/indian-express-malayalam/media/media_files/2024/12/03/MmiACGVM0rP2iWCsqwHW.jpg)
ചപ്പാത്തി സോഫ്റ്റാകാൻ ചില കിച്ചൺ ടിപ്സുകൾ ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/03/8DlNtDtv33HuhEHEJuC3.jpg)
മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം, ചെറുചൂടുള്ള വെള്ളം ഉപയോഗിക്കൂ. ഗോതമ്പ് പൊടിയിലെ ഗ്ലൂട്ടൻ പ്രവർത്തനക്ഷമമാക്കാൻ ചെറുചൂടുള്ള വെള്ളത്തിനു കഴിയും. എട്ട് മുതൽ 10 മിനിറ്റു വരെ ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കാം.
/indian-express-malayalam/media/media_files/2024/12/03/duy15ki47XRVJv6uCKqr.jpg)
മാവ് കുഴയ്ക്കുമ്പോൾ കുറച്ച് നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ചേർക്കുന്നത് നന്നായിരിക്കും. അത് മാവ് കൂടുതൽ മൃദുവാകുന്നതിന് സഹായിക്കും. മാത്രമല്ല ചപ്പാത്തി അമിതമായി വരണ്ടു പോകുന്നതും ഒഴിവാക്കാം. മാവ് കുഴച്ചതിനു ശേഷം മുകളിലായി കുറച്ച് നെയ്യോ എണ്ണയോ പുരട്ടുകയും ആവാം.
/indian-express-malayalam/media/media_files/2024/12/03/6nTiykeHk8bGcyJGIxDb.jpg)
മാവ് കഴുച്ചെടുത്ത ഉടൻ പരത്താൻ ശ്രമിക്കരുത്. 20 മുതൽ 30 മിനിറ്റു വരെയെങ്കിലും കുഴച്ചെടുത്ത മാവ് മാറ്റി വയ്ക്കാം. ഒട്ടും സമയം ഇല്ലെങ്കിൽ 15 മിനിറ്റെങ്കിലും മാവ് അനക്കാതെ വെയ്ക്കാൻ ശ്രദ്ധിക്കൂ.
/indian-express-malayalam/media/media_files/2024/12/03/3WSUfUFPaPhZpo4sCtGJ.jpg)
ഒരേ രീതിയൽ വേണം ചപ്പാത്തി പരത്താൻ. അമിതമായി സമ്മർദ്ദം നൽകിക്കൊണ്ട് ചെയ്യരുത്. കുറച്ച് ഗോതമ്പ് പൊടി വിതറിയതിനു ശേഷം മാവ് പരത്തി നോക്കൂ. ഇത് മാവ് ഒട്ടിപിടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2024/12/03/XCRKFxXMMysv34fjcXWN.jpg)
ചപ്പാത്തി ചുടാൻ ഉപയോഗിക്കുന്ന പാത്രത്തിൻ്റെ താപനില വളരെ പ്രധാനാമാണ്. പാൻ അല്ലെങ്കിൽ തവ അമിതമായി ചൂടായാൽ ചപ്പാത്തി പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഇടത്തരം തീ ആണ് ചപ്പാത്തി ചുടാൻ എല്ലായിപ്പോഴും അനുയോജ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.