scorecardresearch

ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 18 to March 24

Numerology Predictions 2024 March 18 to March 24 സംഖ്യാശാസ്ത്രപ്രകാരം, മാർച്ച് 18 മുതൽ മാർച്ച് 24 വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

Numerology Predictions 2024 March 18 to March 24 സംഖ്യാശാസ്ത്രപ്രകാരം, മാർച്ച് 18 മുതൽ മാർച്ച് 24 വരെയുള്ള ആഴ്ച ഓരോരുത്തർക്കും എങ്ങനെയെന്ന് നോക്കാം.

author-image
Chirag Daruwalla
New Update
Numerology

Numerology Predictions 2024 March 18 to March 24

നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്രത്തെയും (Numerology) വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തിയിട്ടുണ്ട് നമ്മുടെ പൂർവ്വികർ. ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. നിങ്ങളുടെ ജന്മസംഖ്യയെ കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Numerology Predictions 2024 March 18 to March 24

Advertisment

സംഖ്യാശാസ്ത്രപ്രകാരം, മാർച്ച് 18 മുതൽ മാർച്ച് 24 വരെയുള്ള ഈ ആഴ്ച, ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തർക്കും എങ്ങനെ? ഈ ആഴ്ച സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തുവച്ചിരിക്കുന്നത് എന്തൊക്കെ? പ്രശസ്ത ജ്യോതിഷി ബെജൻ ദാരുവാലയുടെ മകനും ജ്യോതിഷിയുമായ ചിരാഗ് ദാരുവാല എഴുതുന്നു.

നമ്പർ 1: (1, 10, 19, 28 തീയതികളിൽ ജനിച്ചവർ) 

മാർച്ച് മാസത്തിലെ ഈ ആഴ്ച, ഒന്നാം നമ്പരുള്ള ആളുകൾക്ക് ജോലിസ്ഥലത്ത് പുരോഗതി നേടാനുള്ള വഴികൾ കണ്ടെത്താമെന്നും പ്രോജക്ടുമായി ബന്ധപ്പെട്ട് ചില കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും ഗണേശൻ പറയുന്നു. നിങ്ങളുടെ ടീമിനൊപ്പം എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവോ അത്രയും വിജയം കൈവരിക്കും. സാമ്പത്തികമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാമ്പത്തിക നേട്ടം ഉണ്ടാകും, പങ്കാളിത്തത്തിൽ നടത്തുന്ന നിക്ഷേപങ്ങൾ ശുഭകരമായി തീരും. സാമ്പത്തിക നേട്ടമുണ്ടെങ്കിലും മനസ് ഇപ്പോഴും എന്തിനെയോ ഓർത്ത് ആകുലപ്പെടുന്നുണ്ടാകും. പ്രണയ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് തീർത്താൽ പ്രണയാനുഭവം സുഖകരമാകും. ആഴ്ചയുടെ അവസാനത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും അനുകൂലമായ അവസരങ്ങൾ ഉയർന്നുവരും.

നമ്പർ 2: (2, 11, 20, 29 തീയതികളിൽ ജനിച്ചവർ) 

മാർച്ച് മാസത്തിലെ ഈ ആഴ്ച, 2-ാം നമ്പർ ഉള്ള ആളുകൾക്ക് ജോലിസ്ഥലത്തെ ഏതെങ്കിലും ജോലിയെക്കുറിച്ച് സംശയമുണ്ടാകാമെന്നും തീരുമാനമെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും ഗണേശൻ പറയുന്നു. ഈ ആഴ്ച, ചെലവുകൾ യന്ത്രിക്കുകയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ദാമ്പത്യ ജീവിതത്തിൽ ചില കാര്യങ്ങളിൽ പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. സംസാരത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ അനുകൂല ഫലം ഉണ്ടാകും. ആഴ്ചയുടെ അവസാനം, മാതാപിതാക്കളോടൊപ്പം ഏതെങ്കിലും മതപരമായ സ്ഥലത്തേക്ക് ഒരു യാത്ര പോകാം.

Advertisment

നമ്പർ 3: ( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)

റാഡിക്‌സ് നമ്പർ 3 ഉള്ളവർ മാർച്ച് ഈ ആഴ്ച ഏത് തീരുമാനത്തെയും സംയമനത്തോടെ സമീപിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗണേശൻ പറയുന്നു. ഈ ആഴ്ച, ജോലിക്കാർക്ക് സാഹചര്യം സാധാരണമായിരിക്കും, സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും. വ്യാപാരികൾക്ക് ഈ ആഴ്ച നല്ല ലാഭം ഉണ്ടാകും, മറ്റേതെങ്കിലും ബിസിനസിൽ നിക്ഷേപിക്കാം. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം, അല്ലാത്തപക്ഷം അസുഖം മൂലം ആശുപത്രിയിലേക്ക് ഓടേണ്ട വരും. അമ്മായിയമ്മമാരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, അവരും സഹായിക്കാൻ തയ്യാറായിരിക്കും. വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിൽ ഈ ആഴ്ച സാധാരണമായിരിക്കും. ആഴ്ചാവസാനം, സാഹചര്യങ്ങൾ സാധാരണമായിരിക്കും. മതപരമായ ഏതെങ്കിലും സ്ഥലത്തേക്ക് പോകും.

നമ്പർ 4: ( 4, 13, 22, 31 തീയതികളിൽ ജനിച്ചവർ)

മാർച്ച് ഈ ആഴ്ച റാഡിക്സ് നമ്പർ 4 ഉള്ളവർ തൊഴിലിടങ്ങളിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ വിജയത്തിന്റെ പാതയിൽ മുന്നോട്ട് പോകുമെന്ന് ഗണേശൻ പറയുന്നു. പ്രണയ ജീവിതത്തിൽ സമാധാനം വന്നുചേരും. എന്നാൽ വിശാലമായ കാഴ്ചപ്പാടോടെ ജീവിതത്തിൽ മുന്നോട്ട് പോകണം, അപ്പോൾ മാത്രമേ പ്രണയം സുഖകരമാകൂ. അമ്മയോടൊപ്പം ചില ബന്ധുവീടുകൾ സന്ദർശിക്കാൻ ഈ ആഴ്ച നിങ്ങൾക്ക് അവസരം ലഭിക്കും. ഈ ആഴ്ച സാമ്പത്തിക ചെലവുകൾ കൂടാം, അതിനാൽ ശ്രദ്ധിക്കണം. ആഴ്ചയുടെ അവസാനത്തിൽ ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്, മുഴുവൻ കുടുംബത്തെയും ആ വാർത്ത ആവേശഭരിതരാക്കും.

നമ്പർ 5: ( 5, 14, 23 തീയതികളിൽ ജനിച്ചവർ)

മാർച്ച് മാസത്തിലെ ഈ ആഴ്ച അഞ്ചാം സംഖ്യയിലുള്ള ആളുകൾക്ക് അവരുടെ ജോലിസ്ഥലത്ത് നല്ല പുരോഗതി ഉണ്ടാകുമെന്നും അവർക്ക് കിട്ടുന്ന ബഹുമാനം കൂടുമെന്നും ഗണേശൻ പറയുന്നു. നിങ്ങളുടെ പ്രോജക്ടിൽ സന്തോഷിക്കുകയും ഭാവിയെക്കുറിച്ച് ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്യാം. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഈ ആഴ്ച നല്ല അവസരങ്ങൾ ലഭിച്ചേക്കാം. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാം. ഈ ആഴ്ച പുതുതായി വിവാഹിതരായവരുടെ വീട്ടിൽ ഒരു വിശിഷ്ടാതിഥി എത്തിയേക്കാം. ആഴ്ചയുടെ അവസാനം, സമയം അനുകൂലമായിരിക്കും, സാമ്പത്തിക നേട്ടങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ ഉണ്ടാകും.

നമ്പർ 6: ( 6, 15, 24 തീയതികളിൽ ജനിച്ചവർ)

മാർച്ച് മാസത്തിലെ ഈ ആഴ്ച, രാശി നമ്പർ 6 ഉള്ള ആളുകൾക്ക് സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുമെന്ന് ഗണേശൻ പറയുന്നു. ആഴ്‌ചയുടെ തുടക്കത്തിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് കുറച്ച് ശ്രദ്ധ ആവശ്യമാണ്, എങ്കിൽ മാത്രമേ വിജയം ലഭിക്കൂ. ഏതെങ്കിലും സുപ്രധാന തീരുമാനങ്ങൾ ഈ ആഴ്ച മാറ്റിവയ്ക്കുന്നതാണ് നല്ലത്. കുടുംബത്തിലെ വിവാഹിതരായ ആളുകളിൽനിന്ന് നല്ല വിവാഹാലോചനകൾ വന്നേക്കാം. മാതാപിതാക്കളുടെ ആരോഗ്യത്തിനൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. ആഴ്ചയുടെ അവസാനത്തിൽ, സന്തോഷത്തിനും സമൃദ്ധിക്കും അനുകൂലമായ അവസരങ്ങൾ ഉയർന്നുവരും.

നമ്പർ 7 ( 7, 16, 25 തീയതികളിൽ ജനിച്ചവർ)

7-ാം സംഖ്യയിലുള്ള ആളുകൾക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് നല്ല പുരോഗതി ഉണ്ടാകുമെന്നും പുതയൊരു പ്രോജക്ട് ശുഭകരമായ ഫലങ്ങൾ നൽകുമെന്നും ഗണേശൻ പറയുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകും, ചില പുതിയ നിക്ഷേപങ്ങൾ നല്ല ഫലങ്ങൾ നൽകും. പ്രണയ ജീവിതത്തിൽ പരസ്പര സ്നേഹം ശക്തമാകും. സാമ്പത്തിക നേട്ടത്തിനുള്ള ശക്തമായ സാഹചര്യങ്ങൾ ഈ ആഴ്ച സൃഷ്ടിക്കപ്പെടും, നിക്ഷേപങ്ങൾ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ആഴ്‌ചയുടെ അവസാനത്തിൽ, ഒരു കുടുംബാംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് സങ്കടം ഉണ്ടായേക്കാം.

നമ്പർ 8: (8, 17, 26 തീയതികളിൽ ജനിച്ചവർ)

മാർച്ച് മാസത്തിലെ ഈ ആഴ്ച, റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾക്ക് സാമ്പത്തിക വീക്ഷണകോണിൽ നിന്ന് സമയം അനുകൂലമായിരിക്കുമെന്നും ഈ ആഴ്ച ർസാമ്പത്തിക നേട്ടത്തിനുള്ള നിരവധി അവസരങ്ങൾ ലഭിക്കുമെന്നും ഗണേശൻ പറയുന്നു. ജോലിയുള്ള ആളുകൾക്ക് ഈ ആഴ്ച മറ്റേതെങ്കിലും കമ്പനിയിൽ നിന്ന് നല്ല ഓഫർ ലഭിച്ചേക്കാം. മനസിന് അത് സന്തോഷം നൽകും. ബിസിനസ്സുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും, ബിസിനസ്സ് വിപുലീകരിക്കാനും കഴിയും. ഈ ആഴ്ച ചില സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കും, അത് നിങ്ങൾക്ക് നന്നായി പ്രയോജനം ചെയ്യും. ആഴ്ചയുടെ അവസാനം, ശുഭകരമായ യാദൃശ്ചികതകൾ സംഭവിക്കും, കൂടാതെ ഒരു കുടുംബാംഗത്തിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തയും കേൾക്കാം.

നമ്പർ 9: ( 9,18 , 27 എന്നീ ദിവസങ്ങളിൽ ജനിച്ചവർ)

ഈ നമ്പറിലുള്ള ആളുകളുടെ അപൂർണ്ണമായ എല്ലാ ജോലികളും ഈ ആഴ്ച പൂർത്തിയാകുമെന്ന് ഗണേശൻ പറയുന്നു. പങ്കാളിയുമായി നിങ്ങൾ സന്തുഷ്ടരായിരിക്കും കൂടാതെ എവിടെയെങ്കിലും പോകാം. ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. കഠിനാധ്വാനം ചെയ്താൽ പ്രോജക്ട് വിജയകരമാകും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും, കൂടാതെ ചില മതപരമായ പരിപാടികൾ വീട്ടിൽ നടന്നേക്കാം, അതിൽ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കും. ആഴ്ചാവസാനം ചെയ്യുന്ന കഠിനാധ്വാനം ഭാവിയിൽ നിങ്ങളെ വിജയിപ്പിക്കും.

Read More

Horoscope numerology Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: