New Update
/indian-express-malayalam/media/media_files/2024/11/26/e5ya9jdZ7F59Zj1JId47.jpeg)
Marble Cake in Cooker: മാർബിൾ കേക്ക് റെസിപ്പി
Homemade Marble Cake in Cooker: കേക്ക് കഴിക്കാൻ ഇഷ്ടമാണോ? എങ്കിൽ എന്തിന് മടിക്കുന്ന വീട്ടിൽ തന്നെ അത് തയ്യാറാക്കാം. ബേക്ക് ചെയ്തെടുക്കാനുള്ള ചേരുവകളില്ല, ഓവനില്ല എന്ന് കരുതേണ്ട. ഇതൊന്നുമില്ലാതെ പഞ്ഞി പോലെ സോഫ്റ്റായ കേക്ക് റെഡിയാക്കാം, ഒരു കുക്കർ തന്നെ ധാരാളം. സന്തോഷ നിമിഷങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് ക്രിസ്തുമസ് അടുത്തിരിക്കുന്ന ഈ സമയത്ത് വ്യത്യസ്ത കേക്കുകളെ കുറിച്ചുള്ള അന്വേഷണത്തിലാകും നമ്മളിൽ പലരും. പരസ്പരം പങ്കുവയ്ക്കാനും ക്രിസ്തുമസ് രാവിൽ കുടുംബത്തോടൊപ്പം മുറിച്ചാഘോഷിക്കാനും ഇതാ ഒരു കുക്കർ മാർബിൾ കേക്ക്.
ചേരുവകൾ
Advertisment
- വെണ്ണ- 125 ഗ്രാം
- പഞ്ചസാര- 1 കപ്പ്
- മുട്ട- 2
- വാനില എസൻസ്- 1 1/2 ടീസ്പൂൺ
- മൈദ- 1 1/2 കപ്പ്
- ബേക്കിങ് പൗഡർ- 1 1/2 ടീസ്പൂൺ
- ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
- ഉപ്പ്- 1/4 ടീസ്പൂൺ
- കൊക്കോ പൗഡർ- 2 ടേബിൾസ്പൂൺ
- പാൽ- 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
- വെണ്ണ നന്നായി ഉടച്ചെടുക്കാം. അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം.
- ഒരു കപ്പ് പഞ്ചസാര ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- മറ്റൊരു പാത്രത്തിൽ ഒന്നര കപ്പ് മൈദ എടുക്കാം.
- അതിലേക്ക് ഒന്നര ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡ, ഒന്നര ടീസ്പൂൺ വാനില എസൻസ്, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കാം.
- വെണ്ണയും മുട്ടയും ചേർത്ത മിശ്രിതത്തിലേക്ക് ഇത് കുറച്ച് വീതം ഒഴിച്ചിളക്കാം.
- അതിലേക്ക് മുക്കാൽ കപ്പ് തിളപ്പിച്ച് ചൂടാറ്റിയ പാലും, രണ്ട് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്തിളക്കാം.
- ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് അതിലേക്ക് ഈ മിശ്രിതം ഒഴിക്കാം.
- കുക്കർ അടുപ്പിൽ വച്ച് 5 മിനിറ്റ് പ്രീഹീറ്റ് ചെയ്യാം. അതിലേക്ക് കേക്ക് മാവ് ഒഴിച്ച പാത്രം ഇറക്കി വച്ച് അടയ്ക്കാം.
- 30 മിനിറ്റിനു ശേഷം തുറന്നെടുക്കാം. ഇഷ്ടാനുസരണം മുറിച്ചു കഴിച്ചോളൂ ഈ മാർബിൾ കേക്ക്.
Read More
Advertisment
- മസാല പരിപ്പ് പൊടി ഉണ്ടെങ്കിൽ ചോറിന് മറ്റൊരു കറി വേണ്ട
- ഇത്തിരി കുഞ്ഞൻ റവ കൊഴുക്കട്ട ഇങ്ങനെ കഴിക്കാം
- എണ്ണ മാങ്ങ അച്ചാർ; രുചി അറിഞ്ഞാൽ ഭരണി കാലിയാകുന്ന വഴി അറിയില്ല
- 10 രൂപയുടെ ബിസ്കറ്റ് കൊണ്ട് 5 മിനിറ്റിൽ കേക്ക്
- ബാക്കി വരുന്ന ചോറ് കളയരുതേ, ചായക്കൊപ്പം പലഹാരമാക്കാം
- നാവിൽ കൊതിയൂറും പാൽ കൊഴുക്കട്ട
- യീസ്റ്റ് ചേർക്കാതെ അഞ്ച് ദിവസം കൊണ്ട് തയ്യാറാക്കാം ഈ ലൂബിക്ക വൈൻ
- ഒന്നാം സ്ഥാനം അടിച്ചെടുത്ത് പോസരു തോരൻ; ഹെൽത്തിയാണ് സംഭവം, റെസിപ്പി ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.