New Update
/indian-express-malayalam/media/media_files/2024/11/28/9l4yGtJFnDRhBAOftBdn.jpeg)
റുമാലി റൊട്ടി തയ്യാറാക്കുന്ന വിധം
ഭക്ഷണപ്രമികൾക്കിടയിൽ ട്രെൻഡിംഗാണ് റുമാലി റൊട്ടി. അൽഫാം ബാർബിക്യൂ എന്നിവക്കൊപ്പമാണ് സാധാരണ ഇത് ഹോട്ടലിൽ ലഭിക്കുന്നത്. എന്നാൽ പുതിനച്ടനി, പനീർ ബട്ടർ മസാല, കൂൺ മസാല, വെജിറ്റബിൾ കുറുമ എന്നിവയും റൊമാലി റൊട്ടിയോടൊപ്പം ചേർക്കാവുന്ന കിടിലൻ കോമ്പിനേഷനാണ്. ആളൊരു അറേബ്യൻ വിഭവമാണെങ്കിലും ആരാധക പ്രിയം കൊണ്ട് അതും സ്വദേശിയായി മാറിയിട്ടുണ്ട്. ഇനി റുമാലി റൊട്ടി കഴിക്കാൻ ഹോട്ടലിൽ തന്നെ പോകണമെന്നില്ല, അതിലും രുചികരവും സോഫ്റ്റുമായി വീട്ടിൽ തന്നെ തയ്യാറാക്കാം. സ്നേഹ സിംഗ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റുമാലി റൊട്ടി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- മൈദ - 3/4 കപ്പ്
- ഗോതമ്പ് പൊടി - 1/4 കപ്പ്
- എണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - 1/4 ടീസ്പൂൺ
- പഞ്ചസാര - 1/2 ടീസ്പൂൺ
- വെള്ളം - 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
- മുക്കാൽ കപ്പ് മൈദയിലേയ്ക്ക് കാൽ കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾസ്പൂൺ എണ്ണയും ചേർക്കാം.
- ഇതിലേയ്ക്ക് കാൽ ടീസ്പൂൺ ഉപ്പും മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
- മാവിൽ നിന്ന് അൽപം വീതം എടുത്ത് ഉരുട്ടി കട്ടി കുറച്ച് പരത്താം.
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേയ്ക്ക് പരത്തിയ റുമാലി റൊട്ടി വച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം. ശേഷം ചട്നിക്കൊപ്പം കഴിച്ചു നോക്കൂ.
Read More
Advertisment
- അവൽ വിളയിച്ചെടുക്കാം രുചികരമായി, ഈ വിദ്യ ട്രൈ ചെയ്യൂ
- നാരങ്ങ അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കാം, ലേശവും കയ്പില്ലാതെ
- ബാക്കി വന്ന ചോറിന് ഒരു മേക്കോവർ, ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
- മലബാറിൻ്റെ രുചിക്കൂട്ടിൽ കല്ലുമ്മക്കായ നിറച്ചത്
- മത്തൻ വിത്ത് പാകം ചെയ്തു കഴിക്കാൻ 5 വഴികൾ
- ഇനി പരിപ്പ് കറിക്ക് സ്വാദേറും, മത്തൻ ഇല കൂടി ചേർക്കാം
- പച്ചരിയും ഉരുളക്കിഴങ്ങും മതി, രുചികരമായ ബ്രേക്ക്ഫാസ്റ്റ് ഇനി എളുപ്പത്തിൽ തയ്യാറാക്കാം
- Marble Cake in Cooker: പൂ പോലെ സോഫ്റ്റ് ഈ കുക്കർ മാർബിൾ കേക്ക്
- മസാല പരിപ്പ് പൊടി ഉണ്ടെങ്കിൽ ചോറിന് മറ്റൊരു കറി വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.