scorecardresearch

കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് പക്കോട

നല്ല മഴയുള്ള സമയത്ത് ചായക്കൊപ്പം കഴിക്കാൻ ചൂടൻ പലഹാരങ്ങൾ കിട്ടിയിരുന്നുവെങ്കിൽ എന്നു കൊതിക്കാറുണ്ടോ? എങ്കിൽ ഈ ഉരുളക്കിഴങ്ങ് പക്കോട ട്രൈ ചെയ്തു നോക്കൂ

നല്ല മഴയുള്ള സമയത്ത് ചായക്കൊപ്പം കഴിക്കാൻ ചൂടൻ പലഹാരങ്ങൾ കിട്ടിയിരുന്നുവെങ്കിൽ എന്നു കൊതിക്കാറുണ്ടോ? എങ്കിൽ ഈ ഉരുളക്കിഴങ്ങ് പക്കോട ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
 Potato Pakkoda Easy Recipe

ഉരുളക്കിഴങ്ങ് ഫ്രൈ റെസിപ്പി

കുട്ടികൾ മാത്രമല്ല മുതിർന്നവരും ചായക്കൊപ്പം എന്തെങ്കിലും പലഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. കറിയിലെ രുചി ബാലൻസ് ചെയ്യാൻ ചേർക്കുന്ന ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഇനി ആവി പറക്കുന്ന പ പലഹാരമായ. ഫ്രെഞ്ച് ഫ്രൈസല്ല ക്രിസ്പിയായിട്ടുള്ള പക്കോടയാണത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന സിംപിൾ റെസിപ്പിയാണ്. ഒപ്പം തക്കാളി ചമ്മന്തി കൂടിയുണ്ടെങ്കിൽ കിടിലൻ കോമ്പിനേഷനാകും. ഹംഗ്രി മാഹി എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ പക്കോട റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

Advertisment
  • സവാള - 4 എണ്ണം
  • ഉരുളക്കിഴങ്ങ്- 4 എണ്ണം
  • പച്ചമുളക് - 5
  • മല്ലിയില - 1/2 കപ്പ്
  • അരിമാവ് - 1/2 കപ്പ്
  • കടലമാവ് - 1/2 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ
  • ഉപ്പ് - 1.5 സ്പൂൺ
  • മുളകുപൊടി - 1/2 സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  • ജീരകം - 1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഒരേ നീളത്തിലും വീതിയിലും അരിഞ്ഞ് കഴുകിയെടുക്കാം.
  • അതിലേയ്ക്ക് നാല് സവാള, അഞ്ച് പച്ചമുളക്, അര കപ്പ് മല്ലിയില, ഒരു പിടി കറിവേപ്പില എന്നിവ ചേർക്കാം.
  • അര കപ്പ് അരിപ്പൊടി, അര കപ്പ് കടലമാവ്, ഒരു സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകം ഉണക്കി പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ആവശ്യത്തിന് വെള്ളം കൂടി ഒഴിക്കാവുന്നതാണ്.
  • ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കാം.
  • എണ്ണ തിളച്ചു വരുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്നും അൽപം വീതം ചേർത്ത് വറുത്തു മാറ്റാം.
  • തക്കാളി സോസിനൊപ്പം കഴിച്ചു നോക്കൂ. 

Read More

Advertisment
Recipe Food Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: