New Update
/indian-express-malayalam/media/media_files/2024/12/06/cCKxevUClosILHYcs2Z6.jpeg)
ഇൻസ്റ്റൻ്റ് ദോശ റെസിപ്പി
അരിയും ഉഴുന്നും അരച്ച്, മാവ് പുളിപ്പിച്ചാണോ സ്ഥിരമായി ദോശ തയ്യാറാക്കാറുള്ളത്? മലയാളികളുടെ ദേശീയ ഭക്ഷണമാണ് ദോശ എന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ഇത്രയധികം പണികൾ ചെയ്യാതെ വെറും അഞ്ച് മിനിറ്റിൽ കിടിലൻ ദോശ ചുട്ടാലോ, അതും മധുരം ചേർത്ത്. തേങ്ങയും ശർക്കരയും മാത്രം പ്രത്യേകം എടുത്താൽ മതിയാകും. കാതുവക്കുലെ സമയൽ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ സ്വീറ്റ് ദോശ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- ഗോതമ്പു പൊടി
- ഉപ്പ്
- ബേക്കിങ് സോഡ
- ഉണക്കമുന്തിരി
- അണ്ടിപരിപ്പ്
- ബദാം
- തേങ്ങ
- ഏലയ്ക്കാപ്പൊടി
- ശർക്കര
- നെയ്യ്
തയ്യാറാക്കുന്ന വിധം
- രണ്ടു കപ്പ് ഗോതമ്പു പൊടിയിലേക്ക് അര ടേബിൾ സ്പൂൺ ഉപ്പ്, മഞ്ഞൾപ്പൊടി, കാൽ ടേബിൾ സ്പൂൺ ബേക്കിങ് സോഡ ആവശ്യത്തിനു വെള്ളം എന്നിവ ചേർത്തിളക്കി മാവ് തയ്യാറാക്കി മാറ്റുവയ്ക്കാം.
- ഒരു പാനിൽ അൽപ്പം നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, ബദാം എന്നിവ ചെറുതായി നുറുക്കിയതും അഞ്ച് ഉണക്കമുന്തിരിയും വറുത്തെടുക്കുക.
- അതിലേയ്ക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ചേർത്തിളക്കാം.
- ശേഷം ഒരു ടേബിൾ സ്പൂൺ ഏലയ്ക്കാപ്പൊടി, അരക്കപ്പ് ശർക്കര പൊടിച്ചത് തുടങ്ങിയവ ചേർത്ത് ഇളക്കി മാറ്റി വെയ്ക്കുക.
- അടുപ്പിൽ ദോശക്കല്ലു വെച്ച് തയ്യാറാക്കിയ മാവുപയോഗിച്ചു ദോശ ചുട്ടെടുക്കുക.
- തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ ശർക്കര മിക്സ് അതിൽ വെച്ചു മടക്കി അട രൂപത്തിലാക്കിയെടുത്താൽ വെറൈറ്റി തേങ്ങാ ദോശ തയ്യാർ.
Read More
Advertisment
- പ്രമേഹമാണ് പക്ഷേ ചോക്ലേറ്റ് കഴിക്കാൻ കൊതിയുണ്ടോ? നിങ്ങൾക്കായി ഒരു റെസിപ്പി
- വാഴക്കൂമ്പ് കിട്ടിയോ? ഊണിന് ഈ തോരൻ തയ്യാറാക്കാൻ മറക്കേണ്ട
- അട തയ്യാറാക്കാം കൊതിപ്പിക്കും രുചിയിൽ; ഈ കിഴങ്ങ് ചേർത്തു നോക്കൂ
- പുളിയും മധുരവും ചേർന്ന കിടിലൻ പൈനാപ്പിൾ രസം
- ഈ ബിരിയാണി സ്വൽപം വ്യത്യസ്തമാണ്, ട്രൈ ചെയ്തു നോക്കൂ
- ഇടിവെട്ട് രുചിയിൽ നാടൻ ബീഫ് റോസ്റ്റ്
- പായസം മാത്രമല്ല ഇനി സേമിയ ദോശയും താരമാകും
- ചപ്പാത്തി ഇനി സോഫ്റ്റാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- ധാന്യങ്ങൾ ചേർത്തൊരു സാലഡ്; സ്വാദിഷ്ടം അതിലേറെ ഗുണകരം
- മധുരം കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ ഫ്രൂട്ട് കസ്റ്റാർഡ് ട്രൈ ചെയ്യൂ
- മതിവരുവോളം കഴിക്കാൻ ബട്ടർ കുക്കീസ് ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് പക്കോട
- മാന്തൾ കറി ഇതിലും രുചികരമായി കഴിച്ചിട്ടുണ്ടാകില്ല
- സൗത്തിന്ത്യൻ സ്പെഷ്യൽ പൊടി ഇഡ്ഡലി ഇനി അടുക്കളയിലെ താരം
- അരി അരച്ച് പുളിപ്പിക്കാൻ നിൽക്കേണ്ട, ഇനി പാലപ്പം ചുട്ടെടുക്കാം 10 മിനിറ്റിൽ
- അപ്പത്തിനൊപ്പം നാടൻ മട്ടൺ സ്റ്റ്യൂ, കൊതിച്ചിരിക്കാതെ തയ്യാറാക്കിക്കോളൂ
- തേങ്ങയും നട്സും ഉണ്ടെങ്കിൽ ഇനി മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.