/indian-express-malayalam/media/media_files/wlbh35F1sDKXP6cRLeGA.jpg)
Numerology Predictions 2024 March 25 to March 31
നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്രത്തെയും (Numerology) വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തിയിട്ടുണ്ട് നമ്മുടെ പൂർവ്വികർ. ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. നിങ്ങളുടെ ജന്മസംഖ്യയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Numerology Predictions 2024 March 25 to March 31
സംഖ്യാശാസ്ത്രപ്രകാരം, മാർച്ച് 25 മുതൽ മാർച്ച് 31 വരെയുള്ള ഈ ആഴ്ച, ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും എങ്ങനെ? ഈ ആഴ്ച സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ? പ്രശസ്ത ജ്യോതിഷി ബെജൻ ദാരുവാലയുടെ മകനും ജ്യോതിഷിയുമായ ചിരാഗ് ദാരുവാല എഴുതുന്നു.
നമ്പർ 1: (1, 10, 19, 28 തീയതികളിൽ ജനിച്ചവർ)
മാർച്ച് മാസത്തിലെ ഈ ആഴ്ച, നമ്പർ 1 ഉള്ള ആളുകൾക്ക് അവരുടെ ജോലിസ്ഥലത്ത് പുരോഗതി കാണുമെന്നും ചില പുതിയ പ്രോജക്ടുകൾ സന്തോഷവാർത്ത കൊണ്ടുവരുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച നിങ്ങൾക്ക് ക്രിയേറ്റീവ് വർക്കിലൂടെ നേട്ടങ്ങൾ നേടാനാകും. അത് നിങ്ങളുടെ പ്രശസ്തിയും കൂട്ടും. പ്രണയ ജീവിതം സന്തോഷകരമാക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും, അപ്പോൾ മാത്രമേ നിങ്ങൾക്ക് സമാധാനമുണ്ടാകൂ. സാമ്പത്തിക ചെലവുകളും കൂടാം. അതിനാൽ, ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വേണം. കുടുംബ ജീവിതം സമാധാനപരമായിരിക്കും. ആഴ്ചയുടെ അവസാനം എന്തിനെ എങ്കിലും ഓർത്ത് നിങ്ങൾ വിഷമിച്ചേക്കാം.
നമ്പർ 2: (2, 11, 20, 29 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ 2 ഉള്ള ആളുകൾക്ക് ജോലിസ്ഥലത്ത് പുരോഗതി കാണുമെന്നും ഈ ആഴ്ചയുടെ തുടക്കത്തിൽ പ്രോജക്റ്റുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ കേൾക്കാമെന്നും ഗണേശൻ പറയുന്നു. സാമ്പത്തിക കാര്യങ്ങൾക്ക് സമയം അനുകൂലമാണ്, സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാം. ദാമ്പത്യജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ആഴ്ച ഭാര്യയ്ക്കൊപ്പം എവിടെയെങ്കിലും പുറത്തുപോകാൻ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും അനുകൂലമായ അവസരങ്ങൾ ഉയർന്നുവരും.
നമ്പർ 3: ( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)
ഈ ആഴ്ച, നമ്പർ 3 ഉള്ള ആളുകൾക്ക് സാമ്പത്തിക കാര്യങ്ങൾക്ക് അനുകൂലമായ സമയം ആയിരിക്കുമെന്നും സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. വൈകാരിക കാരണങ്ങളാൽ ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകുമെങ്കിലും നിങ്ങളുടെ പ്രതീക്ഷകൾക്ക് താഴെയായിരിക്കും. അവിവാഹിതരായ ആളുകൾ ഈ ആഴ്ച സ്‌പെഷ്യൽ വ്യക്തികളിലൊരാളെ കണ്ടുമുട്ടാം. മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിക്കും. ആഴ്ചയുടെ അവസാനത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും അനുകൂലമായ അവസരങ്ങൾ വന്നുചേരും.
നമ്പർ 4: ( 4, 13, 22, 31 തീയതികളിൽ ജനിച്ചവർ)
ഈ ആഴ്ച, റാഡിക്സ് നമ്പർ 4 ഉള്ള ആളുകളുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകുമെന്നും നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഗണേശൻ പറയുന്നു. ജോലിസ്ഥലത്ത് നിങ്ങൾ കൂടുതൽ നെറ്റ്‌വർക്കിങ് നടത്തുന്നു, നിങ്ങളുടെ കരിയർ കൂടുതൽ ശക്തമാകും. അശ്രദ്ധ കാരണം ഈ ആഴ്ച സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം, അതിനാൽ ഒരു ബജറ്റ് ഉണ്ടാക്കുക. മാതാപിതാക്കളോടൊപ്പം തീർത്ഥാടനത്തിന് പോയേക്കാം. ആഴ്ചാവസാനം അൽപം റിസ്ക് എടുത്ത് തീരുമാനങ്ങൾ എടുക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.
നമ്പർ 5: ( 5, 14, 23 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ 5 ഉള്ള ആളുകൾക്ക് മാർച്ച് മാസത്തിലെ ഈ ആഴ്ച സാമ്പത്തിക കാര്യങ്ങൾക്ക് അനുകൂലമാണെന്നും സാമ്പത്തിക നേട്ടത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. സമ്പത്ത് വർധിക്കുന്നതിനുള്ള നിരവധി അവസരങ്ങൾ ഈ ആഴ്ച ഉണ്ടാകും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തും. ചില കാരണങ്ങളാൽ, പ്രണയ ജീവിതത്തിൽ പരസ്പര തർക്കങ്ങൾ ഉണ്ടായേക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്തെ തർക്കങ്ങൾ സംസാരിച്ച് പരിഹരിക്കുന്നതാണ് നല്ലത്.
നമ്പർ 6: ( 6, 15, 24 തീയതികളിൽ ജനിച്ചവർ)
റാഡിക്സ് നമ്പർ 6 ഉള്ള ആളുകൾക്ക് മാർച്ച് മാസത്തിലെ ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളിൽ ശുഭകരമാണെന്നും സമ്പത്തിൽ വർധനവുണ്ടാകുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് അഭിപ്രായം തുറന്ന് പറയാൻ ശ്രമിച്ചാൽ, മികച്ച ഫലം ഉണ്ടാകും. ഈ ആഴ്ച, നിങ്ങളിൽ ചിലർക്ക് നല്ല വിവാഹ ആലോചനകൾ വന്നേക്കാം. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. വീട്ടുജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. വാരാന്ത്യത്തിൽ ചില കിംവദന്തികൾ മൂലം മാനസിക ക്ലേശം വർധിക്കും.
നമ്പർ 7 ( 7, 16, 25 തീയതികളിൽ ജനിച്ചവർ)
ഈ ആഴ്ച, 7 എന്ന സംഖ്യയുള്ള ആളുകൾക്ക് ചില പുതിയ പ്രോജക്റ്റുകൾ വിജയത്തിന് വഴിയൊരുക്കുമെന്ന് ഗണേശൻ പറയുന്നു. ഈ ആഴ്ച ഏതൊരു പുതിയ തുടക്കവും നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ ആഴ്ച ചെലവുകൾ നിയന്ത്രിക്കുക, ഏത് തീരുമാനവും സംയമനത്തോടെ എടുക്കണം. ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ആഴ്ച പങ്കാളിയുമായി ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്, അതിനാൽ പരസ്പര ആശയവിനിമയം കുറച്ച് ദിവസത്തേക്ക് ഉണ്ടായേക്കില്ല. ആഴ്ചയുടെ അവസാനത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും അനുകൂലമായ അവസരങ്ങൾ വന്നുചേരും.
നമ്പർ 8: (8, 17, 26 തീയതികളിൽ ജനിച്ചവർ)
ഈ ആഴ്ച എട്ടാം സംഖ്യയിലുള്ള ആളുകൾക്ക് ജോലിസ്ഥലത്ത് നല്ല പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ ശുഭകരമായ ഫലങ്ങൾ ലഭിക്കുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച പ്രോജക്ടിന് അനുകൂലമായ ആഴ്ചയാണ്. സാമ്പത്തിക കാര്യങ്ങളിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുടെ വിവാഹകാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. കുട്ടികളുടെ ഭാവിക്കായി പങ്കാളിയോടൊപ്പം ഭൂമിയിൽ കുറച്ച് നിക്ഷേപം നടത്തിയേക്കും. ആഴ്ചാവസാനം നിങ്ങളുടെ അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
നമ്പർ 9: ( 9,18 , 27 എന്നീ ദിവസങ്ങളിൽ ജനിച്ചവർ)
9-ാം നമ്പരിലുള്ളവർക്ക് മാർച്ച് മാസത്തിലെ ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമാണെന്നും സാമ്പത്തിക നേട്ടത്തിന് നല്ല സാധ്യതയുണ്ടെന്നും ഗണേശൻ പറയുന്നു. നിഹളുടെ കഠിനാധ്വാനം ജോലിസ്ഥലത്ത് നല്ല പുരോഗതി നൽകും, പദ്ധതികൾ വിജയിക്കും. കുടുംബവും ദാമ്പത്യ ജീവിതവും സാധാരണ നിലയിലാകും, കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ പദ്ധതിയിടും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ആഴ്ചയുടെ അവസാനത്തിൽ, ജീവിതത്തിൽ സന്തോഷവും സമൃദ്ധിക്കുമുള്ള ധാരാളം അവസരങ്ങൾ ലഭിക്കും.
Read More
- Weekly Horoscope (March 24– March 30, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, മൂലം മുതൽ രേവതി വരെ; March 24-March 30, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 24-March 30, 2024
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 24-March 30, 2024
- 2024 ഏപ്രിൽ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: April 2024 Horoscope
- Weekly Horoscope (March 17– March 23, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us