scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 24-March 30, 2024, Weekly Horoscope

Weekly Horoscope: മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 30-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 30-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
  Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിൽ, ഉത്രട്ടാതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ബുധൻ മാർച്ച് 25 ന് മീനം രാശിയിൽ നിന്നും മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. വ്യാഴം മേടം രാശിയിൽ  ഭരണി നക്ഷത്രത്തിലാണ്. 

ശുക്രൻ കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തം നാളിലുമാണ്. ചന്ദ്രൻ മാർച്ച് 24 ന് ചതുർദ്ദശി - പൗർണമി തിഥികളിലാണ്.  കൃഷ്ണപക്ഷ പഞ്ചമി വരെയുള്ള തിഥികളുണ്ട്, ഈ ആഴ്ചയിൽ. 
ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലാണ് ചന്ദ്രൻ്റെ സഞ്ചാരം. 

Advertisment

ഈയാഴ്ചയിലെ അഷ്ടമരാശി നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി വരുന്ന മകരക്കൂറിൻ്റെ അഷ്ടമരാശിയാകുന്നു. തുടർന്ന് ചൊവ്വ രാത്രി വരെ കുംഭക്കൂറിൻ്റെയും തുടർന്ന് വെള്ളി പ്രഭാതം വരെ മീനക്കൂറിൻ്റെയും അതിനുശേഷം മേടക്കൂറിൻ്റെയും അഷ്ടമരാശിയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ  മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

മകം

വിദ്യാർത്ഥികൾക്ക് മനസ്സിരുത്തി പഠിക്കാൻ കഴിഞ്ഞെന്നുവരില്ല. കൂട്ടുകച്ചവടത്തിൽ താല്പര്യം കുറയുന്നതാണ്. സുഹൃത്തുക്കൾക്കായി അലയേണ്ടിവരും. ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യാൻ ഇടയാവുന്നതാണ്. വിരുന്നുകാരെ പ്രതീക്ഷിക്കേണ്ടതുണ്ട്. പാചകപരീക്ഷണങ്ങൾ പ്രശംസ നേടിയേക്കും. പിതാവിൻ്റെ ഉപദേശം കാര്യസാധ്യത്തിന് സഹായകമാവും. സകുടുംബം ക്ഷേത്രാടനത്തിന് മുതിരുന്നതാണ്. യാത്രകളിൽ പണമോ / രേഖകളോ നഷ്ടമാകാൻ സാധ്യതയുണ്ട്. 
ജാഗ്രത കൈക്കൊള്ളണം.

പൂരം

Advertisment

കുടുംബകലഹങ്ങൾക്ക് വിരാമം പ്രതീക്ഷിക്കാം. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുവാൻ നിർബന്ധതരാകും. സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം ഇപ്പോൾ ദോഷകരമായേക്കും. സഹപ്രവർത്തകരെ പഴിചാരാനുള്ള ശ്രമത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചെന്നു വരില്ല. രേഖകൾ പുതുക്കാനോ പുതിയത് നേടാനോ ആവർത്തിത ശ്രമം വേണ്ടിവരുന്നതാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് നേരം ചെലവഴിച്ചേക്കും.  വാക്കുകളുടെ പാരുഷ്യം സുഹൃത്തുക്കളുടെ പിണക്കത്തിന് കാരണമാകുന്നതാണ്.

ഉത്രം

നക്ഷത്രനാഥനായ ആദിത്യൻ്റെ രാഹുയോഗം പലനിലയ്ക്കും പുരോഗതിയെ തടസ്സപ്പെടുത്താൻ ഇടവരുത്തുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭപ്രതീക്ഷ മങ്ങും. മത്സരങ്ങൾക്ക് കരുതിയതിലും കടുപ്പമുണ്ടായേക്കും. ഉപജാപങ്ങളെ സമയോചിതമായി പ്രതിരോധിക്കുന്നതിൽ വീഴ്ച വരുന്നതാണ്. സാമ്പത്തിക വാഗ്ദാനങ്ങൾ വൈകിയേക്കാം. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. മകളുടെ ഉപരിപഠനം സംബന്ധിച്ച് ആശയക്കുഴപ്പത്തിന് സാധ്യത കാണുന്നു. നാട്ടിലേക്ക് മടങ്ങാനുളള ശ്രമം വിജയിച്ചേക്കും.

അത്തം

സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമം തുടരുന്നതാണ്. വിവരശേഖരണം, അറിവ് അടയാളപ്പെടുത്തി സൂക്ഷിക്കുക എന്നിവയ്ക്ക് സമയം കണ്ടെത്തും. പണമിടപാടുകളിൽ ശ്രദ്ധയുണ്ടാവണം. പണയവസ്തു വീണ്ടെടുക്കുന്നതിൽ ക്ലേശിച്ചേക്കും. എതിർപ്പുകളെ നന്നായി ചെറുക്കാനാവും.  ഭക്ഷണത്തിലെ അശ്രദ്ധ  മൂലം രോഗസാധ്യത കാണുന്നു. നവസംരംഭങ്ങൾ ബാലാരിഷ്ടകളിലാവും. താത്ത്വികവും ആദർശപരവുമായ നിലപാടുകൾ മൂലം സുഹൃത്തുക്കൾ പിണങ്ങാം.

ചിത്തിര

കൂട്ടുകെട്ട്  വീട്ടിൽ ചർച്ചാവിഷയമാകും. അവധിക്കാല യാത്രകൾക്ക്  എതിർപ്പുണ്ടാവും. പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിക്ക് പാത്രമായേക്കാം. സ്വകാര്യ കമ്പനിയിൽ പ്രവർത്തിക്കുന്നവർക്ക് നിർദ്ദിഷ്ട ഗോളുകൾ നേടുക എന്നത് ഏറ്റവും ദുർഘടമായിത്തീരും. കൃഷിക്കാർക്ക് ഭൂമിയിൽ നിന്നും ആദായം കുറഞ്ഞേക്കും. കലാഭിരുചികൾ വളരാം. കമ്മീഷൻ പ്രവർത്തനങ്ങളിൽ നിന്നും ആദായം ഉയരുന്നതാണ്.

ചോതി

ഏർപ്പെടുന്ന കാര്യങ്ങളിൽ വേഗത്തിൽ മുഷിച്ചിലുണ്ടാവും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് പ്രശ്നങ്ങളുണ്ടാക്കും. ഉദ്യോഗസ്ഥർ വെറുതെ അവധിയെടുക്കാം. ചെറുപ്പക്കാർ മാതാപിതാക്കളുമായി കലഹിക്കുന്നതാണ്. ചെലവ് കൂടുതലാകുന്നത് കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റിച്ചേക്കാം. കൈവായ്പകൾ തിരികെ കിട്ടിയേക്കില്ല. വാടക വീട് ഒഴിയേണ്ടി  വരുന്നതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ ആവേശത്തോടെ മുഴുകും.

ചോതി

ഏർപ്പെടുന്ന കാര്യങ്ങളിൽ വേഗത്തിൽ മുഷിച്ചിലുണ്ടാവും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് പ്രശ്നങ്ങളുണ്ടാക്കും. ഉദ്യോഗസ്ഥർ വെറുതെ അവധിയെടുക്കാം. ചെറുപ്പക്കാർ മാതാപിതാക്കളുമായി കലഹിക്കുന്നതാണ്. ചെലവ് കൂടുതലാകുന്നത് കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റിച്ചേക്കാം. കൈവായ്പകൾ തിരികെ കിട്ടിയേക്കില്ല. വാടക വീട് ഒഴിയേണ്ടി  വരുന്നതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ ആവേശത്തോടെ മുഴുകും.

വിശാഖം

പല കാര്യങ്ങളിൽ താത്പര്യം വികസിക്കുന്നതാണ്. സ്വന്തം കഴിവുകളിൽ അമിത വിശ്വാസം തോന്നിയേക്കും. എന്നാൽ ഗ്രന്ഥരചന, ഗവേഷണം, ശില്പ നിർമ്മാണം തുടങ്ങിയവ പൂർത്തീകരിക്കാൻ കാലവിളംബമേർപ്പെടുന്നതാണ്. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് കുടുംബാംഗങ്ങളുടെ എതിർപ്പുണ്ടാവും. തൊഴിൽ തേടുന്നവർ ദിവസവേതന വ്യവസ്ഥയിൽ താൽകാലിക ലാവണം കൊണ്ട് തൃപ്തിപ്പെടേണ്ട സ്ഥിതിയുണ്ടാവും. മാനസിക പിരിമുറുക്കം ആരോഗ്യത്തെ ബാധിച്ചേക്കാം.

അനിഴം

നല്ല അനുഭവങ്ങൾ വാരാദ്യം വന്നുചേരുന്നതാണ്. ആത്മവിശ്വാസം വർദ്ധിച്ചേക്കും. സാമ്പത്തികമായി മെച്ചം ഭവിക്കുന്നതാണ്. പ്രവർത്തന മികവ് എല്ലാവരാലും അഭിനന്ദിക്കപ്പെടും. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ നീതിബോധത്തോടെ പരിഹരിക്കുന്നതാണ്. സഹോദരിയുടെ വിവാഹത്തിനുള്ള ശ്രമങ്ങൾ തുടരും. ജീവിതപങ്കാളിക്ക് പുതിയ സംരംഭം തുടങ്ങാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കിത്തുടങ്ങുന്നതാണ്. വാഹനത്തിൻ്റെ കേടുപാടുകൾ നീക്കാൻ കരുതിവെച്ച തുക പോരാതെ വരുന്നതാണ്.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധൻ ആറാമെടത്തേക്ക് നീങ്ങുകയാൽ പ്രത്യുല്പന്നമതിത്വം കൊണ്ട് എതിർപ്പുകളെ മറികടന്നേക്കും. പഠനത്തിൽ വ്യക്തമായ പുരോഗതിയുണ്ടാവും. ബുദ്ധിപരമായ വിനോദങ്ങളിൽ വിജയിക്കുന്നതാണ്. ബന്ധുജനങ്ങളുടെ സഹായം പ്രതീക്ഷിക്കാതെ തന്നെ ലഭിക്കുവാനിടയുണ്ട്. സ്വന്തം തൊഴിലിൽ നിന്നും തരക്കേടില്ലാത്ത വരുമാനം വന്നുചേരും. ഗൃഹത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ഉത്സവാഘോഷങ്ങളിൽ ഭാഗഭാക്കാകും. 
വാരാന്ത്യത്തിൽ വിരുന്നുകളിൽ പങ്കെടുക്കുന്നതാണ്. 

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: