത്തിൽ കഴിയുന്നവരാവില്ല, ഇവർ. യുട്ടോപ്യൻ ഐഡിയോളജി (utopian ideology) രോഹിണിനാളുകാരിൽ അത്രയൊന്നും ആവേശമുണ്ടാക്കില്ല. യാഥാർത്ഥ്യങ്ങളെ അങ്ങനെ തന്നെ കാണും. അവയിൽ നിന്നും ഒളിച്ചോടുകയില്ല. ‘മനുഷ്യപ്പറ്റ്’ എന്ന പ്രയോഗം രോഹിണിക്കാർക്കും ഇണങ്ങുന്നതായിരിക്കും. വലിയ സ്വാതന്ത്ര്യവാദികളാണ്, പക്ഷേ അന്യന്റെ മൂക്കുവരെ മാത്രമേ അതിന് നീളമുള്ളുവെന്ന ബോധ്യം ഇവരിൽ ദൃഢമാണ്.

കൃഷി, കല, ഭക്ഷ്യസംസ്ക്കരണം, സംഗീതം, ഹ്യൂമാനിറ്റീസ്, എഞ്ചിനിയറിംഗ്, സൗന്ദര്യപരിപാലനം, ഐ.ടി. രംഗം, ഔഷധം, അദ്ധ്യാപനം, ജലവകുപ്പ്, വൈദ്യം എന്നിവ പഠനത്തിനും പിൽക്കാലത്ത് ജോലിക്കും ഉതകുന്ന വിഷയങ്ങളാണ്. സർക്കാർ സ്ഥാപനങ്ങളെക്കാൾ സ്വകാര്യകമ്പനികളാണ് ഇവർക്ക് കൂടുതൽ തണലേകുന്നത്. സ്വതന്ത്രശീലരാകയാൽ മറ്റൊരാളുടെ കീഴിൽ പ്രവർത്തിക്കുന്നത് ഇവരിൽ സമ്മർദ്ദമുണ്ടാക്കും.

മനസ്സിന്റെ കാരകനും മൃദുലഭാവങ്ങളുടെ ഉടമയുമായ ചന്ദന്റെ ആധിപത്യത്തിൽ വരുന്ന നക്ഷത്രമാണല്ലോ രോഹിണി. രതി, ലൈംഗികത, ഭോഗം എന്നിവയുടെ നിയന്താതാവായ ശുക്രന്റെ രാശിയിൽ (ഇടവം) വരുന്ന നക്ഷത്രവുമാണ് രോഹിണി. ഇക്കാരണത്താൽ ഇവർ സ്വതേ പ്രേമലോലുപരാവും. മനസ്സിൽ പ്രണയചന്ദ്രിക കുളിർ നിലാവുപൊഴിക്കും. പ്രണയസാഫല്യത്തിനും ദാമ്പത്യവിജയത്തിനും വേണ്ട ഏറ്റവും പ്രധാന ശീലമായ അനുരഞ്ജനത്തിന് ഇവർ സന്നദ്ധരുമായിരിക്കും.

രോഹിണിയുടെ ഏഴാമെടം വൃശ്ചികം രാശിയാണ്. അത് ചന്ദ്രന്റെ നീചരാശിയും ചൊവ്വയുടെ സ്വന്തം വീടുമാണ്. ആകയാൽ ദശാപഹാരങ്ങളിൽ ചൊവ്വയ്ക്ക് മേൽക്കോയ്മ വരുമ്പോൾ തീക്ഷ്ണമായ കുടുംബ പ്രശ്നങ്ങൾ, ദാമ്പത്യത്തിൽ കലഹവിരഹാദികൾ എന്നിവയെ ഇവർ നേരിടാറുണ്ട്. 3, 5, 7 ആയി വരുന്ന നക്ഷത്രങ്ങളിൽ ജനിച്ചവരെ (തിരുവാതിര, പൂയം, മകം) രോഹിണിക്കാരി വിവാഹബന്ധത്തിന് ഒഴിവാക്കുന്നത് നന്ന്. ചോതിയുമായി വേധമുള്ളതിനാൽ അതും അസ്വീകാര്യം. ഭരണി, അശ്വതി, രേവതി, ഉത്രട്ടാതി, പൂരുട്ടാതി, തിരുവോണം, ഉത്രാടം, പൂരാടം, തൃക്കേട്ട, അനിഴം എന്നീ നാളുകളിൽ ജനിച്ച പുരുഷനുമായുള്ള ദാമ്പത്യം ശോഭനമായിരിക്കും.

രോഹിണിയിൽ ജനിച്ച പുരുഷന്മാർക്ക് മകയിരം, പുണർതം, പൂരം, ഉത്രം, അത്തം മുതലായ നാളുകളിൽ ജനിച്ച സ്ത്രീകൾ അനുരൂപകളാണ്. രോഹിണി നാളുകാർ (സ്ത്രീപുരുഷന്മാർ) പരസ്പരം വിവാഹം കഴിക്കുന്നത് വർജ്യമാണ്.

ചോതി, തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം കാൽ എന്നീ എട്ടുനക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ (ഓരോ മാസവും) രോഹിണി നാളുകാർ കരുതലെടുക്കണം. കുറഞ്ഞത് ‘ Risk ‘ ഉള്ള മാനസികം, ശാരീരികം, സാമ്പത്തികം ആയ കാര്യങ്ങളൊന്നും ചെയ്യരുത്. വാഹനം, വിദ്യുച്ഛക്തി, ആയുധം, യന്ത്രങ്ങൾ, അഗ്നി എന്നിവ ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിക്കുകയും വേണം.

Rohini Astrology, Rohini Birth Star, Rohini Horoscope, Rohini Naal, Rohini Nakshatra, Rohini Star Prediction, Rohini Star, രോഹിണി നക്ഷത്രം ജാതകം, രോഹിണി നക്ഷത്രം വിവാഹം, രോഹിണി നക്ഷത്രഫലം, രോഹിണി നക്ഷത്രം , Rohini Star Prediction , Rohini Nakshathram , രോഹിണി നക്ഷത്ര സ്വഭാവം , നക്ഷത്ര സ്വഭാവം
രോഹിണി നക്ഷത്രം സ്വഭാവം, തൊഴിൽ, പൊരുത്തം|

Read Here: Astrological Predictions for Stars

രോഹിണിയുടെ ആറാമെടം തുലാംരാശി. ആകയാൽ ആമാശയ രോഗങ്ങൾ, മേദസ്സ്, കൊളസ്ട്രോൾ, കഫരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. എട്ടാമെടം ധനുരാശിയുകയാൽ കരൾ രോഗങ്ങളും ഭീഷണിപ്പെടുത്താം. തലവേദന, ചെന്നിക്കുത്ത്, മുഖരോഗങ്ങൾ (E N T) എന്നിവ ഇവരുടെ സ്ഥിരം പ്രശ്നങ്ങളിൽ പെടും. പൊതുവേ ചെറിയരോഗങ്ങളും പനിയും ശരീരവേദനയുമൊക്കെ രോഹിണിക്കാരെ വേഗം തളർത്തുന്നു. ഉടനടി വൈദ്യസഹായം തേടുകയും ചെയ്യും. രോഗം പെരുപ്പിച്ചുകാട്ടി മറ്റുള്ളവരുടെ അനുതാപം നേടുന്ന ശീലവും ഇവരിൽ കാണാനാവും.

രോഹിണിയുടെ വൃക്ഷം ഞാവൽ, പക്ഷി പുള്ള്, മൃഗം നൽപാമ്പ് എന്നിവയാണ്. ഭൂമി ഭൂതമാണ്. ഓരോ പാദത്തിനും യഥാക്രമം ഓ, വ, വി, വു എന്നിവ അക്ഷരങ്ങൾ. ഇവയിൽ തുടങ്ങുന്ന വ്യക്തിനാമങ്ങൾ ശ്രേയസ്സുണ്ടാക്കുമെന്ന് ആചാര്യന്മാർ പറയുന്നു.

മുത്ത്, ഇന്ദ്രനീലം, മരതകം തുടങ്ങിയവ അനുകൂല രത്നങ്ങളാണെങ്കിലും ജാതകപരിശോധന നടത്തി ഉത്തമ ദൈവജ്ഞന്റെ നിർദ്ദേശപ്രകാരം മാത്രമേ രത്നം ധരിക്കാൻ പാടുള്ളു. ഉപരത്നങ്ങളുമുണ്ട്, ചിലത്. അതും ആലോചിച്ചുവേണം അണിയാൻ.

ശനി, ബുധൻ എന്നിവ പോസിറ്റീവ് ആയ ദിനങ്ങൾ. ഞായറും മധ്യമത്വേന സ്വീകരിക്കാം. വെള്ള, പച്ച, നീല എന്നിവ ധരിക്കുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കും. 2, 5, 6, 8 ഇവ ഗുണം തരുന്ന സംഖ്യകളാണ്. വെളുത്ത പക്ഷത്തിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുവേ നേട്ടത്തിന് കാരണമാകാറുണ്ട്. തെക്ക്, തെക്കുപടിഞ്ഞാറ് ദിക്കുകൾ ശുഭകരങ്ങൾ.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Rohini naskhathra star predictions