New Update
/indian-express-malayalam/media/media_files/2024/11/15/bACcIo7quVXdhTA22WgC.jpeg)
ബീറ്റ്റൂട്ട് സാലഡ്
കാഴ്ചയിലെ ഭംഗി മാത്രമല്ല ഗുണത്തിൻ്റെ കാര്യത്തിലും ഏറെ ആകർഷണീയം തന്നെയാണ് ബീറ്റ്റൂട്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണവ. ചുവന്ന് തുടുത്തിരിക്കുന്ന ഈ കിഴങ്ങ് ഉപയോഗിച്ച് പച്ചടി മാത്രമല്ല സാലഡും തയ്യാറാക്കാം. ബോളിവുഡ് നടിയായ ആലിയ ഭട്ടിൻ്റെ പ്രിയപ്പെട്ട സാലഡാണിത്. ആലിയ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീറ്റ്റൂട്ട് സാലഡിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- തൈര്- 1 കപ്പ്
- ബീറ്റ്റൂട്ട് - 2 എണ്ണം
- ചാട് മസാല- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1 ടീസ്പൂൺ
- ജീരകം- 1 നുള്ള്
- കടുക്- 1 നുള്ള്
- കറിവേപ്പില- ആവശ്യത്തിന്
- കായപ്പൊടി- 1 നുള്ള്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കാം.
- ശേഷം ഒരു പാത്രത്തിൽ അൽപ്പം വെള്ളം ഒഴിച്ച് ബീറ്റ്റൂട്ട് കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കാം.
- ഒരു ബൗളിലേക്ക് ഒരു കപ്പ് കട്ടത്തൈരെടുത്തോളൂ.
- അതിലേക്ക് വേവിച്ച ബീറ്റ്റൂട്ട് ചേർക്കാം.
- ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺചാട് മസാല എന്നിവ ചേർത്തിളക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് ഒരു നുള്ള് കടുക്, ആവശ്യത്തിന് കറിവേപ്പില, ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് വറുക്കാം.
- ഇത് തൈരിലേക്ക് ചേർത്തിളക്കുക. ലഭ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം.
Read More
Advertisment
- അരിയും ഉഴുന്നും കുതിർത്തു വയ്ക്കാതെ ദോശ ചുട്ടെടുക്കാം
- ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ മസാല ബോണ്ട ഇനി വീട്ടിൽ തയ്യാറാക്കാം
- ആരും കഴിക്കാൻ കൊതിക്കും ഈ വെണ്ടയ്ക്ക ഫ്രൈ
- ചായക്കൊപ്പം ചൂടൻ കട്ലറ്റ്, അതും നേന്ത്രപ്പഴം കൊണ്ട്
- എത്ര കഴിച്ചാലും മതി വരില്ല ഈ തക്കാളി സൂപ്പ്
- അരി കുതിർക്കേണ്ട; സൂപ്പർ രുചിയിൽ ഇൻസ്റ്റൻ്റ് അപ്പം ഉണ്ടാക്കാം
- പച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളംപച്ചരി ഉണ്ടോ? എങ്കിൽ ഹൽവ കഴിക്കാം മതിവരുവോളം
- ഗോതമ്പ് പൊടി നനച്ചെടുക്കേണ്ട, പുട്ട് സോഫ്റ്റായി തയ്യാറാക്കാൻ ഒരു വിദ്യയുണ്ട്
- മുരിങ്ങയില തോരൻ കഴിക്കാൻ ആരും കൊതിച്ചു പോകും, ഈ റെസിപ്പി ട്രൈ ചെയ്തോളൂ
- ബാക്കി വന്ന ബ്രെഡ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക്
- പത്ത് മിനിറ്റിൽ തയ്യാറാക്കാം ഈ ഒനിയൻ ദോശ
- മാങ്ങയും നാരങ്ങയും വേണ്ട, തക്കാളി ഉണ്ടെങ്കിൽ രുചികരമായ അച്ചാർ തയ്യാറാക്കാം
- ഇത്തിരി കുഞ്ഞൻ അമ്മിണി കൊഴുക്കട്ട രുചിയിൽ കേമനാണ്
- മുട്ടയും പഴവും ഉണ്ടെങ്കിൽ കായ്പോള തയ്യാറാക്കാൻ എന്തെളുപ്പം
- ഇതൽപ്പം വെറൈറ്റിയാണ് രുചികരവുമാണ്, അയലപ്പുട്ട് ഇനി താരമാകും
- അരിയും ഉഴുന്നും വേണ്ട, റവ ഉണ്ടെങ്കിൽ ദോശ ഇനി അടിപൊളിയാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.