New Update
/indian-express-malayalam/media/media_files/2024/12/04/fSxgAiw7mWCXnQ6xTlOV.jpeg)
ബീഫ് റോസ്റ്റ് റെസിപ്പി
ക്രിസ്തുമസിങ്ങെത്തി പോയി. കൂട്ടാകാരും ബന്ധുക്കളുമായി വീട്ടിൽ ആഘോഷ ദിനങ്ങളായിരിക്കും ഇനി. ആഘോഷങ്ങൾക്ക് മാറ്റ് കൂടണമെങ്കിൽ രുചികരമായ ഭക്ഷണവും വേണം. ബീഫും മട്ടണും ഇല്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം?. ബീഫ് നാടൻ രുചിയിൽ കുരുമുളകിട്ട് വരട്ടിയെടുത്ത് വിളമ്പിക്കോളൂ. രുചി പഴമയുടേതാണെങ്കിലും എക്കാലവും നാവിൽ അത് നിറഞ്ഞു നിൽക്കും. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ കിടിലൻ ബീഫ്റോസ്റ്റ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- ബീഫ് - 1കിലോ
- ഇഞ്ചി- ആവശ്യത്തിന്
- പച്ചമുളക്- 2
- ഉപ്പ്- 1 1/2 ടീസ്പൂൺ-
- നാരങ്ങാനീര്- 1 ടീസ്പൂൺ
- ചുവന്നുള്ളി- 30
- വെളുത്തുള്ളി- 6 അല്ലി
- കടുക്- 1/2 ടീസ്പൂൺ
- മുളകുപൊടി- 3/4 ടീസ്പൂൺ
- മല്ലിപ്പൊടി- 1/4 ടീസ്പൂൺ
- മല്ലിപ്പൊടി- 3 ടേബിൾ സ്പൂൺ
- കുരുമുളക് ചതച്ചെടുത്തത്- 1 ടീസ്പൂൺ
- ഗരം മസാല-2 ടീസ്പൂൺ
- മീറ്റ് മസാല- 1 ടേബിൾ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- കഴുകിയെടുത്ത ബീഫിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂൺ ഗരം മസാല, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ഇളക്കി യോജിപ്പിക്കാം.
- ശേഷം ഈ മസാലകൾ പുരട്ടിയ ബീഫ് ഒട്ടും വെള്ളം ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കാം.
- ഒരു പാൻ എടുത്ത്, അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക.
- അര ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കുക.
- ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്തു വറുക്കാം.
- ഇതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർക്കാം.
- കറിവേപ്പിലയും ഉപ്പും ചേർത്ത് ചുവന്നുള്ളി ഗോൾഡൻ ബ്രൗൺ നിറമാകും വരെ വേവിക്കുക.
- ശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- വേവിച്ച ബീഫ് ചേർത്ത് ഇളക്കുക.
- വെള്ളം വറ്റുന്നതുവരെ ഇത് വേവിക്കാം.
- അര ടീസ്പൂൺ ചതച്ച കുരുമുളക് കൂടി ചേർത്ത് ഇളക്കി സ്റ്റൗ ഓഫ് ചെയ്യുക. ചൂടോടെ തന്നെ വിളമ്പി കഴിക്കൂ.
Read More
Advertisment
- പായസം മാത്രമല്ല ഇനി സേമിയ ദോശയും താരമാകും
- ചപ്പാത്തി ഇനി സോഫ്റ്റാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- ധാന്യങ്ങൾ ചേർത്തൊരു സാലഡ്; സ്വാദിഷ്ടം അതിലേറെ ഗുണകരം
- മധുരം കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ ഫ്രൂട്ട് കസ്റ്റാർഡ് ട്രൈ ചെയ്യൂ
- മതിവരുവോളം കഴിക്കാൻ ബട്ടർ കുക്കീസ് ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം
- കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് പക്കോട
- മാന്തൾ കറി ഇതിലും രുചികരമായി കഴിച്ചിട്ടുണ്ടാകില്ല
- സൗത്തിന്ത്യൻ സ്പെഷ്യൽ പൊടി ഇഡ്ഡലി ഇനി അടുക്കളയിലെ താരം
- അരി അരച്ച് പുളിപ്പിക്കാൻ നിൽക്കേണ്ട, ഇനി പാലപ്പം ചുട്ടെടുക്കാം 10 മിനിറ്റിൽ
- അപ്പത്തിനൊപ്പം നാടൻ മട്ടൺ സ്റ്റ്യൂ, കൊതിച്ചിരിക്കാതെ തയ്യാറാക്കിക്കോളൂ
- തേങ്ങയും നട്സും ഉണ്ടെങ്കിൽ ഇനി മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
- പാലക്ക് ചീര നിസാരക്കാരനല്ല, തയ്യാറാക്കാം 5 ഹെൽത്തി വിഭവങ്ങൾ
- ബാക്കി വന്ന ദോശ ഇനി കറുമുറു കഴിക്കാം, ഇങ്ങനെ ചെയ്തെടുക്കൂ
- റുമാലി റൊട്ടി കഴിക്കാൻ ഹോട്ടലിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ
- അവൽ വിളയിച്ചെടുക്കാം രുചികരമായി, ഈ വിദ്യ ട്രൈ ചെയ്യൂ
- നാരങ്ങ അച്ചാർ ഇനി ഇങ്ങനെ തയ്യാറാക്കാം, ലേശവും കയ്പില്ലാതെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.