New Update
/indian-express-malayalam/media/media_files/2024/11/23/uBMTplxBp0K2DBa6hOUW.jpeg)
മത്തി കറി തയ്യാറാക്കുന്ന വിധം
കപ്പയും മീൻ കറിയും മലയാളികളുടെ തനത് പരമ്പരാഗത വിഭവങ്ങളിൽ സ്പെഷ്യലാണ്. വ്യത്യസ്ത രുചിയിൽ കൊതിയൂറുന്ന മീൻ കറികൾ പ്രാദേശികമായി നിലവിലുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. അതിൽ തന്നെ കോട്ടയംകാരുടെ സ്പെഷ്യൽ കുടംമ്പുളി ചേർത്ത കറിയ്ക്ക് ഏറെ ആരാധകരുണ്ട്. കുടംമ്പുളി കുതിർത്ത വെള്ളവും ചുവന്നുള്ളിയും ചേർത്ത് കുറുക്കിയെടുത്ത ആ നാടൻ മീൻ കറിയും കപ്പയും അടിപൊളി കോമ്പിനേഷനാണ്. എന്നാൽ ഇനി വെള്ളം ചേർക്കാതെ മീൻ കറി തയ്യാറാക്കിയാലോ?. തേങ്ങാപ്പാൽ ചേർത്ത് മത്തി കറി വറ്റിച്ചെടുത്താൽ മതിയാകും. ഷിജോ ജോൺ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടൊണ് ഈ സ്പെഷ്യൽ മത്തി കറി റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- മത്തി
- വെളിച്ചെണ്ണ
- തക്കാളി
- സവാള
- പച്ചമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- ഉപ്പ്
- കുരുമുളകുപൊടി
- മഞ്ഞൾപ്പൊടി
- കുടമ്പുളി
- തേങ്ങാപ്പാൽ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
- ചെറിയ മത്തി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതു ചേർക്കാം.
- ഒപ്പം സവാള, തക്കാളി, എന്നിവ കഷ്ണങ്ങളാക്കിയതു ചേർത്ത് വഴറ്റാം.
- എരിവിനനുസരിച്ച് കുരുമുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, രണ്ട് കുടമ്പുളി, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.
- ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ അര കപ്പ് ചേർത്തിളക്കാം.
- തിളച്ചു വരുമ്പോൾ വൃത്തിയാക്കിയ മത്തി കഷ്ണങ്ങളും അര കപ്പ് തേങ്ങാപ്പാലും ചേർത്ത് വറ്റിച്ചെടുക്കാം.
Read More
- ചോറിനു കൂട്ടാൻ കിടിലൻ പപ്പായ അച്ചാർ
- ചായക്കടയിലെ വെട്ടു കേക്ക് ഇനി വീട്ടിൽ കിട്ടും, 5 ചേരുവകൾ മതി
- ഇഷ്ടം പോലെ പാൻ കേക്ക് കഴിക്കാം, ഏത്തപ്പഴവും മുട്ടയും മതി
- ബാക്കി വന്ന ചപ്പാത്തിയും മുട്ടയും ഉണ്ടെങ്കിൽ എഗ് റോൾ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ കിടിലൻ മധുരക്കിഴങ്ങ് ഫ്രൈ
- റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല പത്തിരിയും ചുട്ടെടുക്കാം
- ഇത്തിരി എണ്ണയിൽ ഒത്തിരി പപ്പടം
- മുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായിമുട്ടയും അരിപ്പൊടിയും മാത്രം മതി, സ്നാക്ക് തയ്യാറാക്കാം ഇൻസ്റ്റൻ്റായി
- ഭക്ഷണം ഹെൽത്തിയാക്കാം; ഈ സാലഡ് റെസിപ്പി പരീക്ഷിച്ചോളൂ
- അരിയും ഉഴുന്നും കുതിർത്തു വയ്ക്കാതെ ദോശ ചുട്ടെടുക്കാം
- ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ മസാല ബോണ്ട ഇനി വീട്ടിൽ തയ്യാറാക്കാം
- ആരും കഴിക്കാൻ കൊതിക്കും ഈ വെണ്ടയ്ക്ക ഫ്രൈ
- ചായക്കൊപ്പം ചൂടൻ കട്ലറ്റ്, അതും നേന്ത്രപ്പഴം കൊണ്ട്
- എത്ര കഴിച്ചാലും മതി വരില്ല ഈ തക്കാളി സൂപ്പ്
- അരി കുതിർക്കേണ്ട; സൂപ്പർ രുചിയിൽ ഇൻസ്റ്റൻ്റ് അപ്പം ഉണ്ടാക്കാം
- പച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളംപച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളം
- ഗോതമ്പ് പൊടി നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റായി തയ്യാറാക്കാൻ ഒരു വിദ്യയുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.