scorecardresearch

ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 01 to April 07

Numerology Predictions 2024 April 01 to April 07 സംഖ്യാശാസ്ത്രപ്രകാരം, ഏപ്രിൽ 01 മുതൽ ഏപ്രിൽ 07 വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

Numerology Predictions 2024 April 01 to April 07 സംഖ്യാശാസ്ത്രപ്രകാരം, ഏപ്രിൽ 01 മുതൽ ഏപ്രിൽ 07 വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

author-image
Chirag Daruwalla
New Update
Numerology

Numerology Predictions 2024 April 01 to April 07

നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്രത്തെയും (Numerology) വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തിയിട്ടുണ്ട് നമ്മുടെ പൂർവ്വികർ. ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. നിങ്ങളുടെ ജന്മസംഖ്യയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Numerology Predictions 2024 April 01 to April 07

Advertisment

സംഖ്യാശാസ്ത്രപ്രകാരം, ഏപ്രിൽ 01 മുതൽ ഏപ്രിൽ 07 വരെയുള്ള ഈ ആഴ്ച, ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും എങ്ങനെ? ഈ ആഴ്ച സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ? പ്രശസ്ത ജ്യോതിഷി ബെജൻ ദാരുവാലയുടെ മകനും ജ്യോതിഷിയുമായ ചിരാഗ് ദാരുവാല എഴുതുന്നു.

നമ്പർ 1: (1, 10, 19, 28 തീയതികളിൽ ജനിച്ചവർ) 

റാഡിക്സ് നമ്പർ 1 ഉള്ള ആളുകൾക്ക് സാമ്പത്തിക കാര്യങ്ങളിൽ ഏപ്രിൽ ആദ്യവാരം ശുഭകരമാകുമെന്നും സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. നിക്ഷേപങ്ങളിൽ നിങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും. ഉദ്യോഗസ്‌ഥരുടെയും സഹപ്രവർത്തകരുടെയും സഹായത്താൽ തൊഴിൽരംഗത്ത് പുരോഗതി ഉണ്ടാകും. ഈ ആഴ്ച പ്രണയ ജീവിതത്തിൽ സന്തോഷത്തിനും സമൃദ്ധിക്കും അവസരമുണ്ടാകും, പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും. ആഴ്‌ചയുടെ അവസാനം, പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും.

നമ്പർ 2: (2, 11, 20, 29 തീയതികളിൽ ജനിച്ചവർ) 

നമ്പർ 2 ഉള്ളവർക്ക് ഏപ്രിൽ ആദ്യവാരം ജോലിസ്ഥലത്ത് മികച്ച സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രോജക്ടുകൾ കൃത്യസമയത്ത് പൂർത്തിയാകുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച, സാമ്പത്തികപരമായി നല്ല നേട്ടങ്ങൾ ദൃശ്യമാകും, നിക്ഷേപങ്ങൾ വിജയിക്കും. പങ്കാളിത്തത്തിൽ നടത്തുന്ന നിക്ഷേപങ്ങൾ അനുകൂലമായ തീരുമാനങ്ങൾ കൊണ്ടുവരും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കുന്നതാണ് നല്ലത്. ആഴ്ചാവസാനം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയും.

നമ്പർ 3: ( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)

Advertisment

റാഡിക്‌സ് നമ്പർ 3 ഉള്ള ആളുകൾക്ക് ഏപ്രിൽ ആദ്യവാരം അവരുടെ ജോലിസ്ഥലത്ത് പുരോഗതി കാണുമെന്നും ഏതൊരു പുതിയ പ്രോജക്‌റ്റും ആഗ്രഹത്തിന് അനുസൃതമായി ഫലങ്ങൾ നൽകുമെന്നും നിങ്ങളുടെ മനസ്സിനെ തൃപ്തിപ്പെടുത്തുമെന്നും ഗണേശൻ പറയുന്നു. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽി സാമ്പത്തിക ചെലവുകൾ ഉയർന്നേക്കാം. നിക്ഷേപങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സഹോദരന്മാരോടൊപ്പം ചേർന്ന് പൂർത്തിയാകാത്ത ചില വീട്ടുജോലികൾ പൂർത്തിയാക്കും. പ്രണയ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകും, ഉത്കണ്ഠയും കൂടുതലായിരിക്കും. ആഴ്ചയുടെ അവസാനത്തിൽ, പെട്ടെന്ന് സമയം  മാറുകയും ജീവിതത്തിൽ പുരോഗതിയിലേക്കുള്ള പാത തുറക്കുകയും ചെയ്യും.

നമ്പർ 4: ( 4, 13, 22, 31 തീയതികളിൽ ജനിച്ചവർ)

റാഡിക്‌സ് നമ്പർ 4 ഉള്ളവർക്ക് ഏപ്രിൽ ആദ്യവാരം മുതൽ ജോലിസ്ഥലത്ത് വളരെയധികം മാറ്റങ്ങൾ കാണുമെന്നും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. സാമ്പത്തിക കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ പെട്ടെന്ന് ഉണ്ടാകാം, ചെലവുകളും കൂടുതലായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രണയ ജീവിതത്തിൽ, വൈകാരിക കാരണങ്ങളാൽ മനസിൽ എപ്പോഴും വിഷമം ഉണ്ടാകും. ആഴ്‌ചയുടെ അവസാനത്തിൽ വളരെയധികം പൊസസീവ് ആയിരിക്കുന്നത് നിങ്ങൾക്ക് പ്രശ്‌നമുണ്ടാക്കും

നമ്പർ 5: ( 5, 14, 23 തീയതികളിൽ ജനിച്ചവർ)

ഏപ്രിൽ ആദ്യവാരം, റാഡിക്സ് നമ്പർ 5 ഉള്ള ആളുകൾക്ക് ജോലിസ്ഥലത്ത് പുരോഗതിക്കുള്ള അവസരങ്ങൾ തുറക്കുമെന്നും പ്രോജക്ടുകൾ വിജയപാതയിൽ ആയിരിക്കുമെന്നും ഗണേശൻ പറയുന്നു. എന്നിരുന്നാലും, ഈ സമയം സാമ്പത്തിക കാര്യങ്ങളിൽ പ്രതികൂലമായിരിക്കും, പണച്ചെലവ് ഉയർന്നേക്കാം, അതിനാൽ ചെലവുകളിൽ ശ്രദ്ധിക്കുക. ഈ ആഴ്ച പ്രണയ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സന്തോഷം ഉണ്ടാകാൻ സമയമെടുത്തേക്കാം. ആഴ്ചയുടെ അവസാനത്തിൽ ഒരു പുതിയ തുടക്കം ജീവിതത്തിന് സന്തോഷവും സമാധാനവും നൽകും.

നമ്പർ 6: ( 6, 15, 24 തീയതികളിൽ ജനിച്ചവർ)

റാഡിക്സ് നമ്പർ 6 ഉള്ള ആളുകൾ അവരുടെ ജോലിസ്ഥലത്ത് പുരോഗതി കൈവരിക്കുമെന്നും ഏപ്രിൽ ആദ്യവാരം സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരുടെ ബഹുമാനം വർധിക്കുമെന്നും ഗണേശൻ പറയുന്നു. ജീവിതത്തിൽ പുരോഗതിയിലേക്കുള്ള വഴികൾ തുറക്കും. സാമ്പത്തിക കാര്യങ്ങളിൽ അൽപം നിരാശയുണ്ടാകും. ഉയർന്ന വീട്ടുചെലവുകൾ കാരണം സാമ്പത്തിക സ്ഥിതി താറുമാറായേക്കാം. പ്രണയ ജീവിതത്തിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നത് നന്നായിരിക്കും. ആഴ്ചയുടെ അവസാനത്തിൽ, കുടുംബ കാര്യങ്ങളിൽ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം.

നമ്പർ 7 ( 7, 16, 25 തീയതികളിൽ ജനിച്ചവർ)

ഏപ്രിൽ ആദ്യവാരം റാഡിക്സ് നമ്പർ 7 ഉള്ള ആളുകൾക്ക് അവരുടെ ജോലിസ്ഥലത്ത് സ്ഥാനവും സ്വാധീനവും വർധിക്കുമെന്നും സഹപ്രവർത്തകരുമായുള്ള നല്ല സമ്പർക്കം മൂലം പദ്ധതികൾ വിജയിക്കുമെന്നും ഗണേശൻ പറയുന്നു. സാമ്പത്തിക കാര്യങ്ങളിലും വിജയസാധ്യതയുണ്ട്, നിക്ഷേപങ്ങളിലൂടെ നല്ല ലാഭമുണ്ടാകും. പ്രണയ ജീവിതത്തിൽ സമയം അനുകൂലമായിരിക്കും, പരസ്പര സ്നേഹം ശക്തമാകും. ആഴ്ചയുടെ അവസാനം, വിജയത്തിലേക്കുള്ള വഴികൾ തുറക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും, കൂടാതെ ചില മതപരമായ ചടങ്ങുകളും നടക്കാം.

നമ്പർ 8: (8, 17, 26 തീയതികളിൽ ജനിച്ചവർ)

നമ്പർ 8 ലുള്ളവർക്ക് സമയം അനുകൂലമാണെന്നും ഏപ്രിൽ ആദ്യവാരം സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ടെന്നും ഗണേശൻ പറയുന്നു. ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകുമെങ്കിലും, എപ്പോഴും എന്തെങ്കിലും ദുഃഖം തോന്നിയേക്കാം. പ്രണയ ജീവിതത്തിൽ സ്നേഹം പതിയെ ശക്തിപ്പെടും. പുറത്ത് എവിടെയെങ്കിലും ഡിന്നറിന് പോയേക്കാം. ആഴ്ചയുടെ അവസാനം, മനസിന് സന്തോഷമുണ്ടാകാം. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും, അവരുടെ കഠിനാധ്വാനം വിജയിക്കും.

നമ്പർ 9: ( 9,18 , 27 എന്നീ ദിവസങ്ങളിൽ ജനിച്ചവർ)

ഏപ്രിൽ ആദ്യവാരം, 9 എന്ന സംഖ്യയുള്ള ആളുകൾ അവരുടെ ജോലിസ്ഥലത്ത് പുരോഗതി നേടാനുള്ള വഴികൾ കണ്ടെത്തുമെന്നും കൂടുതൽ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനനുസരിച്ച് അവർ വിജയിക്കുമെന്നും ഗണേശൻ പറയുന്നു. സാമ്പത്തിക കാര്യങ്ങളിൽ സമയം അനുകൂലമാകും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പ്രണയ ജീവിതത്തിൽ ഈ ആഴ്ച നടത്തുന്ന ശ്രമങ്ങൾ ഭാവിയിൽ നല്ല ഫലങ്ങൾ നൽകും. ആഴ്ചയുടെ അവസാനം സന്തോഷത്തിനും സമൃദ്ധിക്കും അവസരമുണ്ടാകും. ചില കാര്യങ്ങളിൽ അമ്മയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, അതുമൂലം മാനസിക പിരിമുറുക്കം ഉണ്ടാകും. 

Read More

Astrology Horoscope numerology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: