New Update
/indian-express-malayalam/media/media_files/2024/12/03/ystTHpheIsnPFnwcNGVh.jpeg)
രുചികരവും ആരോഗ്യപ്രദവുമായ ഫ്രൂട്ട് കസ്റ്റാർഡ്
വിഭവസമൃദ്ധമായ ലഞ്ചിനും ഡിന്നറിനും ശേഷം അൽപ്പം മധുരം നുണയാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ട്? ഗുലാബ് ജാമൂൻ, രസഗുള, കാരറ്റ് ഹൽവ, പായസം എന്നിവയൊക്കെയാണ് പൊതുവെ ജനപ്രിയമായ മധുര പലഹാരങ്ങൾ. അവയ്‌ക്കൊപ്പം തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫ്രൂഡ് സലാഡ്, ഫ്രൂട്ട് കസ്റ്റാർഡ് എന്നിവയ്ക്കും ധാരാളം ആരാധകരുണ്ട്.
Advertisment
ശീതീകരിച്ച ഒരു മധുരപലഹാരമാണ് ഫ്രൂട്ട് കസ്റ്റാർഡ്. പാലും കസ്റ്റാർഡ് പൗഡറും സീസണൽ പഴങ്ങളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ക്രീമി കസ്റ്റാർഡ് റെസിപ്പി പരിചയപ്പെടാം. ഷമീസ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പാൽ- 500 മില്ലി ലിറ്റർ
- പഞ്ചസാര- 6 ടേബിൾ സ്‌പൂൺ
- കസ്റ്റാർഡ് പൗഡർ- 2 ടേബിൾ സ്‌പൂൺ
മുന്തിരി- ആവശ്യത്തിന് - ആപ്പിൾ- 1
- പഴം- 1
- മാതളം- 1
- ബദാം- ഒരു പിടി
തയ്യാറാക്കുന്ന വിധം
Advertisment
- ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേയ്ക്ക് അര ലിറ്റർ പാൽ ചേർത്തിളക്കാം.
- പാൽ തിളച്ചു വരുമ്പോൾ ആറ് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം.
- തണുത്ത പാലിൽ രണ്ട് ടേബിൾസ്പൂൺ കസ്റ്റാർഡ് പൊടി ചേർത്തിളക്കിയെടുക്കാം.
- അത് തിളപ്പിച്ചെടുത്ത പാലിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- കട്ടിയായി വരുമ്പോൾ മാറ്റി വയ്ക്കാം.
- തണുത്തതിനു ശേഷം ഇഷ്ടാനുസരണം പഴങ്ങളും, നട്സും ചേർക്കാം. ശേഷം ഫ്രിഡ്ജിൽ വച്ചോ അല്ലാതെയോ വിളമ്പാം.
Read More
- മതിവരുവോളം കഴിക്കാൻ ബട്ടർ കുക്കീസ് ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് പക്കോട
- മാന്തൾ കറി ഇതിലും രുചികരമായി കഴിച്ചിട്ടുണ്ടാകില്ല
- സൗത്തിന്ത്യൻ സ്പെഷ്യൽ പൊടി ഇഡ്ഡലി ഇനി അടുക്കളയിലെ താരം
- അരി അരച്ച് പുളിപ്പിക്കാൻ നിൽക്കേണ്ട, ഇനി പാലപ്പം ചുട്ടെടുക്കാം 10 മിനിറ്റിൽ
- അപ്പത്തിനൊപ്പം നാടൻ മട്ടൺ സ്റ്റ്യൂ, കൊതിച്ചിരിക്കാതെ തയ്യാറാക്കിക്കോളൂ
- തേങ്ങയും നട്സും ഉണ്ടെങ്കിൽ ഇനി മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
- പാലക്ക് ചീര നിസാരക്കാരനല്ല, തയ്യാറാക്കാം 5 ഹെൽത്തി വിഭവങ്ങൾ
- ബാക്കി വന്ന ദോശ ഇനി കറുമുറു കഴിക്കാം, ഇങ്ങനെ ചെയ്തെടുക്കൂ
- റുമാലി റൊട്ടി കഴിക്കാൻ ഹോട്ടലിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ
- അവൽ വിളയിച്ചെടുക്കാം രുചികരമായി, ഈ വിദ്യ ട്രൈ ചെയ്യൂ
- നാരങ്ങ അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കാം, ലേശവും കയ്പില്ലാതെ
- ബാക്കി വന്ന ചോറിന് ഒരു മേക്കോവർ, ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
- മലബാറിൻ്റെ രുചിക്കൂട്ടിൽ കല്ലുമ്മക്കായ നിറച്ചത്
- മത്തൻ വിത്ത് പാകം ചെയ്തു കഴിക്കാൻ 5 വഴികൾ
- ഇനി പരിപ്പ് കറിക്ക് സ്വാദേറും, മത്തൻ ഇല കൂടി ചേർക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.