New Update
/indian-express-malayalam/media/media_files/2024/11/15/j76v1J0nsRNPBxRUVYkv.jpeg)
മസാല ബോണ്ട റെസിപ്പി
നല്ല മഴയത്ത് ചൂടൻ ബോണ്ട കിട്ടിയാലോ?. വൈകുന്നരേങ്ങളിൽ ആസ്വദിച്ച് കഴിക്കാൻ അത് മതിയാകും. മാത്രമല്ല സ്കൂൾ വിട്ടെത്തുന്ന കുട്ടികൾ കൊതിയൂറുന്ന പലഹാരങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാകും. വെറും ബോണ്ടയല്ല് നല്ല മസാല ബോണ്ട തന്നെ അവർക്കായി വറുത്തെടുക്കാം. ഇതിന് ഇനി മാവ് പുളിപ്പിക്കാൻ വെയ്ക്കേണ്ച കാര്യമില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ പലഹാരമാണിത്. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് മസാല ബോണ്ട റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ഫില്ലിംങ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
Advertisment
- ഉരുളക്കിഴങ്ങ് - 3 എണ്ണം
- എണ്ണ - 2 ടേബിൾ സ്പൂൺ
- പെരുംജീരകം - 1/2 ടീസ്പൂൺ
- സവാള - 1 എണ്ണം
- ഇഞ്ചി - 1 ചെറിയ കഷ്ണം
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില - 1 പിടി
- ഉപ്പ് - 1 ടീസ്പൂൺ
- മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- മല്ലിയില - 2 ടേബിൾസ്പൂൺ
ഫില്ലിംങ് തയ്യാറാക്കുന്ന വിധം
- മൂന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വേവിച്ച് ഉടച്ചെടുക്കാം.
- അടികട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
- അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം, ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- പച്ചക്കറികൾ വെന്ത് വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് കൂടി ചേർക്കാം.
മാവ് തയ്യാറാക്കൻ വേണ്ട ചേരുവകൾ
Advertisment
- കടലമാവ് - 1 കപ്പ്
- മൈദ- 2 ടേബിൾസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- കായപ്പൊടി- 1 നുള്ള്
- ബേക്കിംഗ് പൗഡർ- 1/2 ടീസ്പൂൺ
- ഉപ്പ് - 1/2 ടീ സ്പൂൺ
- അരിപ്പൊടി
- വെള്ളം- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേക്ക് ഒരു കപ്പ് കടലമാവെടുക്കാം.
- അതിലേക്ക് കുറച്ച് അരിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് കായപ്പൊടി, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇടയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മാവ് തയ്യാറാക്കാം.
ബോണ്ട തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- തയ്യാറാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്നും അൽപ്പം വീതം എടുത്ത് ചെറിയ ഉരുളകളാക്കാം.
- അത് മാവിൽ മുക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ബോണ്ട തയ്യാർ.
Read More
- ആരും കഴിക്കാൻ കൊതിക്കും ഈ വെണ്ടയ്ക്ക ഫ്രൈ
- ചായക്കൊപ്പം ചൂടൻ കട്ലറ്റ്, അതും നേന്ത്രപ്പഴം കൊണ്ട്
- എത്ര കഴിച്ചാലും മതി വരില്ല ഈ തക്കാളി സൂപ്പ്
- അരി കുതിർക്കേണ്ട; സൂപ്പർ രുചിയിൽ ഇൻസ്റ്റൻ്റ് അപ്പം ഉണ്ടാക്കാം
- പച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളംപച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളം
- ഗോതമ്പ് പൊടി നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റായി തയ്യാറാക്കാൻ ഒരു വിദ്യയുണ്ട്
- മുരിങ്ങയില തോരൻ കഴിക്കാൻ ആരും കൊതിച്ചു പോകും, ഈ റെസിപ്പി ട്രൈ ചെയ്തോളൂ
- ബാക്കി വന്ന ബ്രെഡ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക്
- പത്ത് മിനിറ്റിൽ തയ്യാറാക്കാം ഈ ഒനിയൻ ദോശ
- മാങ്ങയും നാരങ്ങയും വേണ്ട, തക്കാളി ഉണ്ടെങ്കിൽ രുചികരമായ അച്ചാർ തയ്യാറാക്കാം
- ഇത്തിരി കുഞ്ഞൻ അമ്മിണി കൊഴുക്കട്ട രുചിയിൽ കേമനാണ്
- മുട്ടയും പഴവും ഉണ്ടെങ്കിൽ കായ്പോള തയ്യാറാക്കാൻ എന്തെളുപ്പം
- ഇതൽപ്പം വെറൈറ്റിയാണ് രുചികരവുമാണ്, അയലപ്പുട്ട് ഇനി താരമാകും
- അരിയും ഉഴുന്നും വേണ്ട, റവ ഉണ്ടെങ്കിൽ ദോശ ഇനി അടിപൊളിയാകും
- മലബാറിൻ്റെ രുചിക്കൂട്ടിൽ ഉന്നക്കായ
- പുട്ട് പഞ്ഞിപോലെ സോഫ്റ്റാകും ഇങ്ങനെ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.