/indian-express-malayalam/media/media_files/2024/11/26/b7EnQUOF5m8m0c70ZZtM.jpeg)
എണ്ണ മാങ്ങ അച്ചാർ തയ്യാറാക്കുന്ന വിധം
മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടാകില്ലേ? അച്ചാറിൽ കേമൻ മാങ്ങ അച്ചാറാണെന്ന് മലയാളികൾ പൊതുവെ പറയാറുണ്ട്. നല്ല നാടൻ എണ്ണ മാങ്ങ അച്ചാറോ?. ഇവ തമ്മിൽ എന്ത് വ്യത്യാസമെന്നാണോ? നല്ലെണ്ണയിൽ വറുത്തെടുത്ത പുളിയൻ പച്ചമാങ്ങ കഷ്ണങ്ങളിലേക്ക് വറുത്തെടുത്ത മസാലകൾ ചേർത്തിളക്കിയെടുത്തു നോക്കൂ. കണ്ടാൽ തന്നെ കൊതിപ്പിക്കുന്ന കിടിലൻ ഐറ്റമാണിത്. തയ്യാറാക്കിയാൽ ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാം, എന്നാൽ രുചി അറിഞ്ഞാൽ ഭരണി കാലിയാകുന്ന വഴിയറിയില്ല. വിദേശത്തേയ്ക്ക് പോകുന്ന ഉറ്റവർക്ക് കൊടുക്കൻ ഇതിലും നല്ല സ്പെഷ്യൽ വിഭവം വേറെയില്ല. വില്ലേജ് സ്പൈസെസ് എന്ന യൂട്യൂബ് ചാനലാണ് അത് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തി തരുന്നത്. ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
- പച്ചമാങ്ങ
- എണ്ണ
- കാശ്മീരിമുളകുപൊടി
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- കടുക്
- ഉലുവ
- കായപ്പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- പച്ചമാങ്ങ കഴുകി തുടച്ചെടുക്കാം.
- അവ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി വറുക്കാനാവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം.
- എണ്ണ ചൂടാകുമ്പോൾ വറ്റൽമുളക് ചേർത്തു വറുക്കാം.
- ഒരു പിടി കറിവേപ്പില അതിലേക്ക് ചേർക്കാം.
- വറ്റൽമുളകും കറിവേപ്പിലയും വറുത്ത് മാറ്റാം.
- അതേ എണ്ണയിലേക്ക് മാങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി വറുക്കാം.
- അതേ സമയം വറുത്തെടുത്ത വറ്റൽമുളകും കറിവേപ്പിലയും പൊടിച്ചെടുക്കുക.
- ശേഷം ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് പൊടിച്ചുവെച്ച മുളകിന്റെ കൂട്ടും, മഞ്ഞൾപ്പൊടിയും, കടുക് പൊടിച്ചതും, ഉലുവ പൊടിച്ചതും, ആവശ്യത്തിന് കായപ്പൊടിയും, ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.
- അത് അടുപ്പിൽ വച്ച് മസാലകളുടെ പച്ചമണം മാറുന്നതു വരെ ഇളക്കാം.
- അതിലേക്ക് വറുത്തെടുത്ത മാങ്ങാ കഷ്ണങ്ങൾ ചേർക്കാം.
- മാങ്ങ കഷ്ണത്തിൽ മസാലകൾ പിടിക്കുന്നതു വരെ നന്നായി ഇളക്കാം.
- ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- ചൂടില്ലാത്ത മാങ്ങ കഷ്ണങ്ങൾ വൃത്തിയുള്ള വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ എടുത്ത് വയ്ക്കാം. ഇത് കേടുകൂടാതെ ഏറെ നാൾ സൂക്ഷിക്കാവുന്നതാണ്.
Read More
- 10 രൂപയുടെ ബിസ്കറ്റ് കൊണ്ട് 5 മിനിറ്റിൽ കേക്ക്
- ബാക്കി വരുന്ന ചോറ് കളയരുതേ, ചായക്കൊപ്പം പലഹാരമാക്കാം
- നാവിൽ കൊതിയൂറും പാൽ കൊഴുക്കട്ട
- യീസ്റ്റ് ചേർക്കാതെ അഞ്ച് ദിവസം കൊണ്ട് തയ്യാറാക്കാം ഈ ലൂബിക്ക വൈൻ
- ഒന്നാം സ്ഥാനം അടിച്ചെടുത്ത് പോസരു തോരൻ; ഹെൽത്തിയാണ് സംഭവം, റെസിപ്പി ഇതാ
- പോഷക സമ്പുഷ്ടം രുചികരം ഈ ബ്രൊക്കോളി തോരൻ
- തേങ്ങാപ്പാൽ ചേർത്തു വറ്റിച്ച തനി നാടൻ മത്തി കറി
- ചോറിനു കൂട്ടാൻ കിടിലൻ പപ്പായ അച്ചാർ
- ചായക്കടയിലെ വെട്ടു കേക്ക് ഇനി വീട്ടിൽ കിട്ടും, 5 ചേരുവകൾ മതി
- ഇഷ്ടം പോലെ പാൻ കേക്ക് കഴിക്കാം, ഏത്തപ്പഴവും മുട്ടയും മതി
- ബാക്കി വന്ന ചപ്പാത്തിയും മുട്ടയും ഉണ്ടെങ്കിൽ എഗ് റോൾ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ കിടിലൻ മധുരക്കിഴങ്ങ് ഫ്രൈ
- റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല പത്തിരിയും ചുട്ടെടുക്കാം
- ഇത്തിരി എണ്ണയിൽ ഒത്തിരി പപ്പടം
- മുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായിമുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായി
- ഭക്ഷണം ഹെൽത്തിയാക്കാം; ഈ സാലഡ് റെസിപ്പി പരീക്ഷിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.